Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiProtests

ഡൽഹി പ്രക്ഷോഭം: അടിയന്തര ഇടപെടൽ വേണമെന്ന് കെഎൽസിഎ

കൊ​​​ച്ചി: നീ​​​റ്റ് പ​​​രീ​​​ക്ഷ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യി​​​ൽ കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രാ​​​ജ്യ​​​ത്തെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ന​​​യി​​​ക്കു​​​ന്ന പ്ര​​​ക്ഷോ​​​ഭം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​രാ​​​ജ്യ​​​ത്തി​​​നു തീ​​​രാ ക​​​ള​​​ങ്ക​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ.

24 ല​​​ക്ഷം പേ​​​ർ എ​​​ഴു​​​തി​​​യ നീ​​​റ്റ് യു​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്ന​​​തും സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ലെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പാ​​​ളി​​​യ​​​തും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​ലി​​​യ വീ​​​ഴ്ച​​​ത​​​ന്നെ​​​യാ​​​ണ്.

ജ​​​നാ​​​ധി​​​പ​​​ത്യ​​​രീ​​​തി​​​യി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​തി​​​ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി തി​​​ക​​​ച്ചും മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ര​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി പ്ര​​​ശ്നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സി ക​​​രു​​​മാ​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up