x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് ദി​വ​സം ഓ​ട​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന യു​വാ​വി​നെ പു​റ​ത്തി​റ​ക്കി

വെബ് ഡെസ്ക്
Published: July 14, 2026 03:02 AM IST | Updated: July 14, 2026 03:02 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള യു​വാ​വ് ഓ​ട​യി​ല്‍ ഒ​ളി​ച്ചി​രു​ന്നത് മ​ണി​ക്കൂ​റു​ക​ള്‍. ഉ​ളി​യ​ക്കോ​വി​ല്‍ സ്വദേശിയാണ് മൂ​ന്ന് ദി​വ​സ​ത്തോ​ളം ഓ​ട​യി​ല്‍ ക​ഴി​ഞ്ഞ​ത്. ഒ​ടു​വി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

ര​ണ്ടു ദി​വ​സ​മാ​യി ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ പു​റ​ത്തി​റ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, കൈ​യി​ല്‍ ക​മ്പി​വ​ടി​യു​മാ​യി അ​ടു​ത്തെ​ത്തു​ന്ന​വ​രെ​യെ​ല്ലാം ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​മ്മ​യെ​ത്തി അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ത​യാ​റാ​യി​ല്ല. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഉ​ളി​യ​ക്കോ​വി​ല്‍ ഭാ​ഗ​ത്തെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി യുവാവ് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ഇ​യാ​ള്‍​ക്കെ​തി​രെ പോലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സി​നെ ഭ​യ​ന്നാ​ണ് ഇ​യാ​ള്‍ സ​മീ​പ​ത്തെ ഓ​ട​യി​ല്‍ ക​യ​റി ഒ​ളി​ച്ച​ത്. ല​ഹ​രി​ക്ക​ടി​മ​യാ​യ ഗി​രീ​ഷ് മാ​ന​സി​ക വി​ഭ്രാ​ന്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​മ്പും മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട​പ്പാ​ക്ക​ട ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗി​രീ​ഷി​നെ പു​റ​ത്തി​റ​ക്കി​യ​ത്.

 

Tags : Nattuvishesham LocalNews Police

Recent News

Corehub Up