x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച; എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി

ജോ​ർ​ജി വ​ർ​ഗീ​സ്
Published: August 6, 2026 12:56 PM IST | Updated: August 6, 2026 12:56 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഫ്ലോ​റി​ഡ: ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പെ​ൻ​സ​ൽ​വാ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഫൊ​ക്കാ​ന ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എട്ടിന് ന​ട​ക്കു​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ഒമ്പതിന് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും. ഉ​ച്ചകഴിഞ്ഞ് മൂന്ന് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

മൂന്നിന് വോ​ട്ടെ​ടു​പ്പ് ഔ​പ​ചാ​രി​ക​മാ​യി അ​വ​സാ​നി​ക്കു​മെ​ങ്കി​ലും അ​പ്പോ​ൾ ലൈ​നി​ൽ നി​ൽ​ക്കു​ന്ന എ​ല്ലാ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കും വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ദേ​ശീ​യ സ്ഥാ​ന​ങ്ങ​ളി​ലാ​യി 76 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഫൊ​ക്കാ​ന​യു​ടെ അം​ഗ​സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 800-ഓ​ളം ഡെ​ലി​ഗേ​റ്റു​ക​ൾ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

ഡെ​ലി​ഗേ​റ്റ് ലി​സ്റ്റി​ൽ പേ​രു​ള്ള​വ​ർ​ക്കു മാ​ത്ര​മേ വോ​ട്ട​വ​കാ​ശ​മു​ള്ളൂ. ഫോ​ട്ടോ തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് വോ​ട്ടിം​ഗ് ഹാ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

ഇ​തി​നാ​യി നി​യ​മ​പാ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് ഹാ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഡെ​ലി​ഗേ​റ്റു​ക​ളെ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ പ്രഫ​ഷ​ണ​ൽ ഇ​ല​ക്ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യാ​ണ് മു​ഴു​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളും നി​യ​ന്ത്രി​ക്കു​ക​യും ഫ​ലം നി​ർ​ണ​യി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അം​ഗീ​കൃ​ത പ്ര​തി​നി​ധി​ക​ൾ​ക്ക് വോ​ട്ടെ​ടു​പ്പി​ന്‍റെ മു​ഴു​വ​ൻ ന​ട​പ​ടി​ക്ര​മ​വും ഹാ​ളി​ൽ സ​ന്നി​ഹി​ത​രാ​യി നി​രീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വോ​ട്ട​ർ​മാ​ർ ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ന് നേ​രെ​യു​ള്ള ബോ​ക്സ് പൂ​ർ​ണ​മാ​യി നി​റ​ച്ച​ശേ​ഷം ബാ​ല​റ്റ് പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്ക​ണം.

സ്കാ​നിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ എ​ണ്ണു​ന്ന​തി​നാ​ൽ ബാ​ല​റ്റ് പേ​പ്പ​ർ മ​ട​ക്ക​രു​ത്. ഓ​രോ സ്ഥാ​ന​ത്തി​നും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ ആ ​പ്ര​ത്യേ​ക സ്ഥാ​ന​ത്തേ​ക്കു​ള്ള വോ​ട്ട് അ​സാ​ധു​വാ​കു​മെ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, യുഎ​സ്​എ ക​മ്മി​റ്റി മെ​മ്പ​ർ സ്ഥാ​ന​ത്തേ​ക്ക് 15 ഒ​ഴി​വു​ക​ളാ​ണെ​ങ്കി​ൽ 15-ൽ ​കൂ​ടു​ത​ൽ പേ​ർ​ക്ക് വോ​ട്ട് ചെ​യ്താ​ൽ ആ ​വി​ഭാ​ഗ​ത്തി​ലെ വോ​ട്ട് അ​സാ​ധു​വാ​കും.

തി​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യും സു​താ​ര്യ​മാ​യും ന​ട​ത്തു​ന്ന​തി​നാ​യി പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ലീ​ലാ മാ​രേ​ട്ട്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​യ ആ​ന്‍റോ വ​ർ​ക്കി, രേ​വ​തി പി​ള്ള എ​ന്നി​വ​രെ​യും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ ജോ​ജി തോ​മ​സ്, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും കേ​ട്ട് ആ​വ​ശ്യ​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പു​ക​ളും യോ​ഗ​ത്തി​ൽ ന​ൽ​കി​യി​രു​ന്നു.

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യും സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വും വി​ശ്വാ​സ്യ​ത​യോ​ടെ​യും ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജി വ​ർ​ഗീ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ൺ പി. ​ജോ​ൺ, ബി​ജു ജോ​ൺ കോ​ട്ടാ​ര​ക്ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Fokana Election

Recent News

Corehub Up