x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണമാല കവർച്ച പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണമി​ക​വ്

വെബ് ഡെസ്ക്
Published: July 14, 2026 01:37 AM IST | Updated: July 14, 2026 01:37 AM IST

പ്രതീകാത്മക ചിത്രം

ക​റു​​ക​​ച്ചാ​​ൽ: മ​​ധ്യ​​വ​​യ്സ്ക​​നു മ​​ദ്യം ന​​ൽ​​കി അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​ക്കി ത​​ട്ടി​​ക്കൊ​​ണ്ടു​പോ​​യി സ്വ​​ർ​​ണ​മാ​​ല ക​​വ​​ർ​​ന്ന കേ​​സി​​ലെ പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്തി​​യ​​ത് ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ മി​​ക​​വ്.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.
ക​​റു​​ക​​ച്ചാ​​ൽ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കാ​​മ​​റ​​ക​​ളി​​ൽ ഇ​​വ​​രു​​ടെ​​യും, ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കു​​ക​​ളു​​ടെ​​യും ദൃ​​ശ്യം പ​​തി​​ഞ്ഞി​​രു​​ന്നു. തു​​ട​​ർ​​ന്ന് നിരവധി സ്ഥ​​ല​​ങ്ങ​​ളി​​ലെ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച് പ്ര​​തി​​ക​​ൾ സ​​ഞ്ച​​രി​​ച്ച വ​​ഴി​​ക​​ൾ മ​​ന​​സി​​ലാ​​ക്കി പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് പ്ര​​തി​​ക​​ളി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്.

ബൈ​​ക്കി​​ന്‍റെ ന​​മ്പ​​ർ തി​​രി​​ച്ച​​റി​​ഞ്ഞ പോ​​ലീ​​സ് ഉ​​ട​​മ​​യു​​ടെ വി​​ലാ​​സം ശേ​​ഖ​​രി​​ച്ചു. ആ​​ദ്യ ഉ​​ട​​മ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​മ്പ് ഈ ​​ബൈ​​ക്ക് വി​​റ്റി​​രു​​ന്നു. ബൈ​​ക്ക് വാ​​ങ്ങി​​യ ആ​​ളെ സ​​മീ​​പി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണം പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്താ​​ൻ സ​​ഹാ​​യ​​ക​​മാ​​യി. പ്രതികളായ സു​​ധീ​​ഷ് കു​​മാ​​ർ കാ​​വാ​​ല​​ത്തു വാ​​ട​​ക​​യ്ക്കും അ​​നി​​ൽ നാ​​ലു​കോ​​ടി​​യി​​ൽ ബ​​ന്ധു​​വി​​നൊ​​പ്പ​​വു​​മാ​​ണ് താ​​മ​​സം. ഇ​​വ​​രു​​ടെ പേ​​രി​​ൽ വ​​ധ​​ശ്ര​​മം, മോ​​ഷ​​ണം തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി കേ​​സു​​ക​​ൾ ഉ​​ള്ള​​താ​​യും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

Tags : Nattuvishesham LocalNews Police

Recent News

Corehub Up