x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ലേ​ഷി​ന്‍റെ ര​ഥ​യാ​ത്ര​യ്ക്കി​ടെ അ​പ​ക​ടം; ബു​ൾ​ഡോ​സ​റി​ടി​ച്ച് ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: November 19, 2026 12:18 PM IST | Updated: November 19, 2026 12:18 PM IST

അ​ഖി​ലേ​ഷ് യാ​ദ​വ് ന​യി​ച്ച ര​ഥ​യാ​ത്ര​യിൽ നിന്ന്.

ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ന​യി​ച്ച ര​ഥ​യാ​ത്ര​യ്ക്കി​ടെ ബു​ൾ​ഡോ​സ​റി​ടി​ച്ച് ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ന് ദാ​രു​ണാ​ന്ത്യം. ഗോ​ര​ഖ്പു​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ര്യ​വ​ർ​ധ​ൻ സിം​ഗ് (14) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ഖി​ലേ​ഷ് യാ​ദ​വി​നെ​തി​രെ​യും ര​ഥ യാ​ത്ര​യു​ടെ സം​ഘാ​ട​ക​ർ​ക്കെ​തി​രെ​യും ന​ര​ഹ​ത്യ​ക്കേ​സ് ചു​മ​ത്ത​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

ര​ഥ​യാ​ത്ര​യ്ക്കി​ടെ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തു​ക​യാ​യി​രു​ന്ന ബു​ൾ​ഡോ​സ​റാ​ണ് കു​ട്ടി​യെ ഇ​ടി​ച്ച​തെ​ന്ന് പി​താ​വ് ഓം​കാ​ർ സിം​ഗ് ആ​രോ​പി​ച്ചു. അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹം മു​ന്നോ​ട്ടു​പോ​യ​തി​ന് പി​ന്നാ​ലെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബു​ൾ​ഡോ​സ​ർ പി​ന്നി​ൽ​നി​ന്ന് മ​ക​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പി​താ​വി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കാ​യി ബു​ൾ​ഡോ​സ​ർ ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നി​ല്ലെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് പ്ര​തി​ക​രി​ച്ചു.

ഇ​ല്ലാ​ത്ത കേ​സു​ക​ളു​ണ്ടാ​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ സ്ഥി​രം സ്വ​ഭാ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഗോ​ര​ഖ്പു​ർ എം​എ​ൽ​എ എ​ൻ​ജി​നീ​യ​ർ സ​ർ​വ​ൻ നി​ഷാ​ദ് കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ചു. കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഡോ. ​സ​ഞ്ജ​യ് നി​ഷാ​ദ് നി​ർ​ദേ​ശം ന​ൽ​കി.

Tags : AkhileshYadav SamajwadiParty RathYatra UttarPradesh Gorakhpur BulldozerAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up