District News
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ
ചെമ്പേരി: കേരള സർക്കാരിന്റെ ജനകീയ കാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളന്റിയേഴ്സിനെ തൂഫാൻ കമാൻഡോസായി പ്രഖ്യാപിച്ചു.
ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ പ്രഖ്യാപനം നടത്തി. സ്കൂൾ മാനേജർ ഫാ. തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ.വി. മാത്യു ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ഫ്രാൻസിസ്, കുടിയാൻമല സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സ്കൂൾ മദർ പിടിഎ പ്രസിഡന്റ് സ്മിത ബാബു എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. എൻഎസ്എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ച ഫ്ളാഷ് മോബും നടന്നു. അധ്യാപകരായ ജ്യോതിരാജ് തോമസ്, ഷിജോ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ
നടുവിൽ: ലഹരിവിരുദ്ധ കാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാരെ ‘തൂഫാൻ കമാൻഡോകളായി’ പ്രഖ്യാപിച്ചു. സ്കൂൾ തലത്തിൽ സംഘടിപ്പിച്ച ചടങ്ങ് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരേ വിദ്യാർഥികൾ ബോധവത്കരണ പ്രതിജ്ഞയെടുക്കുകയും ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. വാർഡ് മെന്പർ പി.പി. മുസ്തഫ, സ്കൂൾ പ്രിൻസിപ്പൽ എൻ.എൻ. ദിലീപ് കുമാർ, പിടിഎ പ്രസിഡന്റ് സി.എച്ച്. ഷംസുദ്ദീൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ് എന്നിവർ പ്രസംഗിച്ചു.
ആലക്കോട് എൻഎസ്എസ് എച്ച്എസ്എസിൽ
ആലക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലി ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗം സിജി ഗോപൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് മനോജ് ഗോകുലം, പ്രിൻസിപ്പൽ രാജി ബാലകൃഷ്ണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിദ്യ എന്നിവർ നേതൃത്വം നൽകി.
കാർത്തികപുരം ജിവിഎച്ച്എസ്എസിൽ
കാർത്തികപുരം: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാർത്തികപുരം ജിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും തൂഫാൻ കമാൻഡോ പ്രഖ്യാപനവം നടത്തി.
സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.വി. പ്രമേഷ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി. വിജേഷ് , പ്രദീപ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. പ്രത്യേക അസംബ്ലി, ലഹരിവിരുദ്ധ പ്രതിജ്ഞ, വാക്കത്തൺ, ലഹരിവിരുദ്ധ ഒപ്പ് ശേഖരണം എന്നിവയും നടത്തി.
District News
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻഎസ്എസ് വാളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രിൻസിപ്പൽ സി.റ്റി. വർഗീസ് പ്രഖ്യാപിച്ചു. തുടർന്ന് നടന്ന റാലി വാർഡ് മെമ്പർ മിത്രാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു.
സ്കൂളിൽനിന്നു റാലി ആരംഭിച്ച് തഴവമുക്ക് ചുറ്റി കറ്റാനം ജംഗ്ഷനിൽ എത്തിച്ചേർന്നു. കറ്റാനം ജംഗ്ഷനിൽ നടന്ന യോഗം വിമുക്തി പ്രിവന്റീവ് ഓഫീസർ ജി. ജയകൃഷ്ണൻ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനിൽ പൊന്നാലയം അധ്യക്ഷത വഹിച്ചു.
ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് പ്രോഗാം ഓഫീസർ ജ്യോതി മറിയം ഏബ്രഹാം, പിടിഎ വൈസ് പ്രസിഡൻ്റ് ഷിനു ജോർജ്, എസ്. മിനി, മേരി ബിനി,എൽ അഭിനയ, ഇർഫാന ഫാത്തിമ, എസ്. സിന്ധി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ നൃത്ത ശില്പവും ലഹരിവിമുക്ത ഗാനവും അവതരിപ്പിച്ചു.
ചേപ്പാട്: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി സർക്കാരിന്റെ തൂഫാൻ പദ്ധതിയുമായി സഹകരിച്ച് ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ബിനു കെ. സാമുവൽ എൻഎസ്എസ് പതാക ഉയർത്തി. കാർത്തികപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. ടോണി മെഗാ വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിൽ നിന്ന് ചേപ്പാട് ജംഗ്ഷനിലേക്ക് നടന്ന വാക്കത്തണിൽ വോളണ്ടിയർമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷൻ പിആർഒ നിസാർ പൊന്നാരത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞയും നൃത്തശിൽപ്പവും നടന്നു. പഞ്ചായത്ത് വാർഡ് മെംബർ ബിന്ദു രാജേന്ദ്രൻ, പ്രിൻസിപ്പൽ ബിനു കെ. സാമുവൽ, എച്ച്.എം. ടി. കെ. സാബു, പി.ടി.എ പ്രസിഡന്റ് യകൃഷ്ണൻ, വൈസ്പ്രസിഡന്റ് ജോളി റോയ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജൂലി ജോയ്, വോളണ്ടിയർ ലീഡർ മെർലിൻ എന്നിവർ സംസാരിച്ചു.
District News
പാലാ: നാഷണല് സര്വീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂള് എന്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില് വിവിധ പരിപാടികള് സംഘടിപ്പിച്ചു. സംസ്ഥാന സര്ക്കാരിന്റെ തൂഫാന് ലഹരിവിരുദ്ധ ജനകീയ കാമ്പയിന് പൂര്ണ ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് സജ്ജരായ എന്എസ്എസ് വോളന്റിയര്മാരെ തൂഫാന് കമാന്ഡോ പദവി നല്കി ആദരിച്ചു. പ്രിന്സിപ്പല് സിസ്റ്റര് ജീസ മരിയ അധ്യക്ഷത വഹിച്ചു. സ്കൂള് അങ്കണത്തില് നടന്ന ചടങ്ങില് അധ്യാപകരും വിദ്യാര്ഥികളും പിടിഎ ഭാരവാഹികളും പങ്കെടുത്തു.
സിവില് എക്സൈസ് ഓഫിസര് പി.സി. ധനുരാജ്, ലഹരിവിരുദ്ധ സന്ദേശം നല്കി. തുടര്ന്ന് കുട്ടികള് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ബോധവത്കരണ റാലിയും നടന്നു. സ്കൂള് പ്രിന്സിപ്പല് സിസ്റ്റർ ജീസ മരിയ, എന്എസ്എസ് പ്രോഗ്രാം ഓഫീസര് ആമിന പി. മാത്യു, അധ്യാപകര്, പിടിഎ ഭാരവാഹികള്, വോളന്റിയര് ലീഡര്മാര് തുടങ്ങിയവര് പരിപാടിക്കു നേതൃത്വം നല്കി.
പാലാ: എൻഎസ്എസ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് ഹയര് സെക്കന്ഡറി സ്കൂളില് തൂഫാൻ മെഗാ വാക്കത്തണ് സംഘടിപ്പിച്ചു. വാര്ഡ് കൗണ്സിലര് ലീന സണ്ണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എം. തോമസ് അധ്യക്ഷത വഹിച്ചു. എന്സിസി ഓഫിസര് ജിന്സ് ജോര്ജ് വാക്കത്തണ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്സിപ്പൽ ഫാ. റെജിമോന് സ്കറിയ, ഹെഡ്മാസ്റ്റര് ബിജോയി ജോസഫ്, എന്എസ്എസ് പ്രോഗ്രാം ഓഫിസര് പേള് ആനി സെന്, റോവര് ലീഡര് നോബി ഡൊമിനിക്, റേഞ്ചര് ലീഡര് അനീറ്റ അലക്സ്, പവര് ബ്രിഗേഡ് ഓഫിസര് സിസ്റ്റര് ജെയ്സി ജോണ് എന്നിവര് പങ്കെടുത്തു. മെഗാ വാക്കത്തണിന് മുന്നോടിയായി സ്കൂളിലെ എന്എസ്എസ് വോളന്റിയേഴ്സിനെ തൂഫാന് കമാന്ഡോസായി പ്രഖ്യാപിച്ചു.
പൂഞ്ഞാർ: എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടപ്പാക്കി. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി-സന്നദ്ധസംഘടനാ പ്രതിനിധികൾ, എടിഎം വായനശാലാ പ്രതിനിധികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങിയവർ വിദ്യാർഥികളോടൊപ്പം പങ്കു ചേർന്നു.
ഈരാറ്റുപേട്ട ജനമൈത്രി പൊലിസ് സിആർഒ ബിനോയ് തോമസ്, ഈരാറ്റുപേട്ട എക്സൈസ് പ്രിവന്റീവ് ഓഫിസർ ജസ്റ്റിൻ തോമസ് തുടങ്ങിയവർ കുട്ടികൾക്ക് തൂഫാൻ സംബന്ധിച്ച സന്ദേശങ്ങൾ കൈമാറി. കുട്ടികളെ തൂഫാൻ കമാൻഡോകളായി അംഗീകരിച്ചുകൊണ്ട് ക്യാപ് അണിയിച്ചു. എൻഎസ്എസ് ലീഡർ പ്രതിജ്ഞ ചൊ ല്ലിക്കൊടുത്തു. തുടർന്ന് വോളന്റിയേഴ്സ് ലഹരിവിരുദ്ധ നൃത്താവതരണവും നടത്തി. പ്രിൻസിപ്പൽ ആർ. ജയശ്രീ, എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ സിന്ധു ജി. നായർ, സ്കൂൾ പ്രോഗ്രാം ഓഫിസർമാരായ വെങ്കിടേഷ് വർമ, അശ്വതി ബി. എന്നിവർ പ്രസംഗിച്ചു . തുടർന്ന് എൻഎസ്എസ് വോളന്റിയേഴ്സിനെ അണിനിരത്തി മെഗാ വാക്കത്തൺ സംഘടിപ്പിച്ചു.
District News
കോഴിക്കോട്: ദേശീയ നാഷണല് സര്വീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരേ ശക്തമായ സന്ദേശവുമായി മാനാഞ്ചിറ സ്ക്വയറില് 1200 എന്എസ്എസ് വോളന്റിയര്മാര് ‘തൂഫാന് കമാന്ഡോകള്' ആയി അണിനിരക്കും. കാലിക്കട്ട് സര്വകലാശാല നാഷണല് എന്എസ്എസും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില് സര്വകലാശാല എന്എസ്എസ് വിഭാഗം, ഹയര് സെക്കന്ഡറി എന്എസ്എസ്, വിഎച്ച്എസ് ഇ എന്എസ്എസ്, ടെക്നിക്കല് എന്എസ്എസ് സെല്, ഐഎച്ച്ആര്ഡി എന്നിവയിലെ വോളന്റിയര്മാര് പങ്കെടുക്കും.
ജില്ലാ കളക്ടര് എം.എസ്. മാധവിക്കുട്ടി, കെ. ജയന്ത് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്, സിറ്റി പൊലിസ് കമ്മിഷണര് എ.പി.ഷൗക്കത്തലി, അസിസ്റ്റന്റ് കളക്ടര് മാളവിക ജി.നായര്, കാലിക്കട്ട് സര്വകലാശാല എന്എസ്എസ് കോ-ഓര്ഡിനേറ്റര് റീഷാ കാരള്ളി തുടങ്ങിയവര് പങ്കെടുക്കും. സര്വകലാശാല എന്എസ്എസ് കോ-ഓര്ഡിനേറ്റര് ഫസീല് അഹമ്മദ്, ഹയര് സെക്കന്ഡറി റിജണല് കോ- ഓര്ഡിനേറ്റര് എസ്. ശ്രീജിത്ത്, ജില്ലാ ഹയര് സെക്കന്ഡറി കണ്വീനര് എം.കെ. ഫൈസല്, വിഎച്ച്എസ്ഇ കണ്വീനര് മഹബൂബ്, ടെക്നിക്കല് സെല് കണ്വീനര് നിഖില് എന്നിവര് നേതൃത്വം നല്കും.
Movies
കേരളത്തിന്റെ ലഹരിവിരുദ്ധ പദ്ധതിയായ തൂഫാനു വേണ്ടി തൂഫാൻ കി ആവാസ് എന്ന പ്രചാരണഗാനം ഇന്നു പുറത്തിറക്കും.
കെ.എസ്. ചിത്ര ആലപിച്ച ഗാനം ഇന്നു വൈകുന്നേരം അഞ്ചിന് പ്രസ്ക്ലബ് ടിഎൻജി ഹാളിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും.
Kerala
തിരുവനന്തപുരം: പോളിടെക്നിക് കോളജുകളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമഗ്ര ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ ‘സ്റ്റാൻഡ് വിത്ത് തൂഫാൻ’ ന്റെ സംസ്ഥാനതല ഉദ്ഘാടനം 23ന് തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും.
പോളിടെക്നിക് കോളജുകളെയും കോളജുകളുടെ 1.5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണ് ‘സ്റ്റാൻഡ് വിത്ത് തൂഫാൻ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കൂടാതെ, കോളജുകൾക്ക് സമീപമുള്ള പ്രൈമറി സ്കൂളുകളിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
District News
കൊട്ടിയം: മാറുന്ന നിയമവ്യവസ്ഥയെക്കുറിച്ച് വ്യക്തമായ അറിവും അടിയന്തര ഘട്ടങ്ങളില് ജീവന് രക്ഷിക്കാനുള്ള പ്രായോഗിക പരിശീലനവുമായി നിത്യസഹായ മാതാ ഗേള്സ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്.
വിപുലമായ ബോധവത്കരണ പരിപാടികളാണ് സ്കൂള് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില് സംഘടിപ്പിച്ചത്.
ഇന്ത്യന് മെഡിക്കല് അസോസിയേഷന്റെ നേതൃത്വത്തില് ജില്ലാ കേന്ദ്രത്തില് നടന്ന തൂഫാന് ജീവന്രക്ഷാ പരിശീലനം വിജയകരമായി പൂര്ത്തിയാക്കിയ കേഡറ്റുകളായ ആര്ഷിയ, ദേവനന്ദ, അഭിരാമി, ആയിഷ എന്നിവര് സ്കൂളിലെ മറ്റ് വിദ്യാര്ഥികള്ക്കായി പരിശീലന ക്ലാസുകള് നയിച്ചത്.
ഇന്ത്യന് ശിക്ഷാ നിയമത്തിന് (ഐപിസി) ബദലായി നിലവില് വന്ന ഭാരതീയ ന്യായ സംഹിത, ക്രിമിനല് നടപടിക്രമ നിയമത്തിന് (സിആര്പിസി) പകരം നടപ്പിലാക്കിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന് തെളിവുനിയമത്തിന് (ഐഇഎ) പകരം വന്ന ഭാരതീയ സാക്ഷ്യ അധിനിയമം എന്നീ പുതിയ നിയമങ്ങളെക്കുറിച്ചും കുട്ടികള് അറിഞ്ഞിരിക്കേണ്ട സുരക്ഷാ മുന്കരുതലുകളെക്കുറിച്ചും കൊല്ലം സിറ്റി ഡിഎച്ച്ക്യൂ സബ് ഇന്സ്പെക്ടര് വൈ. സാബു കേഡറ്റുകള്ക്കായി ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി കേഡറ്റുകളുടെ നേതൃത്വത്തില് ക്ലീന് കാമ്പസ് ശുചിത്വ യജ്ഞവും സംഘടിപ്പിച്ചു. സ്കൂള് പ്രധാന അധ്യാപിക ജൂഡിത്ത് ലത അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസര്മാരായ പ്രഭ ആന് മേരി, അനില എന്നിവര് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.
District News
മണര്കാട്: ലഹരിമരുന്നിനെതിരേ സംസ്ഥാനവ്യാപകമായി സര്ക്കാര് നടപ്പാക്കുന്ന തൂഫാന് യജ്ഞത്തിന്റെ ഭാഗമായി മണര്കാട് പഞ്ചായത്ത് ഒമ്പതാം വാര്ഡില് യോഗം ചേര്ന്നു. വാര്ഡ് അംഗം ജിജി ജിജി അധ്യക്ഷത വഹിച്ചു.
മണര്കാട് പൊലിസ് സ്റ്റേഷന് ജനമൈത്രി സിആര്ഒ ആഷ് ടി. ചാക്കോ ക്ലാസെടുത്തു. ജിജി മണര്കാട്, പി.എ. ഏബ്രഹാം, ടി.വി. മാത്യു, മാലം ഗവണ്മെന്റ് യുപി സ്കൂള് അധ്യാപിക പി.എം. ജയമോള്, സി.കെ. ഷീന, ഗ്രേസി പീറ്റര്, ടി. സിന്ധു, ഗിരിജ ഹരി, രഞ്ജു നെജി എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ്. ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. മന്ത്രി രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പുതിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. തൂഫാന്റെ ഭാഗമായി ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു. മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നാല് പേരെക്കൂടി പിടികൂടിയിട്ടുണ്ട്.
ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. ഗുജറാത്ത്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഡൽഹി, ബംഗാൾ, നോയിഡ എന്നിവിടങ്ങളിലേക്കും ലഹരിക്കടത്ത് നടന്നിട്ടുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ തുടർച്ചയായി തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടം 28ന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
District News
സുൽത്താൻ ബത്തേരി: സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതി സംസ്ഥാനവ്യാപകമായി മികച്ച രീതിയിൽ മുന്നേറുന്പോൾ ബത്തേരി പൊലിസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി യൂത്ത് ലീഗ് ആരോപിച്ചു. ബത്തേരി പൊലിസ് സ്റ്റേഷനിലെ ചില ഉദ്യോഗർ ലഹരി മാഫിയയ്ക്ക് കൂട്ടുനിൽക്കുന്ന സാഹചര്യവുമുണ്ട്.
കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്ത നിരോധിച്ച പാൻമസാല ബത്തേരി പൊലിസ് സ്റ്റേഷനിൽനിന്നു കളവുപോയതിലും ലഹരി മാഫിയയ്ക്കും അവയ്ക്ക് ചുക്കാൻ പിടിക്കുന്ന ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ട്.
അത്തരം ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി പിരിച്ചു വിടണം. യോഗത്തിൽ നിസാം പഴേരി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് ബത്തേരി സെക്രട്ടറി താഹിർ കൈപഞ്ചേരി, നവാസ് പഴുപ്പത്തൂർ, സജീർ ബീനാച്ചി, അഷ്കർ മണിച്ചിറ, യഹിയ വാഴക്കണ്ടി, നസീർ ബ്ലാങ്കര, റമീസ് ചൂരിയൻ എന്നിവർ പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: പ്രവാസികൾക്കിടയിൽ ആരോഗ്യപ്രദമായ ഭക്ഷണ ക്രമവും, വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം - യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അഞ്ച് കിലോ മീറ്റർ ഓട്ടം - ഫിറ്റ് ഫോർവേർഡ് 5K സെപ്റ്റംബർ പന്ത്രണ്ടാം തിയതി ഗ്ലെൻവ്യൂവിൽ വച്ച് നടന്നു.
കേരളാ ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുഖ്യ അതിഥിയായി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കേരളാ ഗവണ്മെന്റ് മയക്കു മരുന്ന് വ്യാപനത്തിനെതിരെ നടത്തി വരുന്ന ശക്തമായി പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും, അതിന് നേതൃത്വം നൽകുന്ന മന്ത്രി സഭയുടെ പ്രതിനിധിയായി എത്തിച്ചേർന്ന ശ്രീ മോൻസ് ജോസഫിനോടുള്ള ആദര സൂചകമായി പരിപാടിയുടെ പേര് 'തൂഫാൻ 5K' എന്ന് പുനർനാമകരണം ചെയ്യും എന്ന സംഘാടകർ പ്രഖ്യാപിച്ചു.
ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരം ആണെന്നും, കേരളത്തിന്റെ നവീകരണത്തിനായി സമാന ആശയങ്ങളും പ്രവാസികളുടെ അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തുമെന്നും ഉത്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ഷിക്കാഗോ അതിരൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ഓട്ടത്തിൽ പങ്ക് ചേർന്നും, സമ്മാനങ്ങൾ വിതരണം ചെയ്തും പരിപാടിയിൽ പങ്കു ചേർന്ന്. ഇല്ലിനോയിസ് സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിൻസൺ കൈതമല റേസ് ഡയറക്ടർ ആയി പ്രവർത്തിച്ചു.
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ, റീഹാബിലിറ്റേഷൻ പ്രൊഫെഷണൽസ്, റെസ്പെരിറ്റോറി തെറാപിസ്റ്റസ്, റേഡിയോഗ്രാഫേഴ്സ്, സോഷ്യൽ വർക്കേഴ്സ് തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫെഷണൽസിന്റെ സംഘടനകൾ ഒന്ന് ചേർന്നാണ് പ്രഥമ മലയാളീ 5K ഒരുക്കിയത്.
വിജയികൾക്ക് സിറിയക്ക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫികളും മോൻസ് ജോസഫ് വിതരണം ചെയ്തു. ഇതു വഴി സമാഹരിച്ച തുക ഭിന്ന ശേഷിക്കാർക്കായി ആരംഭിക്കുന്ന മലയാളീ സംരംഭമായ ചോസൺ ഫൗണ്ടേഷൻ ഓഫ് ഇല്ലിനോയിസ് എന്ന സംഘടനക്ക് ബിഷപ് ജോയ് ആലപ്പാട്ട് കൈമാറി. സംഘടനാ പ്രസിഡന്റുമാരായ ഡോ. സിമി ജോസഫ് (INAI) മജോ ഓട്ടപ്പള്ളി (ARPOKO) ടോം ജോസ് (MARC) സോണി പോൾ (MRA) ലിൻസൺ കൈതമല (ISWAI) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് വലിയ ജന പങ്കാളിത്തത്തോടെ ഈ പരിപാടി സംഘടിപ്പിച്ചത്.
District News
തൊടുപുഴ: കേരള സ്റ്റേറ്റ് പോലീസ് പെന്ഷനേഴ്സ് വെല്ഫെയര് അസോസിയേഷന് തൊടുപുഴ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഓപ്പറേഷന് തൂഫാന് പദ്ധതിയ്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു. തൊടുപുഴ ഡിവൈഎസ്പി സജി മാര്ക്കോസ് ഉദ്ഘാടനം ചെയ്തു. വേണു ഗോപാലപിള്ള അധ്യക്ഷത വഹിച്ചു.
Kerala
കോഴിക്കോട്: ലഹരിമരുന്ന് മാഫിയയ് ക്കെതിരേ സംസ്ഥാനത്ത് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാന്റെ’രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും തൂഫാൻ രണ്ടാം ഘട്ടം നടപ്പാക്കുക. ഹരിത കർമസേന, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണു പ്രവർത്തനം.
1,200 തദ്ദേശ സ്ഥാപനങ്ങളിലും ഈ മാസം 28 ന് തൂഫാൻ ഫ്ലാഗ് ഉയർത്തും. 1,034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപവത്കരിക്കും. 10 പേർ വീതമുള്ള സമിതിക്കു രൂപം നൽകും. തൂഫാൻ ഗ്രാമസഭകളും സംഘടിപ്പിക്കും. തൂഫാൻ 2.0 യുടെ ഭാഗമായി എല്ലാ വാർഡുകളിലും ബീറ്റ് പൊലിസ് സംവിധാനം ഉണ്ടാകും.
ആദ്യഘട്ടം വൻ വിജയകരമായിരുന്നുവെന്നു വിലയിരുത്തിയാണു കൂടുതൽ ജനപങ്കാളിത്തത്തോടെ രണ്ടാംഘട്ട പദ്ധതികൾക്കു തുടക്കം കുറിക്കുന്നത്. ജനങ്ങൾക്ക് ലഹരി കടത്തിനെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും തികച്ചും രഹസ്യമായും കൈമാറാനുള്ള പ്രത്യേക സൗകര്യങ്ങൾ രണ്ടാംഘട്ടത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നു മന്ത്രി ചെന്നിത്തല വാര്ത്താസമ്മേളനത്തില് അറിയിച്ചു.
രണ്ടാംഘട്ടത്തിൽ പ്രാദേശിക തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വീടുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രതിരോധം തീർക്കുക എന്നതാണു പ്രധാന ലക്ഷ്യം. ഇതിനായി വിദ്യാര്ഥികളെയും വീട്ടമ്മമാരെയും പദ്ധതിയുടെ സജീവ പങ്കാളികളാക്കും. ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവരെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി പരിഗണിച്ച് അവർക്കു സൗജന്യ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന "തൂഫാൻ കെയർ' പദ്ധതിയും ഇതിനൊപ്പം കൂടുതൽ ഊർജിതമാക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മന്ത്രി കെ.എം. ഷാജിയും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.
ഇതുവരെ അറസ്റ്റിലായത് 10,844 പേര്
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് ഇതുവരെ 10, 844 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം, 55 കേസുകളിലായി 64 പേര്കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10,036 ആയി. ഇതുവരെ 21443.276 ഗ്രാം എംഡിഎംഎയും 1213.178 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി 9,517 ബോധവത്കരണ ക്ലാസുകളും 644 പേര്ക്ക് കൗണ്സലിംഗും നടത്തി.
ലഹരിവിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്കു നേരിട്ടും (9497979794, 9497927797) വാട്സാപ് (9995966666) മുഖേനയും അറിയിക്കാം.
District News
രാമപുരം: തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മങ്കട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശിൽപശാല നടത്തും.
മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂട്ടിലങ്ങാടി, മങ്കട, പുഴക്കാട്ടിരി, മൂർക്കനാട്, കുറുവ, മക്കരപ്പറന്പ പഞ്ചായത്തുകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഞ്ഞളാംകുഴി അലി എംഎൽഎ ശിൽപശാല ഉദ്ഘാടനം ചെയ്യും. മങ്കട എസ്ഐ ഷെരീഫ് തോടേങ്ങൽ, പെരിന്തൽമണ്ണ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കുമാർ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. പെരിന്തൽമണ്ണ അഷ്റഫ് മുന്നയുടെ ഏകാംഗ നാടകവും ഉണ്ടായിരിക്കും.
ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിധിനികൾ, കുടുംബശ്രീ ഭാരവാഹികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ, സൂപ്പർവൈസർമാർ, പിടിഎ, എംടിഎ പ്രസിഡന്റുമാർ, അധ്യാപകർ, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ, സന്നദ്ധ, സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
Kerala
ആലപ്പുഴ: ഓപ്പറേഷന് തൂഫാനിൽ സിപിഎം നേതാക്കളെ തൊടുന്നില്ലെന്ന ജി. സുധാകരന് എംഎല്എയുടെ പരാമർശത്തിൽ മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന് തൂഫാനിൽ ആരും രാഷ്ട്രീയം കലര്ത്തരുതെന്ന് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന് തൂഫാന് എല്ലാവരുടെയും സഹായം വേണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഓപ്പറേഷന് തൂഫാന് വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. വന് ജനകീയ പങ്കാളിത്തമാണ് ലഭിക്കുന്നത്. 170 കോടി രൂപയുടെ മയക്കുമരുന്ന് ഉത്പന്നങ്ങൾ പിടികൂടി. ഇതുവരെ 10,600ല് അധികം ആളുകള് അറസ്റ്റിലായെന്നും മന്ത്രി അറിയിച്ചു.
9,000ൽ അധികം കേസുകള് രജിസ്റ്റര് ചെയ്തു. 20ാം തീയതി രണ്ടാം ഘട്ടം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ മുന്നേറ്റമാണ് ലക്ഷ്യം. എല്ലാ ഏജന്സികളുടെയും സഹായത്തോടെ ലഹരി മാഫിയയുടെ വേരറുക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 38 കേസുകളിലായി 38 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9771 ആയി ഉയര്ന്നു.
ആകെ 10535 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8517.479 ഗ്രാം എം.ഡി.എം.എയും 1100.086 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് 11 കേസുകളും 27 എന്.ഡി.പി.എസ് ആക്ട് പ്രകാരം 27 കേസുകളും കോട്പ പ്രകാരം 28 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവരില് നിന്ന് 0.655 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം.
Kerala
മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി മസാദുൽ ഇസ്ലാമിനെയാണ് (39) ഡാൻസാഫ് ടീമും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം ഇയാൾ ആലുവയിൽ എത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ തൃക്കളത്തൂർ സംഗമം പടിയിൽ വച്ചാണ് പോലീസിന്റെ വലയിലായത്.
ബാഗിൽ പ്രത്യേകം പാക്ക് ചെയ്ത നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി 25,000 രൂപ നിരക്കിലാണ് ഇവിടെ വിൽപന. അതിഥി തൊഴിലാളികൾക്കിടയിലാണ് കച്ചവടം. ഇതിനുമുൻപും ഇയാളെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Kerala
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പിടിയിലായത്.
ഹെറോയിൻ വിൽപനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ കുറച്ചുനാളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പട്ടാമ്പിയിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ബസിൽ ആണ് വല്ലത്ത് എത്തിയത്. പ്രതിക്ക് ലഹരിമരുന്ന് നൽകിയവരെയും പ്രതിയിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
District News
ചെറുതോണി: ലഹരിക്കെതിരേയുള്ള തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം അടുത്തമാസം മൂന്നിന് രമേശ് ചെന്നിത്തല നിർവഹിക്കും. ഇതിനു മുന്നോടിയായുള്ള ലഹരിമുക്ത ജില്ലാ സന്ദേശയാത്രയ്ക്ക് മുരിക്കാശേരി പാവനാത്മ കോളജിൽ തുടക്കമായി. ജില്ലാ സന്ദേശയാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ്ഓഫും വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ വിജയകുമാർ മറ്റക്കര, വിൽസൺ രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവത്കരണ പരിപാടിയും നടന്നു. ജില്ലയുടെ വിവിധ മേഖലകളിലൂടെ പാവനാത്മ കോളജിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ബോധവത്കരണ പരിപാടികൾ നടത്തും. ജില്ലാ സന്ദേശയാത്രയ്ക്ക് കോളജ് പ്രിൻസിപ്പൽ സിജോ പി. ജോർജ്, അധ്യാപകർ, അനധ്യാപകർ എന്നിവർ നേതൃത്വം നൽകി.
District News
കൂടരഞ്ഞി : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ കൂടരഞ്ഞി പഞ്ചായത്തിലൂടെ ബൈക്ക് റാലി സംഘടിപ്പിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർമാരായ എം.കെ.സജയ്, വിനോദ് മഞ്ഞപ്പാറ, ഒയിസ്ക പ്രസിഡന്റ് സജി നീറംപുഴ, സെക്രട്ടറി അനൂപ് മണിമല അജു പ്ലാക്കാട്ട്, അജിലേഷ് മാവറ, ബേബി പുറവക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
District News
മല്ലപ്പള്ളി: രാസലഹരിക്കും മയക്കുമരുന്നിനുമെതിരേ കക്ഷിരാഷ്ട്രീയം മറന്ന് ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിനു ജോബ് എംഎൽഎ.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കുന്നന്താനം മണ്ഡലം യുഡിഎഫ് കമ്മിറ്റി രാസലഹരിക്കും കഞ്ചാവിനും മയക്കുമരുന്നിനും എതിരേ സംഘടിപ്പിച്ച തൂഫാൻ ഐക്യദാർഢ്യ സന്ദേശയാത്ര ആഞ്ഞിലിത്താനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. വി.ജെ. റെജി, സുനിൽ കുമാർ ആഞ്ഞിലിത്താനം, സുരേഷ് ബാബു പാലാഴി, ധന്യമോൾ ലാലി, മാലതി സുരേന്ദ്രൻ, ഗ്രേസി മാത്യു, അലക്സ് മുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചവറ: ലഹരി ഉപയോഗിച്ച് ജീവിതം ഇല്ലാതാക്കുന്ന മക്കളെയോര്ത്ത് കരയുന്ന അമ്മമാര്ക്ക് സര്ക്കാര് നല്കുന്ന ഏറ്റവും വലിയ ആശ്വാസമാണ് തൂഫാന് പദ്ധതിയെയന്ന് മന്ത്രി രമേശ് ചെന്നിത്തല. കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയന് ലഹരിക്കെതിരേ നടത്തുന്ന 100 ദിന കര്മ പരിപാടിയുടെ ഭാഗമായി തൂഫാന് ഐക്യ ദാര്ഢ്യം പ്രഖ്യാപിച്ച് നടത്തിയ ജനകീയ സദസും ബോധവത്കരണ ക്ലാസും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൂഫാന് പദ്ധതിയിലൂടെ കേരളത്തിലെ ജനകീയ ജിവീതം മാറ്റി മറിക്കാന് സാധിച്ചു. പദ്ധതി നടപ്പിലാക്കിയത് മുതല് അക്രമം, റോഡപകടം തുടങ്ങിയവ ഒരു പരിധി വരെ ഇല്ലാതായി. ജനങ്ങള്ക്ക് സമാധാനമായി ജീവിക്കാനുള്ള സംവിധാനം ലഭിക്കുകയും ചെയ്തു. മയക്ക് മരുന്നുള്പ്പെടെയുള്ള മാഫിയകളെ പൂര്ണമായും ഇല്ലാതാക്കുക എന്നതാണ് യുഡിഎഫ് സര്ക്കാരിന്റെ ലക്ഷ്യം. അമ്മമാര് ഇന്ന് ഏറെ സന്തോഷത്തിലാണന്നും ലഹരി ഉപയോഗിച്ച മക്കളെയോര്ത്ത് ഒരമ്മയും കരയാന് പാടില്ലാ എന്നതാണ് തൂഫാന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില് താലൂക്ക് ജമാ അത്ത് യൂണിയന് പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി അധ്യക്ഷനായി. സി.ആര്. മഹേഷ് എംഎല്എ, ചവറ ബ്ലോക്ക് പ്രസിഡന്റ് ഷംലാ നൗഷാദ്, പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, തൊടിയൂര് മുഹമ്മദ് കുഞ്ഞ് മൗലവി, കെ.സി. രാജന്, ഇ. യൂസഫ് കുഞ്ഞ്, കോഞ്ചേരില് ഷംസുദീന്, മനാഫ് വടക്കുംതല, സിയാദ് വലിയ വീട്ടില് തുടങ്ങിയവര് യോഗത്തില് പ്രസംഗിച്ചു.
District News
പള്ളിച്ചൽ: യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പള്ളിച്ചൽ പഞ്ചായത്ത് കുളങ്ങരക്കോണം സ്റ്റേഡിയത്തിൽ നടന്ന മത്സരം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഡാനിയേൽ പാപ്പനം അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ടി. അനീഷ്, മൊട്ടമൂട് കെ. അമ്പിളി, കൊല്ലയിൽ ശ്യാംലാൽ, പെരിങ്ങമ്മല ഹരി, അഡ്വ. പ്രേംജിത്ത്, മഹേഷ്, അഹദ്, വിജിൻ, വിഷ്ണു, അഭിലാഷ്, അരുൺ രാജ്, ബിജോയി, വിപിൻ തുടങ്ങിയവർ പങ്കെടുത്തു. എം.ആർ. ബൈജു എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി നരുവാമൂട് ജോയ്, എം.എം.അഗസ്റ്റിൻ, പേയാട് മണികണ്ഠൻ, സോണി എന്നിവർ പ്രസംഗിച്ചു. ഒന്നാം സ്ഥാനം നേടിയ തൂഫാൻ വാരിയേഴ്സ് പള്ളിച്ചലിനും, രണ്ടാം സ്ഥാനം നേടിയ ടീം മാറനല്ലൂരിനും എം.ആർ. ബൈജു എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു.
Kerala
കൊച്ചി: സംസ്ഥാനത്ത് ലഹരിക്കെതിരേ പോലീസും എക്സൈസും സംയുക്തമായി നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന്, ഓപ്പറേഷന് തണ്ടര് എന്നിവ വന് വിജയമായതോടെ തന്ത്രം മാറ്റി ലഹരി മാഫിയ.
പൊതുസ്ഥലങ്ങളിലെ നേരിട്ടുള്ള വില്പനയും കൈമാറ്റവും ഗണ്യമായി കുറഞ്ഞതോടെ ഓണ് ലൈന് ഡെലിവറി സംവിധാനങ്ങളുടെ മറവിലാണ് ഇപ്പോൾ വിൽപന. നേരത്തേ പാര്ക്കുകള്, ബീച്ചുകള്, ഒഴിഞ്ഞ സ്ഥലങ്ങള് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ലഹരി കൈമാറ്റം.
എന്നാല് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്, എന്ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകള്, വ്യാജ പ്രൊഫൈലുകള് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളെ കണ്ടെത്തി കോഡ് ഭാഷയിലൂടെ ഇടപാടുകള് ഉറപ്പിക്കുന്നതാണ് പുതിയ രീതി.
ഉപഭോക്താവിന്റെ വിലാസം ലഭിച്ചശേഷം വിവിധ മാര്ഗങ്ങളിലൂടെ ലഹരിയെത്തിക്കും. അന്വേഷണം ദുഷ്കരമാക്കാന് ഓരോ ഘട്ടത്തിലും വ്യത്യസ്ത ആളുകളെ ഉപയോഗിക്കുന്ന രീതിയും വ്യാപകമാണ്. കസ്റ്റമറില്നിന്ന് വാലറ്റുകള് വഴിയാണു പണമിടപാട്.
District News
കൊല്ലം: കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തില് ഓപ്പറേഷന് തൂഫാന് ഐക്യദാര്ഢ്യവുമായി ലഹരിവിരുദ്ധ വിദ്യാര്ഥി സദസുകള് സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി രൂപതയിലെ വിദ്യാലയങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം, ലഹരിവിരുദ്ധ കൂട്ടായ്മ, ബോധവത്കരണ ക്ലാസുകള്, ആരോഗ്യ അതിജീവന പരിശീലനം എന്നിവ നടത്തും.
രൂപതാതല ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് കൊല്ലം സെന്റ് ജോസഫ് ഹയര് സെക്കന്ഡറി സ്ക്കൂളില് ജില്ലാ കളക്ടര് ആനി ജൂലാ തോമസ് നിര്വഹിക്കും. രൂപത വികാരി ജനറാള് മോണ്. ബൈജു ജൂലിയാന് ലഹരിവിരുദ്ധ സന്ദേശം നല്കും. കെസിബിസി ടെമ്പറന്സ് കമ്മീഷന് രൂപതാ ഡയറക്ടര് ഫാ. ബിനു തോമസ് അധ്യക്ഷത വഹിക്കും.
സര്ക്കാരിന്റെ ലഹരി വിമോചന മുേന്നറ്റങ്ങളില് വിദ്യാര്ഥികളുടെ പങ്കാളിത്തവും സാമൂഹിക പ്രതിരോധം വഴി ലഹരിവിമുക്ത കാമ്പസും ലക്ഷ്യമാക്കിയാണ് വിദ്യാര്ഥി സദസുകള് സംഘടിപ്പിക്കുന്നതെന്ന് സമിതി രൂപതാ പ്രസിഡന്റ് യോഹാന് ആന്റണിയും ജനറല് സെക്രട്ടറി എ.ജെ. ഡിക്രൂസും അറിയിച്ചു.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന നടന്നു. തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ അവസാനിച്ചു.
പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തി.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും, മൊബൈൽ ചാർജറും കണ്ടെത്തി. ആറാം ബ്ലോക്കിൽ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി.
District News
കൊച്ചി: സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി എറണാകുളം - അങ്കമാലി അതിരൂപത കെസിബിസി മദ്യ, ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ് നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൈപ്പുസ്തകം, ലഘുലേഖകൾ എന്നിവ സദസിന്റെ ഭാഗമായി നൽകി. തൂഫാൻ ബോധവത്കരണ പ്രതിജ്ഞയും ഉണ്ടായിരുന്നു. അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജോൺസൺ പാട്ടത്തിൽ, ചെറിയാൻ മുണ്ടാടൻ, സിസ്റ്റർ മരിയൂസ, സുഭാഷ് ജോർജ്, ചാക്കോച്ചൻ കരുമത്തി, കെ.വി. ജോണി, സിസ്റ്റർ ജോയ്സി, ശോശാമ്മ തോമസ് ,കെ.വി. ഷാ, റോസി കപ്പിത്താൻ പറമ്പിൽ, ബെന്നി പൈനാടത്ത്, ഗ്രേസി മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു. ഓഗസ്റ്റ് ഏഴിന് അതിരൂപത തലത്തിൽ നടക്കുന്ന ക്വിറ്റ് ലിക്കർ ഡേ ആചരണം അങ്കമാലിയിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
District News
ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് ദ നാര്ക്കോ ഹണ്ടിന്റെ ഭാഗമായുള്ള റാലിയും സമ്മേളനവും ഇന്നു രാവിലെ 10.30ന് പായിപ്പാട്ട് നടക്കും. പായിപ്പാട് കൊച്ചുപള്ളി ജംഗ്ഷനില്നിന്നാരംഭിക്കുന്ന റാലി സുന്ദരിപ്പടി ജംഗ്ഷനില് എത്തുമ്പോള് തുറന്ന ജീപ്പില് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുചേരും. പായിപ്പാട് ടൗണ്ചുറ്റി റാലി നക്ഷത്ര ഓഡിറ്റോറിയത്തില് സമാപിക്കും. തുടര്ന്നു നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
വിനു ജോബ് എംഎല്എ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ആമുഖ സന്ദേശം നല്കും. പരിപാടിയില് നാനൂറ് ഇതരസംസ്ഥാന തൊഴിലാളികള് ഉള്പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുക്കും. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന് പുന്നശേരി ലഹരിവിരുദ്ധ സന്ദേശം നല്കും.
എംഎല്എമാരായ വര്ഗീസ് മാമ്മന്, നാട്ടകം സുരേഷ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ചങ്ങനാശേരി നഗരസഭാ ചെയര്മാന് ജോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്. സുനിലാകുമാരി, മോട്ടി മുല്ലശേരി, സുനിമോള് ചാക്കോ തുടങ്ങിയവര് പ്രസംഗിക്കും.
ഇതരസംസ്ഥാന തൊഴിലാളികള്
ഇവിടെ എത്തിയിട്ട് രണ്ടു പതിറ്റാണ്ട്
ചങ്ങനാശേരി: ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധ നേടിയ നാടാണ് പായിപ്പാട്. ബംഗാളികള് തിങ്ങിവസിക്കുന്നതിനാല് പായിപ്പാട് മിനി ബംഗാളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ പെരുമ്പാവൂര് കഴിഞ്ഞാല് ഇതരസംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രമാണ് പായിപ്പാടും പരിസര പ്രദേശങ്ങളും. രാവിലെയും വൈകുന്നേരങ്ങളിലും പായിപ്പാട് കവല ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് നിബിഡമാകുക പതിവാണ്.
വിവിധ ക്യാമ്പുകളില് താമസിക്കുന്ന ഇവര് പായിപ്പാട് കവലയിലെത്തിയാണ് തൊഴിലിനായി വിവിധ സ്ഥലങ്ങളിലേക്കു ബസുകളിലും മറ്റു വാഹനങ്ങളിലും കയറി പോകുന്നത്.ബംഗാളുകാരാണ് കൂടുതലെങ്കിലും ഹരിയാന, ബീഹാര്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്നിന്നുള്ളവരും ഇവിടെയുണ്ട്. 2005ല് നൂറോളം ബംഗാളികളാണ് ഇവിടെയുണ്ടായിരുന്നത്. ഇവിടെ തൊഴിലും കൂലിയും കൂടുതല് ലഭിച്ചോടെ ഇവര് സ്വന്തക്കാരെയും നാട്ടുകാരെയും പായിപ്പാട്ടേക്ക് എത്തിച്ചു.
2015ടെ പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളുടെ എണ്ണം പതിനായിരം വരെ എത്തിയതായാണ് കണക്ക്. പായിപ്പാട് കൂടാതെ തൃക്കൊടിത്താനം, തെങ്ങണ, മാമ്മൂട്, വാകത്താനം പ്രദേശങ്ങളിലെ വിവിധ ക്യാമ്പുകളിലും ഇതരസംസ്ഥാന തൊഴിലാളികള് വന്തോതില് താമസിക്കുന്നുണ്ട്.
പേരുദോഷവും
ഇതരസംസ്ഥാന തൊഴിലാളികള്ക്കിടയില് ക്രിമിനല്, കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങള് കടന്നുകൂടി സ്വൈരജീവിതത്തിനു പ്രശ്നങ്ങള് നേരിട്ടപ്പോള് പായിപ്പാട്ടും പരിസരങ്ങളിലും നാട്ടുകാര്ക്കിടയില് പ്രതിഷേധങ്ങളുണ്ടായി. പായിപ്പാട് പഞ്ചായത്തും തൃക്കൊടിത്താനം പോലീസും നിയന്ത്രണങ്ങളുമായി രംഗത്തെത്തി.
ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരുടെ രേഖകള് ശേഖരിക്കുന്നതിന് പഞ്ചായത്തും പോലീസും നപടികള് ആരംഭിച്ചതോടെ സ്വന്തം നാട്ടിലേക്കു പോയ പലരും മടങ്ങിയെത്താന് വിമുഖത കാട്ടി. ഇവരുടെ ക്യാമ്പുകളില്നിന്നും വന്തോതില് കഞ്ചാവ്, എംഡിഎംഎ, നിരോധിത പുകയില ഉത്പന്നങ്ങള് തുടങ്ങിയവ പിടികൂടുകയും ചില തൊഴിലാളികള് ലഹരി കേസുകളില് കുടുങ്ങുകയും ചെയ്തു. ഇവര്ക്കിടയില് കടന്നുകൂടിയ ബംഗ്ലാദേശികളും സര്ക്കാരിന്റെ നോട്ടപ്പുള്ളികളായി.
കോവിഡ് ലോക് ഡൗണ് പ്രഖ്യാപിച്ച 2021ല് തൊഴിലും ആഹാരവും ഇല്ലാതെ വന്നപ്പോള് നാട്ടിലേക്കു മടങ്ങണമെന്ന് തൊഴിലാളികള് നിര്ബന്ധം പിടിച്ചു. ഇതിനു തടസം നേരിട്ടപ്പോള് അയ്യായിരത്തോളം വരുന്ന തൊഴിലാളികള് പായിപ്പാട് കവല ഉപരോധിച്ചത് വലിയ വാര്ത്തയാകുകയും കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ഇടപെടുകയും ചെയ്തു. സ്പെഷല് ട്രെയിനുകള് ഏര്പ്പെടുത്തി ഇവരെ നാട്ടിലേക്ക് കയറ്റിവിട്ടു. ലോക് ഡൗണ് പിന്വലിച്ചപ്പോഴാണ് ഇവര് തിരികെയെത്തിയത്.
പായിപ്പാട് പഞ്ചായത്തിലെ വിവിധ വാര്ഡുകളിൽ 110 ക്യാമ്പുകളിലായി മൂവായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോഴുള്ളതെന്നാണ് ലേബര് ക്യാമ്പ് ഓണേഴ്സ് അസോസിയേഷന്റെ കണക്കുകളില് പറയുന്നത്.
District News
അരുവിത്തുറ: ഓപ്പറേഷന് തൂഫാന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോര്ജ് കോളജില് ലഹരിവിരുദ്ധ സെമിനാര് നടത്തി. പ്രിന്സിപ്പല് ഡോ. സിബി ജോസഫ് ഉദ്ഘാടനം നിര്വഹിച്ചു.
ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ്ഐ ബിനോയ് തോമസ് ബോധവത്കരണ ക്ലാസ് നയിച്ചു. സെല്ഫ് ഫിനാന്സ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ് അധ്യക്ഷത വഹിച്ചു.
Kerala
ഭരണങ്ങാനം: മയക്കുമരുന്നിന്റെ ഉപയോഗം വര്ധിച്ചുവരുന്നത് ഗൗരവമേറിയ വിപത്താണെന്നും ഇത് നിര്മാര്ജനം ചെയ്യാന് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ കേരള പോലീസ് നടത്തുന്ന ഓപ്പറേഷന് തൂഫാൻ പ്രശംസ അര്ഹിക്കുന്നതായും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തിരുനാളിന്റെ കൊടിയേറ്റിനോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് മാർ കല്ലറങ്ങാട്ട് സർക്കാരിന്റെ മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തെ പിന്തുണച്ചത്. ദീപിക പത്രം മദ്യത്തിനും ലഹരിക്കുമെതിരേ കാണിക്കുന്ന പ്രതിബദ്ധതയും ജാഗ്രതയും ശ്ലാഘനീയമാണെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽനിന്നു മാരകമായ ലഹരിവസ്തുക്കൾ എത്തിച്ച് മലയാളികളെ ചൂഷണം ചെയ്യുന്നതിനിടയിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായത് പത്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. 6,000 രൂപയ്ക്ക് ഒഡീഷയിൽ നിന്ന് എത്തിച്ച ലഹരിവസ്തു മൂന്നരലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റഴിക്കുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് ദീപിക റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടിയത്.
ഓപ്പറേഷൻ തൂഫാൻ എത്തിയതോടെ ലഹരിവസ്തുക്കൾക്ക് വില വർധിപ്പിച്ച് വിൽക്കുന്നതായും റിപ്പോർട്ടിലുണ്ട്. പോലീസിനെയും എക്സൈസിനെും കബളിപ്പിച്ച് ലഹരി വിൽക്കുന്ന വിവരങ്ങളും വാർത്തയിൽ പരാമർശിച്ചിരുന്നു.
മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം പോലീസിന്റെ മാത്രം കടമയല്ലെന്നും സഭയുടെയും കുടുംബത്തിന്റെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്ത്തനങ്ങളിലൂടെ ഈ സാമൂഹിക കാന്സറിനെ തുടച്ചുനീക്കണമെന്നും മാർ കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു.
District News
തലയോലപ്പറമ്പ്: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ തൂഫാൻ കാന്പയിനും ഫ്ലാഷ് മോബും സ്കിറ്റും സംഘടിപ്പിച്ചു.
തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു. രക്ഷാകർത്താക്കളുടെ പരിഗണനയുടെ അഭാവത്തിൽ ലഹരി മാഫിയയുടെ വലയിൽ കുടുങ്ങുന്ന വിദ്യാർഥികളുടെ ദയനീയ ചിത്രവും ലഹരിയുടെ ദൂഷ്യവശങ്ങളും അനാവരണം ചെയ്ത ഫ്ലാഷ് മോബും സ്കിറ്റും പൊതുജനങ്ങളുടേയും കണ്ണു തുറപ്പിക്കുന്നതായി.
വിദ്യാർഥികളായ ദേവികൃഷ്ണ, അൽഫോൻസ, എസ്തർ എന്നിവരുടെ നേതൃത്വത്തിൽ 20 വിദ്യാർഥികളാണ് ഫ്ലാഷ്മോബിൽ പങ്കെടുത്തത്. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, വൈസ് പ്രസിഡന്റ് അനിത സുബാഷ്, പഞ്ചായത്ത് അംഗം മിനി ബെന്നി, തലയോലപ്പറമ്പ് എസ്എച്ച് ഒ.എസ്. മനോജ്, എസ്ഐ പി.എ. സുധീരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. മായാദേവി, അധ്യാപകരായ അനുപമ, ബിന്ദുമോൾ, നീതു, കൃഷ്ണവേണി എന്നിവർ നേതൃത്വം നൽകി.
District News
വെച്ചൂച്ചിറ: നട്ടുവളര്ത്തിയിരുന്ന കഞ്ചാവ് ചെടി ഓപ്പറേഷന് തൂഫാന്റെ ഭാഗമായ പരിശോധനകള്ക്കിടയില് കണ്ടെത്തി. വെച്ചൂച്ചിറ ചേത്തക്കല്കുന്നം അച്ചടിപ്പാറയില് റാന്നി വലിയകാവ് സ്വദേശി ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ള റബര് തോട്ടത്തിന്റെ വശത്തായുള്ള നടവഴിയോടു ചേര്ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
കണ്ടെത്തിയ കഞ്ചാവ് ചെടിക്ക് 67 സെന്റീമീറ്റര് നീളമുണ്ട്. നിലവില് ആരെയും കേസില് പ്രതി ചേര്ത്തിട്ടില്ല. വെച്ചൂച്ചിറ ഇന്സ്പെക്ടര് ശ്രീകുമാര്, സിപിഒമാരായ പി.കെ. ജഗലാല്, സോജു, രാഗ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ ചെടി കോടതിയില് ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: ലഹരി വിൽപനയും വ്യാപനവും ഉപയോഗവും തടയാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദ- നാർക്കോ ഹണ്ടി’ന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി- യുവജന സംഘടന നേതാക്കളുടെ യോഗം 15നു നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്ഫറൻസ് ഹാളിലാണ് യോഗം ചേരുക. പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീനും യോഗത്തിൽ പങ്കെടുക്കും.
ലഹരി മരുന്നിനെതിരേയുള്ള പോരാട്ടത്തിൽ വിദ്യാർഥി- യുവജന സംഘടനകളുടെ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പ് വരുത്തുകയാണ് ചർച്ചയുടെ ലക്ഷ്യം.
ലഹരി വേട്ടയ്ക്കെതിരേയുള്ള പോരാട്ടത്തിൽതമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയെ നേരിട്ടു കണ്ടു പിന്തുണ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി ശ്രമിക്കുന്നുണ്ട്.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ ലഹരി വ്യാപനം ഭയാനകമായ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള് ഈ ദൗത്യത്തോട് സഹകരിക്കുന്നതെന്നും ഇതൊരു യുദ്ധമാണെന്നും മന്ത്രി കൊച്ചിയില് നടന്ന വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
ലഹരിവേട്ടയുടെ ഭാഗമായി ഇതുവരെ 6,182 കേസുകള് രജിസ്റ്റര് ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പിടിച്ചെടുത്തത്. ഭാവി തലമുറയെ രക്ഷിക്കാനുള്ള ഈ ദൗത്യത്തിന്റെ ഭാഗമായി 17,000ത്തോളം സ്കൂളുകളില് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും തൂഫാന് പതാക ഉയര്ത്തുകയും ചെയ്തു.
3,000ല് അധികം ബോധവത്കരണ സെമിനാറുകള് സംഘടിപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഡിജെ പാര്ട്ടികള്ക്ക് ആഭ്യന്തര വകുപ്പ് എതിരല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല് ഡിജെ പാര്ട്ടികളില് മയക്കുമരുന്ന് ഉപയോഗിക്കാന് അനുവദിക്കില്ല. കാരവനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും കര്ശന നടപടിയുണ്ടാകും.
ലഹരി കേസുകളില് ഒരു തരത്തിലുള്ള ശിപാര്ശകളും അനുവദിക്കില്ല. ലഹരിക്ക് ഇരയായിപ്പോയവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാനത്തെ 34 ആശുപത്രികളില് തൂഫാന് കെയര് ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കാസര്ഗോഡ് ക്ലീനിംഗ് കമ്പനി എന്ന മറവില് കൂള് ലിപ്സ് നിര്മ്മാണ കമ്പനി പ്രവര്ത്തിക്കുന്നതായും കുട്ടികളില് വില്ക്കാന് നിര്മ്മിച്ച ലക്ഷങ്ങളുടെ കൂള് ലിപ്സ് പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. ഇതുപോലെയുള്ള രാസലഹരി നിര്മ്മാണ യൂണിറ്റുകള് കേരളത്തില് പ്രവര്ത്തിക്കുന്നുണ്ടെന്നും നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്ഡിപിഎസ് നിയമത്തില് ഭേദഗതി വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യം എംപിമാര് പാര്ലമെന്റില് ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില് ജനങ്ങള് നിയമം കൈയിലെടുക്കരുതെന്നും അത് പോലീസിന്റെ ജോലിയാണെന്നും പെരുമ്പാവൂരിലെ ആള്ക്കൂട്ട മര്ദനം കണ്ണു തുറപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പോലീസിനെ കുറിച്ചുള്ള പരാതികള് പരിഹരിക്കാന് പുതിയ സംവിധാനം വരുമെന്നും മന്ത്രി പറഞ്ഞു. പോലീസിന്റെ പ്രവര്ത്തനങ്ങള് നവീകരിക്കും. കേരള പോലീസിനെ കൂടുതല് പീപ്പിള് ഫ്രണ്ട്ലി ആക്കും.
ഓഗസ്റ്റ് 15ന് അകം എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകള്ക്കും ഒരേ പെയിന്റ് അടിക്കും. ഓഗസ്റ്റ് 15 മുതല് 64 സ്റ്റേഷനുകളില് ഒഴികെ എസ്ഐക്കാകും സ്റ്റേഷന് ചുമതല. 64 സ്റ്റേഷനുകളില് സിഐമാര്ക്ക് തന്നെയാണ് ചുമതലയെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലേക്കുള്ള മയക്കുമരുന്നു വരവ് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ചും ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം നടപ്പാക്കാൻ തീരുമാനം.
ഓപ്പറേഷൻ തൂഫാനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസിലെ എസ്പി റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയോഗിക്കുമെന്ന്, അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് പോലീസ് ആസ്ഥാനത്തു നടത്തിയ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ലഹരിവേട്ടയ്ക്കു സ്ഥിരം സംവിധാനമായി ദൗത്യസംഘം രൂപീകരിക്കും. കര-കടൽ- വ്യോമ മാർഗമുള്ള ലഹരിയൊഴുക്ക് തടയും. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കും. മയക്കുമരുന്നു കേസുകൾ വിചാരണ ചെയ്യാൻ 10 കോടതികൾ ആരംഭിക്കാൻ കേന്ദ്രം വിളിച്ച ഡിജിപിമാരുടെ യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. എവിടെയൊക്കെയെന്നു പിന്നീടു തീരുമാനിക്കും. നേരത്തേ പ്രഖ്യാപിച്ച തിരുവനന്തപുരം, എറണാകുളം കോടതികൾ ഉടൻ ആരംഭിക്കും. ഓണ്ലൈനിലും കൊറിയറിലും ഹോംഡെലിവറിയായും ട്രെയിനുകളിൽ ചെറിയ സ്റ്റേഷനുകളിൽ ഉപേക്ഷിച്ചുമുള്ള ലഹരിക്കടത്തിന്റെ പുതിയ രീതികൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അർബുദത്തിനുള്ള മരുന്നുപോലും ലഹരിക്കായി ഉപയോഗിക്കുന്നു. ഇതു തടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുണ്ടാകും. ലഹരിക്കടത്തിന്റെ പുതിയ മാർഗങ്ങൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തി തടയും. ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കാനാണ് സംയുക്ത ഓപ്പറേഷൻ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും. സംയുക്ത യോഗങ്ങൾ ഇടയ്ക്കിടെ ചേരും. കർണാടക ആഭ്യന്തരമന്ത്രി 15ന് തിരുവനന്തപുരത്തെത്തും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന മുഖ്യമന്ത്രിമാരെ നേരിൽ കാണുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് ഡിജിപി മഹേഷ് കുമാർ അഗർവാൾ, പുതുച്ചേരി ഡിജിപി ശാലിനി സിംഗ്, കർണാടക എഡിജിപി ആർ. ഹിതേന്ദ്ര, കസ്റ്റംസ് കമ്മീഷണർ ഡോ.ടി. ടിജു, നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ. സുധാകർ, ഐബി ജോയിന്റ് ഡയറക്ടർ ഡോ.കെ. ജോസ്, ഡിആർഐ അഡീഷണൽ ഡയറക്ടർ കെ. പദ്മാവതി, തെലുങ്കാന എസ്പി പി.വി. പദ്മജ, ആന്ധ്ര എസ്പി കെ.എം. മഹേശ്വര രാജു, ആർപിഎഫ് സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, ഐജിമാരായ പുട്ട വിമലാദിത്യ, ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
തൂഫാൻ ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ആയിരുന്നു യോഗം.
കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരും ചേർന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം.
ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗങ്ങളിൽ മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്ന് കടത്തുകാർ പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനിലും കൊറിയറിലുമായി ലഹരിമരുന്ന് എത്തുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ഒരു മരുന്നും വിതരണം ചെയ്യാൻ പാടില്ല.
ക്യാൻസർ മരുന്നുവരെ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങി ലഹരി ഉപയോഗിക്കുന്നവർ ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ ഷോപ്പ് ഉടമകൾ ജാഗ്രത പുലർത്തണം. ഇതുസംബന്ധിച്ചു ആരോഗ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സംയുക്തമായി ഓപ്പറേഷൻ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയില് എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില് പിടിയിലായത്.
സാദിഖിന്റെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി. മുൻപ് പിടികൂടിയ ലഹരി പാർട്ടി ഡീലർ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു.
Kerala
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കഞ്ചാവും മയക്കുമരുന്നും കേരളത്തിലേക്ക് എത്തുന്നതു തടയാൻ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗം 10നു ചേരും.
മയക്കുമരുന്നിനെതിരേ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടാണ് മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം കേരളം വിളിച്ചുചേർക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗവും കടൽ മാർഗവും കഞ്ചാവും മയക്കു മരുന്നും എത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതു തടയാനാവശ്യമായ മാർഗരേഖയുണ്ടാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാർ എത്തിച്ചേരാമെന്ന് അറിയിച്ചിട്ടുണ്ട്. അസൗകര്യമുണ്ടെങ്കിൽ പ്രതിനിധികളെ അയയ്ക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുക്കും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാൻ ഓപറേഷൻ തൂഫാനിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
35 ആശുപത്രികളിൽ ലഹരി മുക്ത കേന്ദ്രങ്ങൾ ഒരുക്കും. ആൾക്കഹോളിക് അനോണിമിസ് പോലെ നാർകോട്ടിക് അനോണിമിസ് അത്യാവശ്യമാണെന്നും അപു ജോണ് ജോസഫിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.
Kerala
കല്പ്പറ്റ: ഓപ്പറേഷന് തൂഫാന് ദി നര്ക്കോ ഹണ്ടിന്റെ ഭാഗമായി വയനാട്ടില് ഒരു മാസത്തിനിടെ 135 കേസുകളില് അറസ്റ്റിലായത് 148 പേര്. ജൂണ് ഒന്ന് മുതല് 30 വരെ ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളിലാണ് ഇത്രയും അറസ്റ്റ് നടന്നത്.
നിരോധിത പുകയില ഉത്പന്നങ്ങള് കൈവശം വച്ചതിനും വില്പന നടത്തിയതിനും 66 പേരെ പിടികൂടി. മാനന്തവാടിയിലും തിരുനെല്ലിയിലും കഞ്ചാവ് ചെടികള് കണ്ടെടുത്തു. 110.267 ഗ്രാം എംഡിഎംഎ, എട്ട് കിലോ ഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്, കഞ്ചാവ് നിറച്ച 101 സിഗരറ്റ് എന്നിവ ഇക്കാലയളവില് പിടിച്ചെടുത്തു.
ലഹരിക്കടത്ത്, വില്പന, ഉപയോഗം എന്നിവ തടയുന്നതിന് സ്റ്റേഷന് പരിധികളിലും ജില്ലാ അതിര്ത്തികളിലും പ്രത്യേക പരിശോധന നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരിക്കേസില് ഉള്പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കം ശക്തമായ നിയമനടപടികള് സ്വീകരിക്കും.
District News
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി രംഗത്ത്. പോലീസുമായി കൈകോർത്ത് ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്താൻ പോകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞ് 2.45ന് ആലപ്പുഴ കാർമൽ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തല പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഓപ്പറേഷൻ തൂഫാൻ ഓഫീസർ ഇൻ-ചാർജ് പുട്ട വിമലാദിത്യ പങ്കെടുക്കും.
Kerala
കോട്ടയം: സംസ്ഥാനത്തെ മദ്യലഹരി മാഫിയായുടെ വേരറക്കുന്നതിനു വേണ്ടി പോലീസ് വിവിധ വകുപ്പുകളുമായി ചേര്ന്ന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ.
ദീപിക ഐക്കണ്സ് ഓഫ് സക്സസ് പ്രകാശനം ചെയ്ത സമ്മേളനത്തില് അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര് ജോസ് പുളിക്കലും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിള് വെട്ടിക്കാട്ടുമാണ് ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ പ്രഖ്യാപിച്ചത്.
ദീപിക ബാലസഖ്യത്തിന്റെ നേതൃത്വത്തില് ലഹരിക്കെതിരേയുള്ള പോരാട്ടമായ കിക്ക് ഔട്ട് പദ്ധതിയുടെ തുടര്ച്ചയായി തൂഫാനു പിന്തുണ പ്രഖ്യാപിക്കുന്ന സമ്മേളനം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും ഫാ. മൈക്കിള് വെട്ടിക്കാട്ട് പറഞ്ഞു.
ദീപികയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച മന്ത്രി രമേശ് ചെന്നിത്തല മയക്കുമരുന്നിനെതിരേയുളള തൂഫാന് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മയക്കു മരുന്നു ലോബിയുടെ അവസാന വേരും അറത്തതിനു ശേഷമേ പദ്ധതി അവസാനിപ്പിക്കുകയുള്ളൂവെന്നും പറഞ്ഞു.
ഓപ്പറേഷന് തൂഫാന് തുടങ്ങിയതോടെ മദ്യമയക്കുമരുന്ന് ലോബി കച്ചവടം നിര്ത്തിവച്ചിരിക്കുകയാണ്. ഇതു സര്ക്കാരിന്റെ ആരംഭത്തില് നടത്തുന്ന പൊടിക്കൈയാണെന്നാണ് അവര് പറയുന്നത്.
എന്നാല് ഒരു വീട്ടുവീഴ്ചയ്ക്കും സര്ക്കാര് തയാറല്ലെന്നും സര്ക്കാരിന്റെ അഞ്ചു വര്ഷവും തൂഫാന് തുടരുമെന്നും മന്ത്രി പറഞ്ഞു. തൂഫാന് കേസിലൂടെ പിടിയിലാകുന്നവരെ കാപ്പാ ചുമത്താനും അവരുടെ സ്വത്ത് കണ്ടെത്താനും പോലീസിനു നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
തൊടുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴയിൽ പരിശോധന നടത്തി പോലീസ്. തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ആണ് പരിശോധന നടത്തിയത്.
ഇന്ന് രാത്രി 9.30 ഓടെയാണ് പരിശോധന നടന്നത്. സ്റ്റാൻഡിലുണ്ടായിരുന്ന ബസുകളിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വാരാന്ത്യത്തോടനുബന്ധിച്ചായിരുന്നു പരിശോധന.
ഇന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘം പിടിയിലായത്.
ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാക്കശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരെയാണ് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാലുപേരുടെയും താമസം. എംഡിഎംഎ ഉപയോഗിച്ച ശേഷമാണ് ഇവർ തൃശൂരിലേയ്ക്ക് യാത്രതിരിച്ചത് വഴിമധ്യേ വാണിയംപാറയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു.
Leader Page
ലഹരിമാഫിയയുടെ രാജ്യാന്തര ശൃംഖലകളെ വേരോടെ പിഴുതെറിയാന് കേരളത്തിന്റെ മണ്ണില് അലയടിച്ചുകൊണ്ടിരിക്കുന്ന, സമാനതകളില്ലാത്ത നാര്ക്കോ വേട്ടയാണ് ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ട്. പതിവായി കാണാറുള്ള മയക്കുമരുന്ന് റെയ്ഡ് എന്നതിനപ്പുറം, ‘ഓപ്പറേഷന് തൂഫാന്’ ഭാരതത്തിന്റെ ക്രമസമാധാന ചരിത്രത്തില് തന്നെ ഏറ്റവും വലിയ ദൗത്യമായി മാറിക്കൊണ്ടിരിക്കുന്നത് അതിന്റെ അസാധാരണമായ വേഗം, പഴുതടച്ച സമഗ്രത, കൃത്യത, പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം എന്നിവയുടെ സംയോജനംകൊണ്ടാണ്.
ആഭ്യന്തരം, എക്സൈസ്, റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങി വിഭിന്നങ്ങളായ സര്ക്കാര് സംവിധാനങ്ങളുടെ പരമാവധി ശേഷിയും ഇന്റലിജന്സ് വിവരങ്ങളും ഒരൊറ്റ ശൃംഖലയിലേക്ക് പങ്കുവച്ചുകൊണ്ട് നടത്തുന്ന ഈ സംയുക്ത പടയോട്ടം ഭരണനിര്വഹണ രംഗത്തെ ഒരു പുതിയ മാതൃകയായി തുടരുകയാണ്.
ശക്തമായ നിയമപാലനവും ബോധവത്കരണവും അതിജീവന പിന്തുണയും ഒരുപോലെ ഉറപ്പുവരുത്തുന്ന സമഗ്ര കാഴ്ചപ്പാടാണ് ഈ വന് ദൗത്യത്തെ ആദ്യഘട്ടത്തില് മികവുറ്റതാക്കിയത്. ലഹരിയുടെ ഉറവിടങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത കടന്നാക്രമണം നടത്തുന്ന "തൂഫാന് സ്ട്രൈക്കും’ പൊതുജനങ്ങളെ നാടിന്റെ കാവലാളാക്കുന്ന "തൂഫാന് വാരിയേഴ്സും' ലഹരിയുടെ കെണിയില് അകപ്പെട്ട മക്കളെ കൈപിടിച്ചുയര്ത്തുന്ന "തൂഫാന് കെയറും’ ഒരേപോലെ സജീവമായപ്പോള് അസാധ്യമെന്നു കരുതിയത് സാധ്യമായി. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും എംഎൽഎമാരുടെ നേതൃത്വത്തില് "തൂഫാന് ജനസഭ’ സംഘടിപ്പിക്കും. ആദ്യ തൂഫാന് ജനസഭ ഇന്നലെ എറണാകുളത്ത് നടന്നു.
"ഓപ്പറേഷന് തൂഫാന്’ ആരംഭിച്ച് കൃത്യമായ ഇടവേളകള്ക്കുള്ളില് തന്നെ സംസ്ഥാനത്തെ ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും ഔദ്യോഗിക സൂചികകള് വലിയ തോതില് താഴേക്ക് പതിക്കാന് തുടങ്ങിയിരിക്കുന്നു. കേവലം 21 ദിവസത്തില് 3657 കേസ്, 3931 അറസ്റ്റ് എന്നിവ നടന്നു. സധൈര്യം ലഹരിയുടെ വേരുകളിലേക്ക് നേരിട്ടു കത്തിവച്ചപ്പോള് കേരളം രാജ്യത്തിന് ഒരു മാതൃകകൂടിയാണ് കാഴ്ചവയ്ക്കുന്നത്.
കരയിലോ കടലിലോ വിമാനത്താവളങ്ങളിലോ വച്ച് ഒരൊറ്റ പരിശോധനയില് വലിയ അളവ് മയക്കുമരുന്ന് പിടികൂടുന്ന പതിവ് രീതികളില്നിന്നു വ്യത്യസ്തമായി, ഒരു ജനവാസ മേഖല കേന്ദ്രീകരിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില് ഏറ്റവും കൂടുതല് കേസുകളും അറസ്റ്റുകളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന റിയൽ ടൈം-ഓൺ ഗ്രൗണ്ട്-ആന്റി നാർക്കോട്ടിക് മിഷനായി "ഓപ്പറേഷന് തൂഫാന്' പുതിയ ചരിത്രം കുറിക്കുകയാണ്.
ഡല്ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളില് ഒളിച്ചു താമസിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമാഫിയാ തലവന്മാരായ വിദേശ പൗരന്മാരെപ്പോലും അതിര്ത്തി കടന്നുചെന്ന് പൂട്ടാന് നമ്മുടെ ദൗത്യത്തിന് സാധിച്ചിട്ടുണ്ട്. കുക്കറിലും ചോക്ലേറ്റിലും ഒളിപ്പിച്ച മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. ഒടുവില് ഒരു ഇടവേളയെടുക്കാന് ഈ മരണത്തിന്റെ വ്യാപാരികള് തീരുമാനിക്കുന്നിടത്ത് എത്തിനില്ക്കുന്നു കാര്യങ്ങള്.
ഈ മൗനം താത്കാലികമാണെന്ന് നമ്മളും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ വ്യാപ്തി കൂടുതല് വര്ധിപ്പിച്ചുകൊണ്ടും, ഓപ്പറേഷന് തൂഫാന് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
വിമാനത്താവളങ്ങള് , തുറമുഖങ്ങള് എന്നിവ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന വിവിധ കേന്ദ്രസുരക്ഷാ ഏജന്സികളിലേക്കും, സിആര്പിഎഫ് പോലുള്ള കേന്ദ്ര സേനകളിലേക്കും ഈ ദൗത്യം വ്യാപിപ്പിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. കേന്ദ്ര-സംസ്ഥാന ഏജന്സികളുടെ ഈ അടിയുറച്ച കൂട്ടായ്മയിലൂടെ ലഹരിയുടെ പ്രധാനപ്രവേശന കവാടങ്ങളെല്ലാം പൂര്ണമായി അടയ്ക്കാനും നാര്ക്കോ മാഫിയയുടെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കാനുമാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്.
ലഹരിക്കെതിരേയുള്ള ഈ പടയോട്ടത്തില് കേരള പോലീസിനൊപ്പം ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള് വലുപ്പച്ചെറുപ്പമില്ലാതെ, പ്രായഭേദമന്യേ ഒരൊറ്റ മനസോടെ അണിനിരക്കുന്ന തൂഫാന് വാരിയേഴ്സായി. പൊതുജനങ്ങളുടെ ഈ ജാഗ്രതക്കണ്ണുകള് നിയമപാലകര്ക്ക് കരുത്തായി. ഭരണകൂടത്തിന്റെ ആജ്ഞാശക്തിയും ജനങ്ങളുടെ വലുപ്പച്ചെറുപ്പമില്ലാത്ത ഈ സജീവ പങ്കാളിത്തവും ഒന്നുചേരുമ്പോള്, ഭാരതം കണ്ടതില്വച്ച് ഏറ്റവും വലിയ ജനകീയ പ്രതിരോധ മുന്നേറ്റമായി ഓപ്പറേഷനായി "തൂഫാന് ദി നാര്ക്കോ ഹണ്ട്' മാറിക്കഴിഞ്ഞു.
സാധാരണ റെയ്ഡുകള് മയക്കുമരുന്നിന്റെ വിപണിയെ താത്കാലികമായി മാത്രം തടസപ്പെടുത്തുമ്പോള്, ഓപ്പറേഷന് തൂഫാന് അതിന്റെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കുകയാണു ചെയ്യുന്നത്. ലഹരിക്കെതിരേയുള്ള ഈ മഹാപോരാട്ടത്തില് അണിചേര്ന്നിട്ടുള്ള പ്രബുദ്ധരായ കേരള ജനതയ്ക്ക് ഞാന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കായി, ലഹരിമുക്തമായ ഒരു നവകേരളം പൂര്ണമായും യാഥാര്ഥ്യമാകുന്നതുവരെ ഈ പോരാട്ടം കൂടുതല് കരുത്തോടെ മുന്നോട്ടുതന്നെ പോകും.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില് കഞ്ചാവും ബ്രൗണ് ഷുഗറുമായി ആസാം സ്വദേശി പിടിയില്. എറണാകുളം കളമശേരിയില് വച്ചാണ് ആസാം സ്വദേശിയായ ജിലൂല് ഹഖിനെ തൃക്കാക്കര ഡാന്സാഫ് സംഘം പിടികൂടിയത്.
5 കിലോ കഞ്ചാവും 8.24 ഗ്രാം ബ്രൗണ് ഷുഗറും ഇയാളില് നിന്നും പിടികൂടി. ഇന്നലെ രാത്രിയാണ് ഇയാള് പിടിയിലായത്. കഞ്ചാവ് ബ്രൗണ് ഷുഗറും പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയില് ആയിരുന്നു. അതേസമയം, ഓപ്പറേഷന് തൂഫാനില് ലഹരി സംഘത്തിലെ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കുടുങ്ങുന്നത്.
തെരഞ്ഞെടുപ്പും പെരുന്നാളും കഴിഞ്ഞ് മയക്കുമരുന്നുമായി എത്തുന്ന അന്യസംസ്ഥാനക്കാരെ ആലുവ റെയില്വേ സ്റ്റേഷനില് നിന്നു തന്നെ പോലീസ് പിടികൂടുകയാണ്. പോലീസ് പരിശോധനയെ തുടര്ന്ന് അങ്കമാലി റെയില്വേ സ്റ്റേഷനില് എത്തിയ തൊഴിലാളികള് എക്സൈസിന്റെ പിടിയില് ആയിരുന്നു.
District News
വടക്കഞ്ചേരി: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു വടക്കഞ്ചേരിയിൽ പോലീസ് വ്യാപക പരിശോധന നടത്തി. പരുവാശേരി നെല്ലിയാംമ്പാടം, വാരുകുന്ന് എന്നിവിടങ്ങളിൽ നിന്നായി 316 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
നെല്ലിയാംമ്പാടത്ത് പ്രദീപ് എന്നയാൾ നടത്തുന്ന ലക്ഷ്മി സ്റ്റോർ എന്ന കടക്കു സമീപത്തുനിന്നും 300 പാക്കറ്റ് ഹാൻസും വാരുകുന്നിൽ വിനോദ്കുമാർ എന്നയാൾ നടത്തുന്ന മാളു സ്റ്റോർ എന്ന കടയിൽനിന്നും 16 പാക്കറ്റ് ഹാൻസുമാണ് പിടിച്ചെടുത്തതെന്നു പരിശോധനകൾക്കു നേതൃത്വം നൽകിയ സിഐ എബി പറഞ്ഞു.
കട നടത്തിപ്പുക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും ലഹരിവസ്തുക്കൾക്കും പുകയില ഉത്പന്നങ്ങൾക്കുമെതിരെയുള്ള പരിശോധനകൾ തുടരുമെന്നു പോലീസ് അറിയിച്ചു.സിഐക്ക് പുറമെ എസ്ഐ സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Kerala
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി നിര്മാര്ജന പദ്ധതി ഒാപ്പറേഷൻ തൂഫാന് എന്നതിനു സർവപിന്തുണയും നൽകുമെന്ന് കെസിബിസി. പാലാരിവട്ടം പിഒസിയിൽ നടന്നുവന്ന കെസിബിസി സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി പൂർണമായി സഹകരിക്കും.
ഉജ്വലവിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയ്ക്കു കെസിബിസി അനുമോദനങ്ങളും ആശംസകളും അര്പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള് പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങളെയും കെസിബിസി അഭിനന്ദിച്ചു.
വയനാട് - വിലങ്ങാട് പുനരധിവാസം
കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില് വിലങ്ങാട് ഉരുള്പൊട്ടല് മേഖലയിൽ എണ്പത് വീടുകൾ തീർത്തു. 180 ഭവനങ്ങള് നിർമിക്കാന് ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിക്ക് സഹായമേകിയ കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്, സന്യാസസമൂഹങ്ങള്, സംഘടനകള്, നിരവധി സുമനസുകള് തുടങ്ങിവയ്ക്കു മെത്രാൻസമിതി നന്ദി പറഞ്ഞു.
ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ട്
കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന് റിപ്പോര്ട്ടിലെ നിര്ദേശങ്ങള് നടപ്പാക്കാന് ഗൗരവതരമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പുതിയ സര്ക്കാര് ഈ വിഷയത്തില് ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. മുഖ്യമന്ത്രി മുന്കൈയെടുത്ത്, റിപ്പോര്ട്ടിലെ നിര്ദേശങ്ങള് നടപ്പാക്കാനുള്ള പരിശ്രമങ്ങള് അടിയന്തരമായി ആരംഭിക്കണം.
മുനമ്പം ജനതയ്ക്ക് നീതി
മുനമ്പം ജനതയുടെ ഭൂസ്വത്തിനു മേലുള്ള റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്ക്കു കെസിബിസി പിന്തുണ അറിയിച്ചു. നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്ക്കാര് പാലിക്കണം.
ആശുപത്രികളിലെ സമരങ്ങൾ
സര്ക്കാര് നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനേക്കാള് കൂടിയ വേതനം നല്കുന്ന കത്തോലിക്കാ ആശുപത്രികളില്, ശമ്പള വര്ധന ആവശ്യപ്പെട്ടുള്ള സമരങ്ങള് പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്ത്തനങ്ങള് ദുർബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിനു നേതൃത്വം നല്കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്കരണം ചികിത്സാ ചെലവ് സാധാരണക്കാര്ക്കു താങ്ങാനാവാത്ത വിധത്തില് വര്ധിക്കാനും ആശുപത്രിയുടെ പ്രവര്ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.
സര്ക്കാരിന്റെ സഹായമില്ലാതെ പ്രവര്ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കണം. ഈ ഘട്ടത്തില്, 2026 മാര്ച്ചില് പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്കരണത്തിന്റെ കരട് രേഖയില് ലഭിച്ച നിര്ദേശങ്ങള് പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്നങ്ങള് പരിഹരിക്കണമെന്നും കെസിബിസി സര്ക്കാരി നോട് അഭ്യര്ഥിച്ചു. ആശുപത്രികളിലെ മിന്നല് പണിമുടക്കുകള് വഴി നൂറുകണക്കിനു രോഗികള് പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കര്ശന നടപടി സര്ക്കാര് സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
വന്യമൃഗശല്യം
പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള് വന - മലയോര മേഖലകളില് ജീവിക്കുന്ന സാധാരണക്കാര്ക്ക് ആശ്വാസം പകരുന്നവയാണ്. ജനങ്ങളുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാനും നിലപാടുകള് സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണം.
തീരദേശം, മല്സ്യത്തൊഴിലാളികള്
ഓരോ വര്ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. അവരുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന് ആവശ്യമായ നടപടികള് സര്ക്കാര് അടിയന്തരമായി കൈക്കൊള്ളണം.
മലയോര പ്രദേശങ്ങളും കര്ഷകരും
മലയോര പ്രദേശങ്ങളില് ജീവിക്കുന്ന ജനങ്ങള് നേരിടുന്ന അതിജീവന പ്രതിസന്ധികള് അതീവ ശ്രദ്ധ അര്ഹിക്കുന്ന ഒന്നാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കാര്ഷിക മേഖലകളില് വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്, വന്യമൃഗ ശല്യം, മലയോര മേഖലകളില് അവശ്യ നിർമിതികള്ക്കു പോലും നിയമതടസം തുടങ്ങിയ പ്രതിസന്ധികളില് സര്ക്കാര് ഇടപെടലുകള് ഉണ്ടാകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
കേരളകത്തോലിക്കാ മെത്രാന് സമിതിയുടെ വര്ഷകാലസമ്മേളനം കഴിഞ്ഞ രണ്ടു മുതലാണ് കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില് നടന്നത്. കെസിബിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് അധ്യക്ഷത വഹിച്ച യോഗത്തില് കേരളത്തിലെ സിറോ മലബാര്, സിറോ മലങ്കര, ലത്തീന് രൂപതകളിലെ മെത്രാന്മാര് പങ്കെടുത്തു. ലെയോ പതിനാലാമന് പാപ്പ പ്രഖ്യാപിച്ച ഫ്രാന്സിസ്കന് വര്ഷാചരണത്തിന്റെ പശ്ചാത്തലത്തിൽ മെത്രാന്മാര് സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള് ചര്ച്ച ചെയ്തു.