x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളൂ​ർ സ​ഹ. ബാ​ങ്കി​നെ ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം: ഭ​ര​ണ​സ​മി​തി


Published: July 17, 2026 07:04 AM IST | Updated: July 17, 2026 07:04 AM IST

വെ​ള്ളൂ​ർ: വെ​ള്ളൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ ത​ക​ർ​ക്കാ​നു​ള്ള ബിജെപി ​യു​ടെ ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ബാ​ങ്ക് ഭ​ര​ണ സ​മി​തി. വെ​ള്ളൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഇ​ട​ക്കാ​ല​ത്ത് ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്കു ശേ​ഷം പി​ന്നീ​ട് വ​ന്ന ഭ​ര​ണ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ൽ ബാ​ങ്ക് മി​ക​ച്ച നി​ല​യി​ൽ മു​ന്നോ​ട്ട് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ബാ​ങ്കി​നെ​തി​രേ കു​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ഭ​ര​ണ സ​മി​തി ആ​രോ​പി​ച്ചു.

കു​ടി​ശി​ക​യാ​യ 3000 വാ​യ്പ​ക​ളി​ൽ എ ​ആ​ർ സി ​കേ​സ് ഫ​യ​ൽ ചെ​യ്തു. ഇ​തി​നെ തു​ട​ർ​ന്ന് ഭൂ​രി​ഭാ​ഗം വാ​യ്പ​ക​ളും തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ന് ഇ​ട​പാ​ടു​കാ​ർ ത​യാ​റാ​യി. തി​രി​ച്ച​ട​വി​ല്ലാ​ത്ത വാ​യ്പ​ക​ൾ​ക്ക് സ​ഹ​ക​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി ദ്രു​ത​ഗ​തി​യി​ൽ ബാ​ങ്ക് മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 40 പേ​രു​ടെ ഈ​ടു വ​സ്തു​ക്ക​ൾ ബാ​ങ്ക് ജ​പ്തി ചെ​യ്തു​ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

നി​ക്ഷേ​പ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചു​കൊ​ണ്ടാ​ണ് ബാ​ങ്ക് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ബാ​ങ്കി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നും സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി സ​ഹ​കാ​രി​ക​ൾ​ക്കാ​യി ചി​ട്ടി​ക​ളും സ്വ​ർ​ണ പ​ണ​യ വാ​യ്പ​ക​ളും ന​ട​ത്തി​വ​രു​ന്നു. ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച സ​ഹ​കാ​രി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​മാ​യി അം​ഗ​ത്വ സ​മാ​ശ്വാ​സ നി​ധി​യി​ൽ പെ​ടു​ത്തി​യും വെ​ള്ളൂ​രി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ധ​ന​സ​ഹാ​യ​വും ന​ൽ​കി​വ​രു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കി​നെ ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പിയു​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നി​യ​മ​പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​മ്പോ​ഴാ​ണ് ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​വാ​നാ​യി ഓ​ഡി​റ്റ് ന​ട​ക്കു​ന്നി​ല്ലെ​ന്ന ക​ള്ള പ്ര​ചാ​ര​ണം ബി​ജെ​പി ന​ട​ത്തി വ​രു​ന്ന​ത്.

സ​ഹ​ക​ര​ണ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ബാ​ങ്ക് ഏ​തു ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കി നി​ക്ഷേ​പ​ക​രെ​യും സ​ഹ​കാ​രി​ക​ളെ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​വാ​നു​ള്ള ബി​ജെ​പി യു​ടെ രാ​ഷ്ട്രീ​യ നീ​ക്കം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​എ. ഷാ​ഹിം പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up