x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട്ടി​യൂ​ര്‍​ക്കാ​വ് ലി​റ്റി​ല്‍​ ഫ്‌​ള​വ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: September 24, 2026 03:47 AM IST | Updated: September 24, 2026 03:48 AM IST

വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​

വ​ട്ടി​യൂ​ര്‍​ക്കാ​വ്: വ​ട്ടി​യൂര്‍​കാ​വ് ലി​റ്റി​ല്‍​ഫ്‌​ള​വ​ര്‍ റോ​മ​ന്‍ ക​ത്തോ​ലി​ക്ക​പ​ള്ളി​യി​ല്‍ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ള്‍ നാളെ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ നാ​ലു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ലോ​റ​ന്‍​സ് കു​ലാ​സ് അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം 5.30നു ​കൊ​ടി​യേ​റ്റ്. നാ​ളെ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നു​വ​രെ വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം, ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നു ക​ലാ​സ​ന്ധ്യ, ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നു സ​ന്ധ്യാ​വ​ന്ദ​നം, തി​രു​സ്വ​രൂ​പ​പ്ര​ദ​ക്ഷി​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​വ​ര്‍​ഗീ​സ് ജോ​സ​ഫ്, ഫാ. ​റി​ച്ചാ​ര്‍​ഡ് സ​ക്ക​റി​യാ​സ്, ഫാ. ​ത​മ്പി സേ​വ്യ​ര്‍ ക​പ്പൂ​ച്ചി​ന്‍, ഫാ. ​ദീ​പ​ക് ആ​ന്‍റോ, ഫാ. ​മു​ത്ത​പ്പ​ന്‍ അ​പ്പോ​ളി, ഫാ. ​രാ​ജു പീ​റ്റ​ര്‍, ഫാ. ​ആ​ന്‍​ഡ്രൂ​സ് ഫ്രാ​ന്‍​സി​സ്, ഫാ.​ ജെ​റോം അ​ല്‍​ഫോ​ന്‍​സ്, ഫാ. ​ജൂ​ലി​യ​സ് സാ​വി​യോ തു​ട​ങ്ങി​യ​വ​ര്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​എ​ബി​ന്‍ സ്റ്റാ​ന്‍​ലി, ഫാ. ​അ​നീ​ഷ് ഫെര്‍​ണാ​ണ്ട​സ്, ഫാ. ​വി​ല്‍​സ​ണ്‍ ജെ​റാ​ള്‍​ഡ് ക​പ്പൂ​ച്ചി​ന്‍, ഫാ. ​ജോ​സ്‌​മോ​ന്‍ ബെ​ഞ്ച​മി​ന്‍, ഫാ. ​ജോ​ണ്‍ ബോ​സ്‌​കോ, ഫാ. ​ശാ​ന്ത​പ്പ​ന്‍​എം, ഫാ.​യൂ​ജി​ന്‍ ബ്രി​ട്ടോ, ഫാ. ​രാ​ജേ​ഷ് ജോ​സ​ഫ്, ഫാ. ​ലെ​നി​ന്‍ രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ നടക്കുന്ന ചടങ്ങിൽ വ​ച​ന​സ​ന്ദേ​ശം ന​ൽകും. പ്ര​ധാ​ന​തി​രു​നാ​ള്‍ ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ നാ​ലി​നു രാ​വി​ലെ പ​ത്തി​നു അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​ക്രി​സ് തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും​ തി​രു​ക്ക​ര്‍​മ​ങ്ങ​ളും ന​ട​ക്കും. തു​ട​ര്‍​ന്നു കൊ​ടി​യി​റ​ക്കം.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up