x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ല് മാ​സം മു​ൻ​പ് വി​വാ​ഹം; അ​ധ്യാ​പി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: July 14, 2026 12:34 AM IST | Updated: July 14, 2026 12:34 AM IST

ശ്വേത

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ശ്വേ​ത(25) ആ​ണ് മ​രി​ച്ച​ത്. ശ്വേ​ത​യു​ടെ വി​വാ​ഹം നാ​ല് മാ​സം മു​ൻ​പാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ത​ന്‍റെ മ​ര​ണ​ത്തി​ന് ഭ​ർ​ത്താ​വും ഭ​ർ​തൃ​സ​ഹോ​ദ​രി​യു​മാ​ണ് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ക്കു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ശ്വേ​ത​യു​ടേ​ത് പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വി​ൽ​നി​ന്നും ഇ​യാ​ളു​ടെ മൂ​ത്ത സ​ഹോ​ദ​രി​യി​ൽ​നി​ന്നും നി​ര​ന്ത​രം ഉ​പ​ദ്ര​വം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി ശ്വേ​ത​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

താ​ൻ മ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രെ ശി​ക്ഷി​ക്കാ​തെ വി​ട​രു​ത്. താ​ൻ തെ​റ്റ് ചെ​യ്തു. ത​ന്നോ​ട് ക്ഷ​മി​ക്ക​ണം. ത​നി​ക്ക് ഇ​നി ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. ദ​യ​വു​ചെ​യ്ത് ത​ന്നെ കു​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : Deepika BreakingNews NewsUpdate Headlines Police Investigation

Recent News

Corehub Up