Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TVRajesh

ഷൂക്കൂർ വധക്കേസ്: ജയരാജനെയും രാജേഷിനെയും വെറുതെവിട്ട് കോടതി

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ട് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി. 19-ാം പ്രതി ശ്യാംജിത്തിനെയും വെറുതെവിട്ടു.

അതേസമയം, കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജു, 14-ാം പ്രതി രാധാകൃഷ്ണൻ, 15-ാം പ്രതി ഷിജിൻ മോഹനൻ, 25-ാം പ്രതി വി.വി. മോഹനൻ, 27-ാം പ്രതി അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവരാണ് കുറ്റക്കാർ.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ സിപിഎം പ്രവർത്തകർ ഷുക്കൂറിനെ തടങ്കലിൽവച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്ന് കേസ്. ഷുക്കൂറിന്‍റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയിൽ കേസ് ഹൈക്കോടതി സിബിഐക്ക് വിടുകയായിരുന്നു.

ആകെ 33 പ്രതികളുള്ള കേസിൽ ജയരാജനും രാജേഷും 32ഉം 33ഉം പ്രതികളാണ്. ഇരുവർക്കുമെതിരേ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയത്. രണ്ട് പ്രതികൾ ഇതിനിടെ മരണപ്പെട്ടു. 2025 മേയ് അഞ്ചിനാണ് കേസിയ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 41 സാക്ഷികളെയാണ് വിസ്തരിച്ചത്.

കൊല്ലപ്പെടുന്ന സമയത്ത് ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ സക്കറിയയാണ് പ്രോസിക്യൂഷന്‍റെ പ്രധാന സാക്ഷി. 238 രേഖകളും കൊലക്കുപയോഗിച്ച ആയുധങ്ങളടക്കം 21 തൊണ്ടികളും ഹാജരാക്കി. 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.

Latest News

Corehub Up