x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളം എഐ സാങ്കേതികവിദ്യയുടെ ഹബ്ബാകും: മുഖ്യമന്ത്രി

വെബ്ഡെസ്ക്
Published: July 23, 2026 10:20 PM IST | Updated: July 23, 2026 10:20 PM IST

നാ​​​വി​​​ക് ടെ​​​ക്നോ​​​ള​​​ജി ഐ​​​ബി​​​എ​​​സ് ട​​​വ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​ൻ

കൊ​​​ച്ചി: നി​​​ര്‍മി​​​ത​​​ബു​​​ദ്ധി, നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മേ​​​ഖ​​​ല​​​യി​​​ലെ രാ​​​ജ്യ​​​ത്തെ ഹ​​​ബ്ബാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മാ​​​റ്റു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

ആ​​​ഗോ​​​ള യാ​​​ത്രാ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യു​​​ടെ വ​​​ള​​​ര്‍ച്ച ല​​​ക്ഷ്യ​​​മി​​​ട്ടു ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ഗ്രൂ​​​പ്പ് ആ​​​രം​​​ഭി​​​ച്ച എ​​​ഐ ക​​​മ്പ​​​നി​​​യാ​​​യ നാ​​​വി​​​ക് ടെ​​​ക്നോ​​​ള​​​ജി കൊ​​​ച്ചി ഇ​​​ൻ​​​ഫോ​​​പാ​​​ര്‍ക്ക് ഫേ​​​സ് ഒ​​​ന്നി​​​ലെ ഐ​​​ബി​​​എ​​​സ് ട​​​വ​​​റി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ലോ​​​ക​​​മെ​​​മ്പാ​​​ടും വി​​​ജ്ഞാ​​​ന വി​​​സ്ഫോ​​​ട​​​ന​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. എ​​​ന്തി​​​നും ഏ​​​തി​​​നു​​​മു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യി നി​​​ര്‍മി​​​ത​​​ബു​​​ദ്ധി മാ​​​റു​​​ക​​​യാ​​​ണ്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ എ​​​ഐ ഡാ​​​ഷ് ബോ​​​ര്‍ഡി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത് ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഈ ​​​ദ​​​ശ​​​ക​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​മാ​​​കു​​​മ്പോ​​​ഴേ​​​ക്കും മ​​​നു​​​ഷ്യ​​​ബു​​​ദ്ധി​​​ക്കൊ​​​പ്പം നി​​​ര്‍മി​​​ത​​​ബു​​​ദ്ധി എ​​​ത്തു​​​മെ​​​ന്നാ​​​ണ് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​ദ​​​ഗ്ധ​​​ര്‍ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ ക്കൊ​​​പ്പം സ​​​മൂ​​​ഹ​​​വും സ​​​ര്‍ക്കാ​​​രും മാ​​​റ​​​ണ​​​മെ​​​ന്ന് ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു .

ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി സീ​​​റാം സാം​​​ബ​​​ശി​​​വ​​​റാ​​​വു, ഐ​​​ബി​​​എ​​​സ് സ്ഥാ​​​പ​​​ക​​​നും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ര്‍മാ​​​നു​​​മാ​​​യ വി.​​​കെ. മാ​​​ത്യൂ​​​സ്, ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌വേ​​​ര്‍ സി​​​ഇ​​​ഒ സൊ​​​മി​​​ത് ഗോ​​​യ​​​ല്‍, നാ​​​വി​​​ക് ടെ​​​ക്നോ​​​ള​​​ജി പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​യി​​​സു​​​ര്‍ റ​​​ഹ്മാ​​​ന്‍, എ​​​പി​​​എ​​​എ​​​ക്സ് പാ​​​ര്‍ട്ണ​​​ര്‍ ഇ​​​ന്ത്യാ മേ​​​ധാ​​​വി ഹ​​​ര്‍ജോ​​​ത് ദാ​​​ലി​​​വാ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Kerala AI Hub Technology ChiefMinister VDSatheesan Business

Recent News

Corehub Up