കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗം
മല്ലപ്പള്ളി: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. കെഇഡബ്ല്യുഎസ്എ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഖജാൻജി വി. രതീഷ്, ജില്ലാ സെക്രട്ടറി സിജു വർഗീസ്, മല്ലപ്പള്ളി യൂണിറ്റ് സെക്രട്ടറി ലിനോജ് കെ. ജോർജ്, ഖജാൻജി ബിനു മാത്യു ടി. തോമസ്, വെൽഫെയർ ബോർഡ് അംഗം ബിനു വർഗീസ്, സന്തോഷ് , രാജീവ് എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി യൂണിറ്റ് ഭാരവാഹികളായി കെ.ജി. രാജേന്ദ്രൻ-പ്രസിഡന്റ്, ജി. ദിലീപ് കുമാർ -വൈസ് പ്രസിഡന്റ്, സാം ജോസഫ്-സെക്രട്ടറി, ലിനോജ് കെ. ജോർജ്-ജോയിന്റ് സെക്രട്ടറി, ബിനു മാത്യു ടി. തോമസ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : District News Nattuvishesham Annual General Meeting Election