x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​രു​വ​ച്ചാ​ൽ, ബാ​വോ​ഡ് ഈ​സ്റ്റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ആ​ക്ഷേ​പ​ങ്ങ​ൾ ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ അ​റി​യി​ക്കാം

വെബ് ഡെസ്ക്
Published: July 25, 2026 01:27 AM IST | Updated: July 25, 2026 01:27 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 17ാം വാ​ർ​ഡ് ഉ​രു​വ​ച്ചാ​ൽ, പെ​ര​ള​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡാ​യ ബാ​വോ​ഡ് ഈ​സ്റ്റ് എ​ന്നി​വി​ട ങ്ങ​ളി​ലേ​ക്കു​ള്ള ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക​യി​ൻ​മേ​ലു​ള്ള അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഓ​ഗ​സ്റ്റ് അ​ഞ്ചു വ​രെ അ​റി​യി​ക്കാം.

ഉ​രു​വ​ച്ചാ​ൽ വാ​ർ​ഡി​ൽ 1125 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 584 സ്ത്രീ​ക​ളും 541 പു​രു​ഷ​ന്മാ​രു​മാ​ണ്. ബാ​വോ​ഡ് ഈ​സ്റ്റ് വാ​ർ​ഡി​ലെ 1360 വോ​ട്ട​ർ​മാ​രി​ൽ 740 പേ​ർ സ്ത്രീ​ക​ളും 620 പു​രു​ഷ​ന്മാ​രു​മാ​ണ്.

അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും കേ​ട്ട​ശേ​ഷം ഇ​ല​ക്ട്ര​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച് ഓ​ഗ​സ്റ്റ് 17ന് ​അ​പ്ഡേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കും. ഓ​ഗ​സ്റ്റ് 19 ന് ​അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ടി​ട​ത്തും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​എം. ധ​നീ​ഷ്, പെ​ര​ള​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ന്‍റി ല​ക്ഷ്മ​ൺ, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​എ​ൻ. അ​നീ​ഷ്, ക​ള​ക്ട​റേ​റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews election

Recent News

Corehub Up