x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ന്നി​യി​ൽ വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി; പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു

വെബ് ഡെസ്ക്
Published: August 2, 2026 08:14 AM IST | Updated: August 2, 2026 08:14 AM IST

പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി. വെ​ള്ളം ക​യ​റി ന​ശി​ച്ച സാ​ധ​ന​ങ്ങ​ൾ ക​ട ഉ​ട​മ​ക​ൾ മാ​റ്റി വ​രി​ക​യാ​ണ്. കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. പ​മ്പ ന​ദി​യി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നു വ​രി​ക​യാ​ണ്.

ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത തു​ട​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, നി​റ​പു​ത്ത​രി​ക്കാ​യി വൈ​കി​ട്ട് ന​ട തു​റ​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ്.

സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. തി​രു​വ​ന​ന്ത​പു​ര​വും കൊ​ല്ല​വും ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴ ക​ന​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. തീ​ര​ദേ​ശ​ത്തും മ​ല​യോ​ര മേ​ഖ​ല​യി​ലും ഉ​ള്ള​വ​ർ കൂ​ടു​ത​ൽ ക​രു​ത​ലെ​ടു​ക്ക​ണം. നാ​ളെ​യോ​ടെ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Tags : Water receded Ranni Pamba river flood kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up