എം.ടി. വാസുദേവൻ നായരുടെ 93-ാമത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും എംടിവി ഫൗണ്ടേഷനും സംയുക്തമായി തലയോലപ്പറമ്പ് ഫെഡറൽ നിലയത്ത
വൈക്കം: മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരുടെ 93ാമത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും എംടിവി ഫൗണ്ടേഷനും സംയുക്തമായി എംടി കൃതികളുടെ പുനർവായന നൂറു ദിവസം നടത്തും.
തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന എംടി കൃതികളുടെ പുനർവായനയുടെ ഉദ്ഘാടനം കവി മിത്ര നീലിമ നിർവഹിച്ചു. മലയാളിയുടെ ജീവിതത്തെയും സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച എംടിയുടെ കൃതികൾ ജീവിതത്തെ പ്രത്യാശയോടെ സമീപിക്കണമെന്ന സന്ദേശമാണ് പകർന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മിത്ര നീലിമ പറഞ്ഞു.
എംടിവി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു.
ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ മുഖ്യ പ്രഭാഷണം നടത്തി.
ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ധ്യ ലയണൽ, മാനേജർ എം.എസ് . ഇന്ദു, ഡി. കുമാരി കരുണാകരൻ, അബ്ദുൾ ആപ്പാഞ്ചിറ, സി.ജി. ഗിരിജൻ തോന്നല്ലൂർ, ഡോ. എസ്. പ്രീതൻ , അമൃത രാജീവ്, ലിൻ റോസ് എന്നിവർ പ്രസംഗിച്ചു .
Tags : Local News Nattuvishesham Kottayam