x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ക​ടു​ത്തു​രു​ത്തി ബൈ​പാസ് നാ​ടി​നു സ​മ​ര്‍​പ്പിക്കുന്നു


Published: July 17, 2026 07:07 AM IST | Updated: July 17, 2026 07:07 AM IST

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉദ്ഘാടനം നിർവഹിക്കുന്ന കടുത്തുരുത്തി ബൈപാസ് റോഡ്.

ക​ടു​ത്തു​രു​ത്തി: ഏ​റെക്കാലമാ യുള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ക​ടു​ത്തു​രു​ത്തി ബൈപാസ് മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. രാ​ഷ്‌ട്രീയവും അ​ല്ലാ​ത്ത​തു​മാ​യി നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്താ​ണ് ക​ടു​ത്തു​രു​ത്തി ബൈ​പാസ് റോ​ഡ് യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ സ്വ​പ്നപ​ദ്ധ​തി​യാ​യ ക​ടു​ത്തു​രു​ത്തി ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ജം​ഗ്ഷ​നി​ല്‍നി​ന്നാരംഭിച്ച് ഐ​ടി​സി ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി പ്ര​വേ​ശി​ക്കു​ന്ന വി​ധ​ത്തി​ല്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള ക​ടു​ത്തു​രു​ത്തി ബൈ​പാ​സ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ എ​റ​ണാ​കു​ളം-​കോ​ട്ട​യം സം​സ്ഥാ​ന പാ​ത​യി​ലെ​യും ക​ടു​ത്തു​രു​ത്തി ടൗ​ണി​ലെ​യും കാ​ല​ങ്ങ​ളാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​നും യാ​ത്രാ​ദു​രി​ത​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്‌​സ് വി​ഭാ​ഗം 35 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ ബൈ​പാ​സ് റോ​ഡ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ല്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള ഫ്‌​ളൈ​ ഓ​വ​ര്‍, ക​ടു​ത്തു​രു​ത്തി വ​ലി​യതോ​ടി​ന് കു​റു​കെ​യും ചു​ള്ളി​ത്തോ​ടി​ന് കു​റു​കെ​യു​മു​ള്ള ര​ണ്ട് പാ​ല​ങ്ങ​ള്‍, ബ്ലോ​ക്ക് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള അ​ടി​പ്പാ​ത നി​ര്‍​മാ​ണം, ബൈ​പാ​സി​ലെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ മ​ണ്ണി​ട്ടു​യ​ര്‍​ത്തി പു​തുതായി രൂ​പം കൊ​ടു​ത്ത റോ​ഡ് നി​ര്‍​മാണം എ​ന്നി​വ​യെ​ല്ലാം ചേ​ര്‍​ത്താ​ണ് 1.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ബൈ​പാ​സ് റോ​ഡ് നി​ര്‍​മി​ച്ച​ത്.

പു​തി​യ റോ​ഡി​ല്‍ ബിഎം ആ​ൻ​ഡ് ബി​സി ടാ​റിം​ഗാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​ലൂ​ടെ വാ​ഹ​ന​യാ​ത്ര സു​ഗ​മ​മാ​ക്കാ​നാ​യി ടാ​റിം​ഗ് ന​ട​ത്തി​യ ഭാ​ഗം ക​ഴി​ഞ്ഞ് ഇ​രു​വ​ശ​ത്തും ബാ​ക്കി വ​രു​ന്ന സ്ഥ​ല​ങ്ങ​ള്‍ ഫു​ട്പാ​ത്ത് നി​ര്‍​മാ​ണ​ത്തി​നും വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നും മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കും. പു​തി​യ ബൈ​പാ​സ് റോ​ഡി​ല്‍ പെ​ട്ടി​ക്ക​ട​ക​ളും വ​ഴി​യോ​ര ക​ച്ച​വ​ട​വും പൂ​ര്‍​ണ​മാ​യി നി​രോ​ധി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പോ​ലീ​സും അ​റി​യി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നയാ​ത്ര​യ്ക്കും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും മാ​ത്ര​മാ​യി ബൈ​പാ​സ് റോ​ഡ് പൂ​ര്‍​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് തീ​രു​മാ​നം. കൈ​യേറ്റങ്ങൾ ഉ​ണ്ടാ​യാ​ല്‍ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മോ​ന്‍​സ് ജോ​സ​ഫ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 2007-08 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ബൈ​പാ​സ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ന​ട​പ​ടി​ക​ളാ​കു​ന്ന​ത്. 1996-2001 കാ​ല​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന ബ​ജ​റ്റില്‍ ടോ​ക്ക​ണ്‍ പ്രൊ​വ​ിഷ​ന്‍ കൊ​ടു​ത്ത് ഉ​ള്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. 2013 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ബൈ​പാ​സി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 2018 ലു​ണ്ടാ​യ പ്ര​ള​യ​ത്തെത്തുടർന്ന് ക​ടു​ത്തു​രു​ത്തി ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ബൈ​പാ​സി​ന്‍റെ ഡി​സൈ​നി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ക​ടു​ത്തു​രു​ത്തി വ​ലി​യ​തോ​ടി​ന് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ ഉ​യ​രം കൂ​ട്ടു​ന്ന​തി​നും പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും ലാ​ന്‍​ഡ്‌​സ്പാ​ന്‍ പു​തു​താ​യി കൂ​ട്ടി​ച്ചേ​ര്‍​ത്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന വി​ധ​ത്തി​ല്‍ പാ​ല​ത്തി​ന്‍റെ നീ​ളം വ​ര്‍​ധി​പ്പി​ക്കാനും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 2021 ല്‍ ​പു​തു​ക്കി അ​നു​മ​തി ന​ല്‍​കി. ഇ​തി​ന് ശേ​ഷ​മാ​ണ് ബൈ​പാ​സ് നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ബൈ​പാ​സ് നി​ര്‍​മാ​ണം ഇ​പ്പോ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up