Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MVGovindan.

ജയരാജനും രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നുവെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പി. ജയരാജനും ടി.വി. രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ​ഗോവിന്ദൻ. അരിയിൽ ഷുക്കൂർ വധക്കേസിൽ ഇരുവരെയും വെറുതേവിട്ട പ്രത്യേക സിബിഐ കോടതി വിധിക്ക് പിന്നാലെയായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.

ലീ​ഗും കോൺ​ഗ്രസും ചേർന്നുണ്ടാക്കിയ കള്ളക്കഥയായിരുന്നു സിപിഎം നേതാക്കളെ പ്രതിചേർത്തത്. കേസിൽ കുറ്റക്കാരെന്ന് നിലവിൽ കണ്ടെത്തിയ 13 പേരും തുടർനിയമനടപടി സ്വീകരിക്കും. പാർട്ടി ഒപ്പമുണ്ടാകും. അവർ പാർട്ടിയുടെ പ്രധാന കേഡർമാരാണെന്നും ​ഗോവിന്ദൻ പറഞ്ഞു.

പത്മജ വേണു​ഗോപാൽ ബിജെപി വിട്ട സംഭവം കോൺ​ഗ്രസിന്‍റെയും ബിജെപിയുടെയും ആഭ്യന്തരപ്രശ്നമാണെന്നും ​ഗോവിന്ദൻ പ്രതികരിച്ചു.

Latest News

Corehub Up