Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPBinu

ഐ.​പി. ബി​നു റൗ​ഡി ലി​സ്റ്റി​ൽ; പൊ​ലി​സ് ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വും ബാ​ല​രാ​മ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ഐ.​പി. ബി​നു​വി​നെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​ലി​സ്. സി​പി​എ​മ്മി​ന്‍റെ വി​വി​ധ സ​മ​ര​ങ്ങ​ളെ തു​ട​ർ​ന്നു​ണ്ടാ​യ കേ​സു​ക​ളി​ലും ജാ​മ്യ​മി​ല്ലാ കേ​സു​ക​ളി​ലും ബി​നു പ്ര​തി​യാ​ണ്.

ഇ​തു​കൂ​ടാ​തെ നാ​ല് ക്രി​മി​ന​ൽ കേ​സു​ക​ൾ കൂ​ടി നി​ല​വി​ലു​ള്ള​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ലി​സ് ന​ട​പ​ടി. പേ​ട്ട​യി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഐ.​പി. ബി​നു പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ്.

ബി​ജെ​പി സം​സ്ഥാ​ന കാ​ര്യാ​ല​യം ആ​ക്ര​മി​ച്ച കേ​സി​ലും ബി​നു വി​ചാ​ര​ണ നേ​രി​ടു​ന്നു​ണ്ട്. എ​ന്നാ​ൽ പൊ​ലി​സ് ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നാ​ണ് ഐ.​പി. ബി​നു ആ​രോ​പി​ക്കു​ന്ന​ത്.

 

Latest News

Corehub Up