x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നു കൊ​ടി​യേ​റി

റോ​യി ചേ​ല​മ​ല​യി​ൽ
Published: August 6, 2026 05:26 PM IST | Updated: August 6, 2026 05:27 PM IST

തി​രു​നാ​ളി​നു കൊ​ടി​യേ​റ്റുന്നു

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തിനുള്ള കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ പ​താ​ക ഉ​യ​ർ​ത്തി തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു.

രാ​വി​ലെ പ​ത്തിന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ബ​ർ​മിം​ഗ്ഹാം (യുകെ) ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ മി​ഷ​ൻ വി​കാ​രി ഫാ. ​ഷ​ഞ്ചു കൊ​ച്ചു​പ​റ​മ്പി​ൽ മു​ഖ്യ കാ​ർ​മിക​ത്വം വ​ഹി​ചു. ഷി​ക്കാ​ഗോ രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​ൺ​സ​ൺ കോ​വൂ​ർ​പു​ത്ത​ൻ​പു​ര​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര, ഫാ. ​ജോ​ർ​ജ് പു​റ​മ​ഠം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. സി​ജു അ​ച്ഛ​ൻ കൊ​ടി​മ​ര​ത്തി​ൽ ഉ​യ​ർ​ത്തു​വാ​നു​ള്ള കൊ​ടി വെ​ഞ്ച​രി​ച്ച് പ്ര​സു​ദേ​ന്തി​മാ​ർ​ക്ക് ന​ൽ​കി.

K-Rail Survey

തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ജ​നം ഒ​ന്ന​ട​ങ്കം വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പ്ര​ദ​ക്ഷി​ണ​മാ​യി കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ എ​ത്തി. തു​ട​ർ​ന്ന് വി​കാ​രി പ്രാ​ർ​ഥ​നയ്​ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം കൊ​ടി ഉ​യ​ർ​ത്തി.

ദ​ർശ​ന​ത്തി​രു​നാളാ​യി ആ​ഘോ​ഷി​ക്കു​ന്ന ഈ ​തി​രു​നാ​ളി​ന്‍റെ പ്ര​സു​ദേ​ന്തി​മാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​നം മു​ത​ൽ ക​ഴി​ഞ്ഞ 15 വ​ർഷം ഈ ​ഇ​ട​വ​കയ്​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പാ​രീ​ഷ് എ​ക്സി​ക്യൂ​ട്ടീ​വ് ആ​ണ്. ഓ​ഗ​സ്റ്റ് 6, 7, 8, 9 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.

ഓഗ​സ്റ്റ് ആറിന് ഇ​ട​വ​ക​യി​ൽ നി​ന്നും മ​രി​ച്ചു​പോ​യ​വ​രു​ടെ ഓ​ർ​മ ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം ആറിന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഏഴിന് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ മ​രി​ച്ച വി​ശ്വാ​സി​ക​ക്ക് വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിന് ഷിക്കാ​ഗോ രൂ​പ​ത യൂ​ത്ത് അ​പ്പൊ​സ്‌​ത​ലെ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​വി​ൻ പോ​ൾ ഇം​ഗ്ലീ​ഷി​ലുള്ള കു​ർ​ബാ​ന​യ്ക്കും വ​ച​ന സ​ന്ദേ​ശ​ത്തി​നും നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് 7:30 മു​ത​ൽ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ​യും പ്ര​സു​ദേ​ന്തി​മാ​രു​ടെ​യും നേ​ത്രു​ത്വ​ത്തി​ൽ ഉ​ള്ള ക​ലാ​മേ​ള.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ബെ​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം ക​ള​രി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​ട്ടു​ള്ള ദി​വ്യ​ബ​ലി​യി​ൽ ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്നു ക​പ്ലോ​ൻ വാ​ഴ്ച. വൈ​കി​ട്ട് 7.30 മു​ത​ൽ ഇ​ട​വ​ക മി​നി​സ്ട്രി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും ഇ​ട​വ​ക​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ സ്കി​റ്റും.

 

K-Rail Survey

പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ആ​ലു​വ മം​ഗ​ല​പ്പു​ഴ മേ​ജ​ർ സെ​മി​നാ​രി പ്രൊ​ഫ​സ​ർ ഫാ. ​ജി​ജോ നെ​ല്ലി​ക്കാ​ക​ണ്ട​ത്തി​ലി​ന്റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ റാ​സ.

തി​രു​ഹൃ​ദ​യ ദാ​സ​സ​മൂ​ഹം സു​പ്പീ​രി​യ​ർ ഫാ. ​ജോ​സ് ക​ണ്ണു​വെ​ട്ടി​യേ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഷ​ഞ്ചു കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​എ​ബ്ര​ഹാം ക​ടു​തൊ​ടി​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും മ​റ്റു വി​ശു​ദ്ധ​രു​ടെ​യും രൂ​പ​ങ്ങ​ൾ സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തു​ട​ർ​ന്ന് ലേ​ല​വും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

K-Rail Survey

സാ​ബു ന​ടു​വീ​ട്ടി​ൽ, ജോ​ണി​ക്കു​ട്ടി പി​ള്ള​വീ​ട്ടി​ൽ, ജി​നോ ക​ക്കാ​ട്ടി​ൽ എ​ന്നീ തി​രു​ന്നാ​ൾ കോ​ർ​ഡി​നേ​റ്റ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​മ്മ​റ്റി​ക​ൾ തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. സ്റ്റീ​ഫ​ൻ ചൊ​ള്ള​മ്പേ​ൽ, ജീ​സ് ച​ക്കു​ങ്ക​ൽ, ബി​നു എ​ട​ക്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ 10 കൂ​ടാ​ര​യോ​ഗ​ങ്ങ​ളും മി​നി​സ്ട്രി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കാ​യി ഒ​രു​ങ്ങു​ന്നു.

ഇ​ട​വ​യി​ലെ ഏ​റ്റ​വും വ​ലി​യ ഈ ​ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര എ​ന്നി​വ​രു​ടെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ പാ​രീ​ഷ് എ​ക്സി​ക്യൂ​ട്ടീ​വ്സാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​യ്ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ, ജെ​യിം​സ് മ​ന്നാ​കു​ള​ത്തി​ൽ, സ​ണ്ണി മേ​ലേ​ടം, ഡോ. ​റോ​യി ചേ​ല​മ​ല​യി​ൽ എ​ന്നി​വ​ർ അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags : Chicago St.MarysChurch FestivalFlag AnnualFeast

Recent News

Corehub Up