Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PilotAttack

പൈ​ല​റ്റി​നെ സ​ഹ​പൈ​ല​റ്റ് കു​ത്തി; വി​മാ​ന​ത്തി​ന് എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന ഫ്ലൈ​ദു​ബാ​യ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി സൗ​ദി​യി​ൽ ഇ​റ​ക്കി. പൈ​ല​റ്റു​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റ​താ​യും വി​മാ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കു​ത്ത​നെ താ​ഴേ​ക്ക് പ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഫ്ലൈ​ദു​ബാ​യ് എ​ഫ്സെ​ഡ് 1073 വി​മാ​ന​ത്തി​ൽ 27 കു​ട്ടി​ക​ള​ട​ക്കം 174 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രി​ലേ​റെ​യും ഇ​സ്ര​യേ​ൽ പൗ​ര​ന്മാ​രാ​യി​രു​ന്നു. പ​റ​ന്നു​യ​ർ​ന്ന് ഏ​ക​ദേ​ശം ര​ണ്ട​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൈ​ല​റ്റ് സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​ന്ന​ത് കേ​ട്ട​താ​യി വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​രി പ​റ​ഞ്ഞു.

പൈ​ല​റ്റു​മാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വി​മാ​നം ഏ​ക​ദേ​ശം 14,125 അ​ടി ഉ​യ​ര​ത്തി​ലേ​ക്ക് കു​ത്ത​നെ താ​ഴ്ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. യു​എ​ഇ സ്വ​ദേ​ശി​യാ​യ പ്ര​ധാ​ന പൈ​ല​റ്റി​നെ​യാ​ണ് ഒ​മാ​ൻ സ്വ​ദേ​ശി​യാ​യ സ​ഹ​പൈ​ല​റ്റ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സ​ഹ​പൈ​ല​റ്റ് വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തു​ട​ർ​ന്ന് വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സൗ​ദി അ​ധി​കൃ​ത​രോ ഫ്ലൈ​ദു​ബാ​യ് അ​ധി​കൃ​ത​രോ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വി​മാ​ന​ത്തി​ലെ പൈ​ല​റ്റു​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

Latest News

Corehub Up