Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chalakkudy

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന; ടൂ​റി​സ്റ്റ് ഹോ​മി​ല്‍ നി​ന്ന് എം​ഡി​എം​എ​യു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി റോ​ഡി​ലെ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ല്‍ നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ പി​ടി​യി​ൽ. ഈ​സ്റ്റ് ചാ​ല​ക്കു​ടി ഓം​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ ആ​ദി​ത്യ​ന്‍ (21), വാ​ഴ​ക്കു​ന്ന് സ്വ​ദേ​ശി നി​ഖി​ല്‍ (23), പ​റ​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി അ​ര​വി​ന്ദ് (23), കോ​നൂ​ര്‍ സ്വ​ദേ​ശി അ​ശ്വി​ന്‍ (19) എ​ന്നി​വ​രാ​ണ് ടൂ​റി​സ്റ്റ് ഹോ​മി​ല്‍ നി​ന്ന് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ​ക്ക് എം​ഡി​എം​എ ന​ൽ​കി​യ വെ​സ്റ്റ് ചാ​ല​ക്കു​ടി സ്വ​ദേ​ശി ആ​ല്‍​ഫി​നെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. വി​ൽ​പ​ന​യ്ക്കും ഉ​പ​യോ​ഗ​ത്തി​നു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 4.27ഗ്രാം ​എം​ഡി​എം​എ​യാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പൊ​ലി​സ് ക​ണ്ടെ​ടു​ത്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം കു​ടു​ങ്ങി​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ അ​ര​വി​ന്ദ് ചാ​ല​ക്കു​ടി പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

‌

Latest News

Corehub Up