x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട


Published: July 17, 2026 07:25 AM IST | Updated: July 17, 2026 07:25 AM IST

ച​ങ്ങ​നാ​ശേ​രി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ടെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യി​ല്‍ തീ​രു​മാ​നം. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച് ഓ​ട്ട​ത്തി​നാ​യി ത​ര്‍​ക്കം ന​ട​ത്തു​ന്ന​തു​ സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യം ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി അ​ജ​ണ്ട വ​ച്ചു ച​ര്‍​ച്ച ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് പാ​ര്‍​ക്കിം​ഗി​ന് അ​നു​മ​തി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. ചി​ല ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ആം​ബു​ല​ന്‍​സു​ക​ള്‍ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നും അം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നു ജോ​ബ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നി​സി​പ്പ​ല്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കു​ഞ്ഞു​മോ​ന്‍ പു​ളി​മൂ​ട്ടി​ല്‍, അം​ഗ​ങ്ങ​ളാ​യ പി.​എ​ന്‍.​ നൗ​ഷാ​ദ്, പി.​എ​ച്ച്.​നാ​സ​ർ, കെ.​സി.​ ജോ​സ​ഫ്, ജോ​സു​കു​ട്ടി നെ​ടു​മു​ടി, ബെ​ന്നി മ​ണ്ണാ​കു​ന്നേ​ൽ, സു​ധീ​ര്‍ ശ​ങ്ക​ര​മം​ഗ​ലം, ബെ​ന്നി സി.​ ചീ​ര​ഞ്ചി​റ, എം.​പി.​ ര​വി, സൂ​പ്ര​ണ്ട് ഡോ.​ എ​ന്‍. ​അ​നി​ല്‍​കു​മാ​ർ, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ര്‍​എം​ഒ ഡോ.​എ​യ്ഞ്ച​ല ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി ജോ​ലി നി​ര്‍​വ​ഹി​ക്കു​ന്നി​ല്ലെ​ന്ന് വി​മ​ര്‍​ശ​നം
ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി അ​വ​രു​ടെ ജോ​ലി നി​ര്‍​വ​ഹി​ക്കു​ന്നി​ല്ലെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം. ഇ​വ​ര്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കൃ​ത്യ​നി​ഷ്ഠ​യോ​ടെ ജോ​ലി ചെ​യ്യാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ മോ​ഷ്ടാ​ക്ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും മ​ദ്യ​പാ​നി​ക​ളും വി​ഹ​രി​ക്കു​ന്നു. അ​ഞ്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

രാ​ത്രി​യി​ല്‍ കാ​ഷ്വാ​ലി​റ്റി​യി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നോ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നോ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​ല്‍ ചി​ല​രെ കാ​ണാ​റി​ല്ല. ചി​ല സെ​ക്യൂ​രി​റ്റി​ക​ള്‍ രാ​ത്രി ഒ​ന്നോ​ടെ ഗാ​ഢ​നി​ദ്ര​യി​ലാ​കും. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ആ​ശു​പ​ത്രി​യി​ലെ ഇ​രു​മ്പു സാ​മഗ്രി​ക​ള്‍ മോ​ഷ​ണം പോ​യി​ട്ടു​പോ​ലും സെ​ക്യൂ​രി​റ്റി​ക​ള്‍ അ​റി​ഞ്ഞി​ല്ല. കൃ​ത്യ​നി​ഷ്ഠയോ​ടും കാ​ര്യ​ക്ഷമ​ത​യോ​ടും​കൂ​ടി ജോ​ലി നി​ര്‍​വ​ഹി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ട​ന്‍ : വി​നു ജോ​ബ് എം​എ​ല്‍​എ

ച​ങ്ങ​നാ​ശേ​രി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​രു​നൂ​റു​ദി​ന ക​ര്‍​മ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​മെ​ന്ന് വി​നു ജോ​ബ് എം​എ​ല്‍​എ. ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

പ​ത്ത് രോ​ഗി​ക​ള്‍​ക്ക് ഒ​രേ​സ​മ​യം ഡ​യാ​ലി​സി​സ് ന​ട​ത്താ​വു​ന്ന വി​ധ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തിന്‍റെയും അ​നു​ബ​ന്ധ സം​വി​ധാ​ന​ത്തി​ന്‍റെ​യും നി​ര്‍​മാ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. വ​യ​റിം​ഗ്, പ്ല​മ്പിം​ഗ് ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഈ ​ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ലു​ട​നെ യ​ന്ത്ര​സാ​മഗ്രി​ക​ള്‍ എ​ത്തി​ച്ചേ​രും. ടെ​ക്‌​നി​ഷ​ന്‍​മാ​രെ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി നി​യ​മി​ക്കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up