x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊക്കാന തെരഞ്ഞെടുപ്പ്: ലോണ ബാബു ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു

ജോയിച്ചൻ പുതുക്കുളം
Published: May 18, 2026 04:37 PM IST | Updated: May 18, 2026 04:38 PM IST

അ​റ്റ്ലാ​ന്‍റാ: മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലും സം​ഘ​ട​നാ മാ​നേ​ജ്‌​മെ​ന്‍റി​ലും ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ പ​രി​ച​യ​മു​ള്ള സ​മ​ർ​പ്പി​ത ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​ഫ​ഷ​ണ​ലും ക​മ്യൂ​ണി​റ്റി നേ​താ​വു​മാ​യ ലോ​ണ ബാ​ബു ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യി​ൽ അ​റ്റ്ലാ​ന്‍റ​യി​ൽ നി​ന്നും (റീ​ജി​യ​ൻ ഏഴ്) റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാനത്തേക്ക് മ​ത്സ​രി​ക്കു​ന്നു.

ഭ​ര​ണ​നി​ർ​വഹ​ണം, ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണം, ക​മ്യൂ​ണി​റ്റി സേ​വ​നം എ​ന്നി​വ​യി​ൽ ശ​ക്ത​മാ​യ ഒ​രു പ​ശ്ചാ​ത്ത​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​മ​ഗ്ര​ത​യോ​ടും കാ​ഴ്ച​പ്പാ​ടോ​ടും കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ണ ക​മ്യൂ​ണി​റ്റി ലീ​ഡ​ർ​ഷി​പ്പ് ആൻഡ് സ​ർ​വീ​സ്, ച​ർ​ച്ച് സെ​ക്ര​ട്ട​റി ഭ​ര​ണ​പ​ര​മാ​യ മേ​ൽ​നോ​ട്ടം, റിക്കാ​ർ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യി​ൽ വി​പു​ല​മാ​യ പ​രി​ച​യം ഉ​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​ണ്.

ഗ്രേ​റ്റ​ർ അ​റ്റ്ലാ​ന്‍റാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും (ഗാ​മ) അ​റ്റ്ലാ​ന്‍റാ മെ​ട്രോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും (അ​മ്മ) സ​ജീ​വ അം​ഗ​മാ​യ ലോ​ണ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തോ​ടൊ​പ്പം ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണ​ത്തി​നും സം​ഘ​ട​നാ ഭ​ര​ണ​ത്തി​നും സം​ഭാ​വ​ന ന​ൽ​കി നേ​തൃ​ത്വ​പ​ര​മാ​യ റോ​ളു​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

സ​മൂ​ഹ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന വ്യ​ക്തി​ത്വം, സം​ഘ​ട​നാ സു​താ​ര്യ​ത, സാം​സ്കാ​രി​ക ഇ​ട​പെ​ട​ൽ, സ​ഹ​ക​ര​ണ നേ​തൃ​ത്വം എ​ന്നി​വ​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ലോ​ണ​യു​ടെ സ്ഥാ​നാ​ർഥി​ത്വം ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ലി​യ മു​ത​ൽ​ക്കൂ​ട്ട് ആ​യി​രി​ക്കും എ​ന്നു​ള്ള​തി​നു സം​ശ​യ​മി​ല്ല.

ക​മ്യൂ​ണി​റ്റി ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്കും ചാ​രി​റ്റി ധ​ന​സ​മാ​ഹ​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള ലോ​ണ​യു​ടെ സ്ഥാ​നാ​ർഥിത്വ​ത്തെ ടീം ​ഇ​ന്‍റ​ഗ്രി​റ്റിയു​ടെ പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ (സെ​ക്ര​ട്ട​റി), ആ​ന്‍റോ വ​ർ​ക്കി (ട്രഷ​റ​ർ), ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സി കാ​ര​ക്കാ​ട്ടു (വൈ​സ് പ്ര​സി​ഡന്‍റ്), സോ​ണി അ​മ്പൂ​ക്ക​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​കു​ട്ട​ൻ നാ​യ​ർ (അ​സോ​സി​യേ​റ്റ് ട്രഷ​റ​ർ), അ​ജു ഉ​മ്മ​ൻ (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഗ്രേ​സ് മ​രി​യ ജോ​സ​ഫ് (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്രഷ​റ​ർ), ഷൈ​നി രാ​ജു(​വി​മ​ൻ​സ് ഫോ​റം ചെ​യ​ർ) തു​ട​ങ്ങി​യ​വ​ർ സ്വാ​ഗ​തം ചെ​യ്‌​തു.

Tags : Fokana Election Team Integrity Lona Babu

Recent News

Corehub Up