x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്യു​മി​നി​ക്ക​ല്‍ വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ഇ​ട​വ​ക​യ്ക്ക് ചാ​മ്പ്യ​ൻ​ഷി​പ്പ്

റോ​യി ചേ​ല​മ​ല​യി​ൽ
Published: August 6, 2026 03:51 PM IST | Updated: August 6, 2026 03:51 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ എ​ക്യൂ​മെ​നി​ക്ക​ൽ കൌ​ൺ​സി​ൽ ഓ​ഫ് കേ​ര​ള ച​ർ​ച്ച​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നൈ​ൽ​സി​ലു​ള്ള ഫെ​ല്‍​മ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഷി​ക്കാ​ഗോ മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ചാ​മ്പ്യ​ന്മാ​രാ​യി.

ഷി​ക്കാ​ഗോ​യി​ലെ വി​വി​ധ പ​ള്ളി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ര​വ​ധി ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റിന്‍റെ ​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ഷി​ക്കാ​ഗോ മാ​ര്‍​ത്തോ​മാ ച​ര്‍​ച്ചി​നെ നേ​രി​ട്ടു​ള്ള ര​ണ്ടു സെ​റ്റു​ക​ള്‍​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക വി​ജ​യി​ക​ളാ​യി.

K-Rail Survey

ഇ​തോ​ടൊ​പ്പം സെ​ന്‍റ് മേ​രീ​സി​ലെ താ​ര​ങ്ങ​ൾ നി​ര​വ​ധി വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. ഈ ​ടൂ​ര്‍​ണ​മെന്‍റി​ന്‍റെ മോ​സ്റ്റ് വാ​ല്യൂ​ബി​ൾ പ്ലേ​യ​റായി (എംവിപി) സെ​ന്‍റഅ മേ​രീ​സ് ഇ​ട​വ​ക​യി​ലെ റോ​യി​സ് പെ​രി​ക​ല​വും ബെ​സ്റ്റ് സെ​റ്റ​ര്‍ ആ​യി സ​ന​ല്‍ ക​ദ​ളി​മ​റ്റ​വും ബെ​സ്റ്റ് ലി​ബ​റോ ആ​യി ഷോ​ണ്‍ ക​ദ​ളി​മ​റ്റ​വും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ടീ​മി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി.

ഷോ​ണ്‍ ക​ദ​ളി​മ​റ്റം, റോ​യ്‌​സ് പെ​രി​ക​ലം, പു​ന്നൂ​സ് എ​ടാ​ട്ട്, ജാ​ക്ക് ത​ട്ടാ​മ​റ്റം, ജോ​സ​ഫ് അ​ബ്രാ​ഹം, ലെ​റി​ന്‍ ചേ​ത്ത​ല​ക​രോ​ട്ട്, ടോം ​അ​നൂ​പ്, സ​ന​ല്‍ ക​ദ​ളി​മ​റ്റം, ക്രി​സ് ത​ട്ടാ​മ​റ്റം എ​ന്നി​വ​രാ​ണ് സെന്‍റ് മേ​രീ​സ് ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്.

ഈ ​ടീ​മി​ന്‍റെ കോ​ച്ച് സി​ബി ക​ദ​ളി​മ​റ്റം ആ​ണ്. സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ലി​നോ​ടൊ​പ്പം ജെ​സ്​മോ​ന്‍ പു​റ​മ​ഠം, പ​യ​സ് ആ​ല​പ്പാ​ട്ട്, മാ​ത്യു ത​ട്ടാ​മ​റ്റം, ഷാ​ജി എ​ടാ​ട്ട്, ബി​ജു പെ​രി​ക​ലം, ചാ​ക്കോ​ച്ച​ന്‍ കി​ഴ​ക്കേ​ക്കു​റ്റ്, അ​ജീ​ഷ് കാ​രാ​പ്പി​ള്ളി, ജെ​യിം​സ് പു​ത്ത​ന്‍​പു​ര എ​ന്നി​വ​ർ ടീ​മി​ന് വേ​ണ്ട പ്രോ​ത്സാ​ഹ​ന​ങ്ങ​ളും സ​ഹ​ക​ര​ണ​ങ്ങ​ളും ന​ൽ​കി.

Tags : St.MarysKnanayaParish Chicago VolleyballTournament Championship

Recent News

Corehub Up