x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊക്കാന തെരഞ്ഞെടുപ്പ്: ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മത്സരിക്കുന്നു


Published: May 18, 2026 05:29 PM IST | Updated: May 18, 2026 05:29 PM IST

ഡെ​ല​വെ​യ​ർ: പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഡെ​ല​വേ​ർ മ​ല​യാ​ളി അ​സോ​സി​യേ​ൻ (ഡെ​ൽ​മ) നി​ന്നും ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.

സ​മൂ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്ഥി​ര​ത​യാ​ർ​ന്ന സാ​ന്നി​ധ്യ​മാ​യി അ​റി​യ​പ്പെ​ടു​ന്ന ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ, ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വ്യ​ക്തി​യാ​ണ്.

പ​ദ​വി​ക​ളേ​ക്കാ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി സ​മൂ​ഹ​ത്തി​നൊ​പ്പം നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ന ശൈ​ലി​യാ​ണ് അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്.

നി​ല​വി​ൽ ഡെ​ൽ​മ​യി​ൽ ക​മ്മി​റ്റി അം​ഗ​മാ​യും ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ഓ​ർ​ഗ​നൈ​സിം​ഗ് വി​ഭാ​ഗ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം, സം​ഘ​ട​ന​യു​ടെ വി​വി​ധ ക​മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ൾ, ചാ​രി​റ്റി സം​രം​ഭ​ങ്ങ​ൾ, യു​വ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു.

സ​മൂ​ഹ​ത്തെ കൂ​ട്ടി​യി​ണ​ക്കാ​നും യു​വ​ത​ല​മു​റ​യെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് കൈ​പി​ടി​ച്ചുകൊ​ണ്ടു​വ​രാ​നും അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ബി​രു​ദ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും നേ​ടി​യി​ട്ടു​ള്ള ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ, ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി 20 വ​ർ​ഷ​ത്തി​ല​ധി​കം ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​പ​രി​ച​യം നേ​ടി​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഫ​ഷ​ണ​ൽ പ​രി​ച​യ​വും സം​ഘാ​ട​ക മി​ക​വും ഫൊക്കാന ഫി​ല​ഡ​ൽ​ഫി​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.

ക​മ്യൂ​ണി​റ്റി സേ​വ​നം, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യു​വ​ജ​ന ശാ​ക്തീ​ക​ര​ണം, സാം​സ്കാ​രി​ക സ​ഹ​ക​ര​ണം, വി​വി​ധ സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ പ്ര​ധാ​ന താത്പ​ര്യ മേ​ഖ​ല​ക​ൾ.

ഫി​ല​ഡ​ൽ​ഫി​യ റീ​ജി​യ​ണ​ൽ കോ-​കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ൽ, യു​വ​ജ​ന പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ ന​ല്ല അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്.

ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ന്‍റെ​യും ക​മ്മി​റ്റി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ, ആ​ദ​ർ​ശ് ര​വീ​ന്ദ്ര​നെ ഫൊക്കാന ദേ​ശീ​യ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ​ഡോ​ർ​സ് ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ശ​ബ​രീ​ഷ് ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു.

ആ​ദ​ർ​ശി​ന്‍റെ സ്ഥാ​നാ​ർഥിത്വത്തെ ടീം ​ഇ​ന്‍റ​ഗ്രി​റ്റി യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ (സെ​ക്ര​ട്ട​റി), ആന്‍റോ വ​ർ​ക്കി (ട്രഷറർ), ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സി കാ​ര​ക്കാ​ട്ടു (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ണി അ​മ്പൂ​ക്ക​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​കു​ട്ട​ൻ നാ​യ​ർ (അ​സോ​സി​യേ​റ്റ് ട്രഷറർ), അ​ജു ഉ​മ്മ​ൻ (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഗ്രേ​സ് മ​രി​യ ജോ​സ​ഫ് (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്രഷറർ), ഷൈ​നി രാ​ജു(​വി​മ​ൻ​സ് ഫോ​റം ചെ​യ​ർ) തു​ട​ങ്ങി​യ​വ​ർ സ്വാ​ഗ​തം ചെ​യ്‌​തു.

Tags : Adarsh Raveendran Fokana Election National Committee Delma

Recent News

Corehub Up