Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DuelChallenge

ദ്വിമുഖ പോരാട്ടം തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം, ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനും ഏകദിന പരമ്പരയിൽ വെസ്റ്റ് ഇൻഡീസും എതിരാളികൾ

ഐ​ച്ചി/​മു​ള്ള​ന്‍​പു​ര്‍: ഇ​ന്ത്യ​ന്‍ പു​രു​ഷ ട്വ​ന്‍റി-20, ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടീ​മു​ക​ള്‍ ഇ​ന്നു ക​ള​ത്തി​ല്‍. അ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യം 20-ാമ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ, ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ നേ​രി​ടു​ന്നു എ​ന്ന​താ​ണ്.

ജ​പ്പാ​നി​ലെ ഐ​ച്ചി​യി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​വി​ലെ പ​ത്തി​നാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫൈ​ന​ല്‍ പോ​രാ​ട്ടം. ഇ​ന്ത്യ​യാ​ണ് നി​ല​വി​ലെ സ്വ​ര്‍​ണ ജേ​താ​ക്ക​ള്‍. ശ്രേ​യ​സ് അ​യ്യ​ര്‍ ന​യി​ക്കു​ന്ന ടീ​മി​ല്‍, മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ന്‍ കി​ഷ​ന്‍, ജ​സ്പ്രീ​ത് ബും​റ തു​ട​ങ്ങി​യ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ണ്ട്.

അ​തേ​സ​മ​യം, വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ പ​ഞ്ചാ​ബി​ലെ മു​ള്ള​ന്‍​പു​രി​ല്‍ ഇ​റ​ങ്ങും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ലാ​ണ് മ​ത്സ​രം.

ശു​ഭ്മാ​ന്‍ ഗി​ല്‍ ന​യി​ക്കു​ന്ന ഇ​ന്ത്യ ആ​ദ്യ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് പ​ര​മ്പ​ര 2-0ന് ​ഉ​റ​പ്പാ​ക്കി. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ സെ​ഞ്ചു​റി​യും ര​ണ്ടാം പോ​രാ​ട്ട​ത്തി​ല്‍ ഇ​ര​ട്ട​സെ​ഞ്ചു​റി​യും ഗി​ല്‍ നേ​ടി. ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ വി​രാ​ട് കോ​ഹ്‌ലി​യും ര​ണ്ടാ​മ​ത്തേ​തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യും സെ​ഞ്ചു​റി നേ​ടി​യെ​ന്ന​തും ശ്ര​ദ്ധേ​യം.

Latest News

Corehub Up