പ്രതീകാത്മക ചിത്രം
ഷൊർണൂർ: വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വാടാനംകുർശി പൊയിലൂർ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണു അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ വീട്ടുമുറ്റത്തെത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.
തിങ്കളാഴ്ച അർധരാത്രിയാകാം സംഭവമെന്നു സംശയിക്കുന്നു. പുലർച്ചെ വീടിനു സമീപത്തെ തെങ്ങിന്റെ ചുവട്ടിലാണു മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മഴ പെയ്തതിനാൽ മൃതദേഹം പൂർണമായും കത്താത്ത നിലയിലാണ്. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.