x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട ഭീ​തി ഉ​യ​ർ​ത്തി ക​റു​ക​ച്ചാ​ൽ ടൗ​ണി​ൽ മ​ര​ക്കു​റ്റി


Published: July 17, 2026 07:23 AM IST | Updated: July 17, 2026 07:23 AM IST

ക​റു​ക​ച്ചാ​ൽ ടൗ​ണി​ൽ അ​പ​ക​ട ഭീ​തി ഉ​യ​ർ​ത്തു​ന്ന മ​ര​ക്കു​റ്റി.

ക​റു​ക​ച്ചാ​ൽ: ഈ ​മ​ര​ക്കു​റ്റി മാ​റ്റാ​ത്ത​തെ​ന്ത്? ക​റു​ക​ച്ചാ​ൽ ടൗ​ണി​ലെ​ത്തു​ന്ന​വ​ർ ചോ​ദി​ക്കു​ന്ന ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ല്കാ​തെ അ​ധി​കൃ​ത​ർ. ക​റു​ക​ച്ചാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം വാ​ഴൂ​ർ റോ​ഡി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ​നി​ന്ന കൂ​റ്റ​ൻ താ​ന്നി​മ​രം ക​ഴി​ഞ്ഞ​വ​ർ​ഷം മു​റി​ച്ചുമാ​റ്റി​യി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ട് ത​റ​നി​ര​പ്പി​ൽ​നി​ന്നും ആ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ റോ​ഡ് ഓ​ര​ത്ത് അ​വ​ശേ​ഷി​ച്ചി​ട്ടു​ണ്ട്. കൂ​റ്റ​ൻ മ​ര​ത്തി​ന്‍റെ ചു​വ​ടു​ഭാ​ഗം റോ​ഡിടുചേർന്ന്് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.

100 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള താ​ന്നി​മ​രം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. റോ​ഡി​നോ​ട് ചേ​ർ​ന്നു​ നി​ന്ന മ​രം മു​റി​ച്ചെ​ങ്കി​ലും കു​റ്റി ഇ​ള​ക്കി മാ​റ്റി​യി​ല്ല. കു​റ്റി ഇ​ള​ക്കി​യാ​ൽ റോ​ഡും സ​മീ​പ​ത്തെ ന​ട​പ്പാ​ത​യും മ​റ്റു ഭാ​ഗ​ങ്ങ​ളും ത​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. വ​ള​രെ തി​ര​ക്കേ​റി​യ ഭാ​ഗ​ത്തു​ള്ള മ​ര​ക്കു​റ്റി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു പോ​ലെ ഭീ​തി ഉ​ണ​ർ​ത്തു​ന്നു. രാ​ത്രിസ​മ​യം മ​ര​ക്കു​റ്റി തി​രി​ച്ച​റി​യാ​നാ​യി ചു​റ്റും റി​ഫ്ള​ക്ട് റി​ബ​ൺ ഒ​ട്ടി​ച്ചി​ട്ടു​ണ്ട്.

എ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​തയുണ്ട്. രാ​ത്രി​യി​ൽ ദൂ​രെ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് കു​റ്റി പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ല. മ​ര​ക്കു​റ്റി​യു​ടെ ഉ​യ​രം കു​റ​ച്ചോ ചെ​റു ക​ഷ​ണ​ങ്ങ​ളാ​ക്കി മാ​റ്റി നീ​ക്കം ചെ​യ്തോ അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up