x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തി​ക്കാ​ളു​ന്ന ക​ന്നി​ച്ചൂ​ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് വാ​ശി​യേ​റു​ന്നു

വെബ് ഡെസ്ക്
Published: September 17, 2026 10:00 PM IST | Updated: September 17, 2026 10:00 PM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ന്‍ യു​ഡി​എ​ഫ് സ്ഥാനാ​ര്‍​ഥി വി​ജ​യ് ജോ​സ് മാ​രേ​ട്ട് തൃ​ക്കൊ​ടി​ത്താ​ന​ത്ത് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.​

ച​ങ്ങ​നാ​ശേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി പ​ത്തു​നാ​ള്‍. പൊ​ള്ളു​ന്ന ക​ന്നി​ച്ചൂ​ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തി​ന് വാ​ശി​യേ​റു​ന്നു. ക​ത്തി​ക്കാ​ളു​ന്ന ചൂ​ടു​മൂ​ലം രാ​വി​ലെയും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വോ​ട്ട​ര്‍​മാ​രെ സ​മീ​പി​ച്ച് വോ​ട്ടു തേ​ടു​ന്ന​ത്. വി​ജ​യ് മാ​രേ​ട്ട് (​യു​ഡി​എ​ഫ്), മ​ഞ്ജു സു​ജി​ത്ത് (​എ​ല്‍​ഡി​എ​ഫ്), എ. ​മ​നോ​ജ് (​എ​ന്‍​ഡി​എ) എ​ന്നി​വ​രാ​ണ് മൂ​ന്നു​ മു​ന്ന​ണി​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെയും മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് കു​ടും​ബ​യോ​ഗ​ങ്ങ​ളും കോ​ര്‍​ണ​ര്‍ യോ​ഗ​ങ്ങ​ളും ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​ണ്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി​ജ​യ് മാ​രേ​ട്ടി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​ത് വി​നു ജോ​ബ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി. ​ജോ​സ​ഫ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും അ​വ​ലോ​ക​നം ന​ട​ത്തു​ക​യും ചെ​യ്തു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തൃ​ക്കൊ​ടി​ത്താ​നം ഹ​രി​ത ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലും മ​ണി​ക​ണ്ഠ​വ​യ​ലി​ല്‍ ന​ട​ക്കു​ന്ന കു​ടും​ബ​യോ​ഗ​ത്തി​ലും പ്ര​സം​ഗി​ക്കും.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ഞ്ജു സു​ജി​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്‍​മ​ന്ത്രി വി.​എ​ന്‍.​ വാ​സ​വ​ന്‍, മു​ന്‍ ​എം​എ​ല്‍​എ ജോ​ബ് മൈ​ക്കി​ള്‍, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ഡി. ​സു​ഗ​ത​ന്‍, അ​ഡ്വ.​ കെ.​ മാ​ധ​വ​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍​ക​ണ്ട് പ​രി​ച​യം പു​തു​ക്കി വോ​ട്ടു​റ​പ്പി​ക്കാ​നാ​ണ് മ​ഞ്ജു​വി​ന്‍റെ പ​രി​ശ്ര​മം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ എ​ത്തി​ച്ചേ​രും.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ. ​മ​നോ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണാ​ര്‍​ഥം കു​ടും​ബ സ​മ്മേ​ള​നങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളെ അ​റി​യി​ച്ച് വോ​ട്ടു നേ​ടു​ക​യാ​ണ് എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്രം. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യി ചാ​ക്കോ, ദേ​ശീ​യ നേ​താ​വ് ഷോ​ണ്‍​ ജോ​ര്‍​ജ് തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണ പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തി. മു​തി​ര്‍ നേ​താ​ക്ക​ളാ​യ ബി.​ രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍, എം.​ബി. രാ​ജ​ഗോ​പാ​ല്‍, എ​ന്‍.​പി.​ കൃ​ഷ്ണ​കു​മാ​ര്‍, പി.​ഡി.​ ര​വീ​ന്ദ്രർ തു​ട​ങ്ങി​യ​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Tags : District News Nattuvishesham Election

Recent News

Corehub Up