Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ODISeries

ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്കം

ബി​ര്‍​മിം​ഗ്ഹാം: ഇം​ഗ്ലീ​ഷ് മ​ണ്ണി​ല്‍ ട്വ​ന്‍റി-20 പ​ര​മ്പ​ര ദ​യ​നീ​യ​മാ​യി (4-0) കൈ​വി​ട്ട ഇ​ന്ത്യ, ഏ​ക​ദി​ന ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്നു മു​ത​ല്‍ ക​ള​ത്തി​ല്‍. ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്നു ന​ട​ക്കും.

ബി​ര്‍​മിം​ഗ്ഹാ​മി​ലെ എ​ഗ്ബാ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് മ​ത്സ​രം.

ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യ്ക്കു തു​ട​ക്ക​മി​ടാ​നാ​ണ് ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌ലി, ​രോ​ഹി​ത് ശ​ര്‍​മ, ജ​സ്പ്രീ​ത് ബും​റ തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ലു​ണ്ട്.

ഹാ​രി ബ്രൂ​ക്കി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ഇ​റ​ങ്ങു​ന്ന ഇം​ഗ്ല​ണ്ടി​ന്‍റെ ല​ക്ഷ്യം, ട്വ​ന്‍റി-20​യി​ലെ ആ​ധി​കാ​രി​ക​ത ഏ​ക​ദി​ന​ത്തി​ലും തു​ട​രു​ക​യാ​ണ്.

Latest News

Corehub Up