Business
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് മൊമെന്റം വാല്യൂ 50 ഇൻഡക്സ് ഫണ്ട് പുറത്തിറക്കി.
മൊമെന്റം, വാല്യൂ എന്നീ രണ്ടു നിക്ഷേപരീതികൾ സംയോജിപ്പിച്ച് രൂപകല്പന ചെയ്തിട്ടുള്ള പുതിയ യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ നിക്ഷേപകർക്കു വൈവിധ്യമാർന്ന ഇക്വിറ്റി പങ്കാളിത്തത്തോടൊപ്പം ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
District News
പിറവം: എംസ്എം ഐടിഐയിൽ ഹൈ- കെയർ ഗ്ലൗസ് പാക്കിംഗ് യൂണിറ്റിന്റെ പ്രവർത്തനമാരംഭിച്ചു. ഐടിഐ കാമ്പസിലാരംഭിച്ച യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ ജിൻസി രാജു നിർവഹിച്ചു. ഐടിഐ ഡയറക്ടർ ഫാ. ബേബി വർഗീസ് മഠത്തിക്കുന്നത്ത് അധ്യക്ഷത വഹിച്ചു.
കൗൺസിലർ രമ്യ ബിജോയി, ജിജി ജോജി, ജോൺസ് നീരാക്കൽ, ഐടിഐ വൈസ് പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് നെല്ലിത്താനത്ത് എന്നിവർ പ്രസംഗിച്ചു .
Business
കൊച്ചി: ബാഡ്മിന്റണ്, റണ്ണിംഗ് പ്രേമികൾക്കായി ടൈറ്റൻ പുതിയ പെർഫോമൻസ് സ്മാർട്ട് വാച്ചായ സെലസ്റ്റർ സ്വിഫ്റ്റ് പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ബാഡ്മിന്റണ് സ്മാർട്ട് വാച്ച് എന്ന വിശേഷണത്തോടെയാണ് ഈ അൾട്രാ-ലൈറ്റ് വാച്ച് വിപണിയിലെത്തുന്നത്.
ഉപഭോക്താക്കൾക്ക് അവരുടെ പരിശീലനവും പ്രകടനവും കൃത്യമായി വിലയിരുത്താനും അത് കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.
ബാഡ്മിന്റണ് കളിക്കാർക്കായി സ്ട്രോക്ക് ഡിസ്ട്രിബ്യൂഷൻ, സ്മാഷ് സ്പീഡ്, റാലി പാറ്റേണുകൾ, ഗെയിം ട്രാക്കിംഗ്, ട്രെയിനിംഗ് ഇഫക്ട്, റിക്കവറി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: വയോജന പരിചരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ.
തിരുവനന്തപുരത്ത് നടക്കുന്ന ‘റീ ഇമാജിനിംഗ് കേരള’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ ‘കേരളം സിൽവർ ഇക്കോണമി’ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള സിലബസുകൾ ഇതിനായി പരിശോധിക്കും. മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാകും. കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ് സൗകര്യവും ഒരുക്കും. കൂടുതൽ തൊഴിൽ അവസരം ഇതുവഴി ലഭ്യമാകും.
60-80 വയസുള്ള ആരോഗ്യമുള്ള വ്യക്തിക്ക് പല കാര്യങ്ങളിലും പ്രവർത്തിക്കാനാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്ന യുവജനങ്ങൾക്കായി ടെക്നോമെന്റർ അല്ലെങ്കിൽ മാനേജ്മെന്റ് മെന്റർ ആയി പ്രവർത്തിക്കാൻ വയോജനങ്ങൾക്കാകും. യുവജനങ്ങളെയും വയോജനങ്ങളെയും ഒന്നിപ്പിച്ച് സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കണം.
പാലിയേറ്റീവ് കെയർ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായി സർക്കാർ സഹകരിക്കും. എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാകും സർക്കാരിന്റേത്.മന്ത്രി ബിന്ദു കൃഷ്ണ, വിവിധ മേഖലകളിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
ചങ്ങനാശേരി: ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ചങ്ങനാശേരി ലയണ്സ് ക്ലബ്ബ് നടപ്പിലാക്കുന്ന നിരാമയം പദ്ധതി വാഴപ്പള്ളി സെന്റ് തെരേസാസ് സെക്കന്ഡറിയില് ആരംഭിച്ചു. ഡിവൈഎസ്പി എസ്. ആഷാദ് ഉദ്ഘാടനം ചെയ്തു.
പ്രിന്സിപ്പല് ഷിജി വര്ഗീസ്, ക്ലബ്ബ് പ്രസിഡന്റ് ജേക്കബ് വി.ജി, പ്രോജക്ട് ചെയര്മാന് റ്റോജി വര്ഗീസ് എന്നിവര് പ്രസംഗിച്ചു. മന:ശാസ്ത്ര വിദഗ്ധന് ഡോ. ജോബി സ്കറിയ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസ പ്രക്രിയകളെക്കുറിച്ചും ക്ലാസ് നയിച്ചു.
ലയണ്സ് ക്ലബ്ബിന്റെ നേതൃത്വത്തില് ചങ്ങനാശേരിയിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം സ്കൂളുകളില് ലഹരി വിരുദ്ധ ബോധവത്കരണ പദ്ധതി നിരാമയം നടപ്പിലാക്കുമെന്ന് ഭാരവാഹികള് അറിയിച്ചു. തൂഫാന് വാരിയേര്സായി തെരഞ്ഞെടുക്കപ്പെട്ടവരെ ഡിവൈഎസ്പി ആദരിച്ചു.
Business
മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ പുതുതലമുറ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ‘ബോബ് വേൾഡ് 2.0’ മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി സഞ്ജയ് ലോഹ്യയും ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദും ചേർന്ന് അവതരിപ്പിച്ചു.
വോയ്സ് കമാൻഡിലൂടെ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന വോയ്സ് എനേബിൾഡ് സംവിധാനം, സാമ്പത്തിക ഇടപാടുകൾ പൂർണമായി വിലയിരുത്താൻ സഹായിക്കുന്ന പേഴ്സണൽ ഫിനാൻഷ്യൽ മാനേജ്മെന്റ് മൊഡ്യൂൾ, ഹൈപ്പർ-പേഴ്സണലൈസേഷൻ സൗകര്യവും തത്സമയ സംരക്ഷണം ഉറപ്പാക്കുന്ന മൾട്ടി-ലെയേർഡ് സുരക്ഷാക്രമീകരണങ്ങളും ഈ പുതിയ ആപ്പിലുണ്ട്.
Business
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷനും ഫെറി ട്രസ്റ്റും സംയുക്തമായി നടത്തുന്ന ലിവിംഗ് ലാബ് പദ്ധതിക്ക് തുടക്കം.
ശാസ്ത്ര ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ പ്രായോഗികതലത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
സംയുക്ത ഗവേഷണങ്ങൾ, പരിശീലനപരിപാടികൾ, സംയുക്ത പ്രോജക്ടുകൾ, കൺസൾട്ടൻസി, വിജ്ഞാന കൈമാറ്റം, പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രം കൈമാറി.
Business
കൊച്ചി: വിവിധ സാമ്പത്തികസേവനങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ് ഫിനാൻഷ്യൽ തയാറാക്കിയ വിസ് ഫിനാൻഷ്യൽ ആപ് പുറത്തിറക്കി.
രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി 360ലധികം ശാഖകളും 50 ലക്ഷത്തിലധികം ഉപഭോക്താക്കളുമുള്ള വിസ് മണിയുടെ സേവനശൃംഖലയും വിശ്വാസ്യതയും വിസ് ഫിനാൻഷ്യലിന്റെ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്.
വിസ് വിവിധ സാമ്പത്തിക സേവനങ്ങൾ ഉൾക്കൊള്ളുന്ന ശൃംഖലയിൽ തടസങ്ങളില്ലാതെ പണം കൈമാറാനുള്ള സംവിധാനവും (സ്വിച്ച്) കന്പനി ആരംഭിച്ചു. കമ്പനിയുടെ സ്വന്തം പേഔട്ട് ശൃംഖല വഴി 80ലധികം രാജ്യങ്ങളിലേക്ക് പണമയയ്ക്കാനും ഇതിലൂടെ കഴിയുമെന്നും അധികൃതർ അറിയിച്ചു.
District News
മണ്ണാർക്കാട്: ജൈവവൈവിധ്യ സംരക്ഷണരംഗത്ത് വിവിധ കർമപരിപാടികൾ പ്രഖ്യാപിച്ച് മണ്ണാർക്കാട്ട് ഒയിസ്ക ചാപ്റ്ററിനു തുടക്കം. മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. എംഇഎസ് കല്ലടി കോളജ് ബോട്ടണി പഠനവിഭാഗവുമായി സഹകരിച്ച് കോളജിലെ ടാഗോർ ഓഡിറ്റോറിയത്തിൽ നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ ഓയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള പ്രസിഡന്റ് ഡോ. കൃഷ്ണദാസ് മണ്ണാർക്കാട് ചാപ്റ്റർ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബി. അജിത്- പ്രസിഡന്റ്, പൊൻപാറ കോയക്കുട്ടി- വൈസ് പ്രസിഡന്റ്, വിജയലക്ഷ്മി- സെക്രട്ടറി, മുഹമ്മദലി പോത്തുകാടൻ- ജോയിന്റ് സെക്രട്ടറി, ഹസനത്ത്- ട്രഷറർ എന്നിവരാണ് പ്രഥമ ഭാരവാഹികൾ.
കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് എ.എം. ശിഹാബ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനാ സുജീവനം ബഷീറിനെ കേരള സ്റ്റേറ്റ് സെക്രട്ടറി ജനറൽ പി.പി. രാംദാസ് ആദരിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യ എൻവയോൺമെന്റ് പ്രോജക്ട് ഡയറക്ടർ പ്രഫ.കെ. സുരേഷ് ബാബു, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി്ന്റ് നീതു ശങ്കർ, മണ്ണാർക്കാട് മുനിസിപ്പൽ കൗൺസിലർ കെ.സി. അബ്ദുറഹിമാൻ, കോളജ് ബോട്ടണി വിഭാഗം മേധാവി എം.കെ. നസീമ പ്രസംഗിച്ചു.
District News
വെള്ളൂർ: വെള്ളൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2026-27 അധ്യയന വർഷത്തിൽ സ്കൂളുകളിൽ ആരംഭിക്കുന്ന പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീനാ കുര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ഷാന്റി ടീച്ചർ, അനു റാവുജി, പിടിഎ പ്രസിഡന്റ് വി.എ. സനൂപ്, എസ്എംസി ചെയർമാൻ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.
Business
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഡൈവിംഗ് ഉപകരണ ബ്രാൻഡായ ഇൻഡിക്കിന് തുടക്കമായി.
പ്ലാന്റ് സ്കൂബ ഇന്ത്യ , ഇന്ത്യയിൽ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്ത മറൈൻ മൊബിലിറ്റി സംവിധാനങ്ങൾ, അണ്ടർവാട്ടർ ഇലക്ട്രോണിക്സ്, ഡൈവിംഗ് സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഇൻഡിക്.
ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിലുള്ള തടാകങ്ങൾ മുതൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ആഴമേറിയ ജലപ്രദേശങ്ങൾ വരെയുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ അണ്ടർവാട്ടർ സാഹചര്യങ്ങളിൽ പോലും ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഈ ഉപകരണങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നു സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മാധവ റെഡ്ഡി പറഞ്ഞു.
District News
പൈക: സഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ പുതിയ സിഎഫ്സി ശാഖയ്ക്ക് പൈകയിൽ തുടക്കമായി. ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ ജോസ് പുളിക്കൽ ഉദ്ഘാടനവും വെഞ്ചരിപ്പും നിർവഹിച്ചു. ചടങ്ങിൽ ആദ്യ നിക്ഷേപ രസീത് കൈമാറി.
എംഎൽഎമാരായ മാണി സി. കാപ്പൻ, റോണി കെ. ബേബി, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ, ഡയറക്ടറും മുൻ ചെയർമാനുമായ ഫാ.ഡോ. മാത്യു പായിക്കാട്ട്, മാനേജിംഗ് ഡയറക്ടർ കെ.സി. ജോർജ്, പൈക സെന്റ് ജോസഫ് പള്ളി വികാരി ഫാ. മാത്യു വാഴയ്ക്കാപ്പാറ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുന്നപ്പള്ളി, പഞ്ചായത്തംഗം ജിജി ജോമോൻ, ബ്രാഞ്ച് ഇൻ ചാർജ് മെൽബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
Business
തിരുവനന്തപുരം : ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് 150 സ്കോഡ വാഹനങ്ങൾ കൈമാറിയതായി പിപിഎസ് സ്കോഡ അറിയിച്ചു. ഇതിൽ 100 കൈലാഖ്, 30 കുഷാഖ്, 18 സ്ലാവിയ, 2 കൊഡിയാഖ് മോഡലുകൾ ഉൾപ്പെടുന്നു.
തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങിൽ ഉപഭോക്തൃ കുടുംബങ്ങളുടെ സാന്നിദ്ധ്യത്തിലാണ് വാഹനങ്ങളുടെ താക്കോൽ കൈമാറിയത്. ചടങ്ങിൽ സ്കോഡ കൈലാഖിന്റെ പുതിയ സ്പോർട്ലൈൻ പതിപ്പും പുറത്തിറക്കി.
Business
തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിൽ 100 മണിക്കൂർ ഫ്രീഡം ഓഫർ ആരംഭിച്ചു. 13, 14, 15 തീയതികളിൽ കേരളത്തിലുടനീളമുള്ള എല്ലാ ഷോറൂമിലും ഗൃഹോപകരണങ്ങൾക്കു സ്പെഷൽ ഡിസ്കൗണ്ട് ഉൾപ്പെടെയുള്ള ആനുകൂല്യം ലഭ്യമായിരിക്കും.
ഈ ഉത്സവകാലത്ത് കോടിക്കണക്കിനു രൂപയുടെ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് നന്തിലത്ത് ജി-മാർട്ട് ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ലക്കാ ലക്കാ ഓഫറിലൂടെ 2027 ജനുവരി 31 വരെ കേരളത്തിലുടനീളമുള്ള നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിൽനിന്നു പർച്ചേസ് ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരു ഗ്രാം സ്വർണനാണയം, 100 പേർക്ക് 10 ഗ്രാമിന്റെ വെള്ളിനാണയം, 100 പേർക്ക് എൽഇഡി ടിവി, 100 പേർക്കു വാഷിംഗ് മെഷീൻ സമ്മാനമായി നൽകും.
ഓണത്തോടനുബന്ധിച്ച് ജി-മാർട്ട് അത്തം പത്തോണം ലാക്പതി ഓഫറിലൂടെ ഓഗസ്റ്റ് 10 മുതൽ 30 വരെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ കാഷ്പ്രൈസും നൽകുന്നുണ്ട്.
കൂടാതെ എല്ലാ ഷോറൂമുകളിലും ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും നൽകുന്നു. എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്റർ തുടങ്ങിയ ബിഗ് അപ്ലയൻസസ് സ്വന്തമാക്കാൻ പലിശരഹിത വായ്പകളും ലഭ്യമാണ്.
Business
കൊച്ചി: ലോകത്തിലെ ആദ്യത്തെ നാനോ പായ്ക്ക് പുട്ടുപൊടി എന്ന അവകാശവാദവുമായി ഫിറ ഫുഡ്സ് പുതിയൊരു പാക്കിംഗ് അവതരിപ്പിച്ചു. ഒരു കുറ്റി പുട്ട് ഉണ്ടാക്കാന് മാത്രം മതിയാകുന്ന 100 ഗ്രാം പായ്ക്കാണിത്.
പത്തു രൂപയാണ് ഒരു നാനോ പായ്ക്കിന്റെ വില. അരി കൂടുതലായി ഭക്ഷണത്തില് ഉള്പ്പെടുത്താന് താത്പര്യമില്ലാത്ത പുതുതലമുറയെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഒറ്റത്തവണ ഉപയോഗത്തിന് കൃത്യമായ അളവിലുള്ള പൊടിയാണ് ഫിറയുടെ നാനോ പായ്ക്ക്.
റെഡിമെയ്ഡ് സ്റ്റീം ചെയ്ത പുട്ടുപൊടിയാണിത്. 100 ഗ്രാം പൊടി ഒരു പാത്രത്തിലേക്ക് എടുത്ത്, തുല്യ അളവില് വെള്ളം ചേര്ത്ത് (അര ഗ്ലാസ് പൊടിക്ക് അര ഗ്ലാസ് വെള്ളം) പത്തു മിനിറ്റ് വച്ചശേഷം സ്പൂണ് ഉപയോഗിച്ച് നന്നായി ഇളക്കി നേരിട്ട് പുട്ടുകുറ്റിയിലേക്ക് നിറച്ചാല് മാത്രം മതി.
ഇത്തരത്തിലുള്ള നൂതനവും ആവശ്യാധിഷ്ഠിതവുമായ കൂടുതല് ഉത്പന്നങ്ങള് ഫിറ ഫുഡ്സില്നിന്ന് വരാനിരിക്കുന്നുവെന്ന് കമ്പനിയുടെ ഗ്ലോബല് സിഇഒ ഷൈന് ശിവപ്രസാദ് അറിയിച്ചു.
Business
കൊച്ചി: അള്ട്രാ ലാര്ജ് സ്ക്രീനുകള്ക്കും മിനി എഐ ടെക്നോളജിക്കും പ്രാധാന്യം നല്കി എല്ജി ഇലക്ട്രോണിക്സിന്റെ എഐ ടിവി നിര പുറത്തിറങ്ങി.
ഒടിടി സ്ട്രീമിംഗ്, ലൈവ് സ്പോര്ട്സ്, ഗെയിമിംഗ് എന്നിവയ്ക്കായി ക്യുഎന്ഇഡി എവോ മിനി എല്ഇഡി മോഡലുകളാണ് പ്രധാന ആകര്ഷണം.
ഇതില് 292 സെന്റിമീറ്റർ വലിപ്പമുള്ള ഫ്ലാഗ്ഷിപ്പ് മോഡലാണ് ഏറ്റവും മുന്നിലുള്ളത്. ഇന്ത്യയില് എൽജി അവതരിപ്പിക്കുന്ന ഏറ്റവും വലിയ മിനി എല്ഇഡി സ്ക്രീനും ഇതാണെന്നും കന്പനി അറിയിച്ചു.
Kerala
വെള്ളരിക്കുണ്ട്: ഓണക്കാലത്ത് സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല വഴി 1,65,000 മെട്രിക് ടൺ അരി വിതരണം ചെയ്യുമെന്നു ഭക്ഷ്യ- പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. ഓണവിപണി സജീവമാക്കുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവർഗ ഉന്നതികളിലേക്കു റേഷൻധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാനാണു ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇതിനകംതന്നെ 73,000 മുൻഗണനാ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഓണക്കാലത്ത് എഎവൈ വിഭാഗക്കാർക്കു സൗജന്യ കിറ്റ് വിതരണം ചെയ്യും. റേഷൻവ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു.
Business
തിരുവനന്തപുരം: സംസ്ഥാനത്ത് അസാപ് നടപ്പാക്കുന്ന ‘ലാബ് ഓണ് വീൽസ്’ പദ്ധതി തി വനിതാ കോളജിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ളാഗ് ഓഫ് ചെയ്തു.രുവനന്തപുരം
കേരളത്തിലെ ആദ്യ മൊബൈൽ എക്സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറിയായ ഈ സംരംഭം ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കോഡിംഗ്, മൈക്രോ കണ്ട്രോളറുകൾ, ഇലക്ട്രോണിക്സ്, ത്രീഡി ഡിസൈനിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്കു പ്രായോഗിക പരിശീലനം നൽകും.
നഗര, ഗ്രാമ, തീരദേശ, ആദിവാസി, തുടങ്ങിയ വിദൂര മേഖലകളിലുൾപ്പെടെ കേരളത്തിലെ സ്കൂളുകളിലും കോളജുകളിലും ലാബ് ഓണ് വീൽസ് എത്തും.
എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ സാങ്കേതിക വിദ്യാഭ്യാസവും വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക പഠനാനുഭവവും ഉറപ്പാക്കുക, സാങ്കേതിക മേഖലയിലെ തൊഴിൽസാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
സംസ്ഥാന സർക്കാരും അസാപ് കേരളയും ഇൻഫോസിസും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതി വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യകളിലേക്കുള്ള സമതുലിതമായ പ്രവേശനം ഉറപ്പാക്കുകയും ഡിജിറ്റൽ നൈപുണ്യം, നവീന ചിന്ത, പ്രശ്നപരിഹാരശേഷി എന്നിവ വളർത്തുകയും ചെയ്യും.
Kerala
കൊച്ചി: കൊച്ചിൻ ഷിപ്യാര്ഡ് ലിമിറ്റഡ് (സിഎസ്എൽ) നാവികസേനയ്ക്കായി നിർമിച്ച അന്തർവാഹിനി വേധ കപ്പൽ(എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി- മച്ചിലിപട്ടണം) നീറ്റിലിറക്കി.
ഷിപ്യാര്ഡിൽ നടന്ന ചടങ്ങിൽ നാവികസേന വൈസ് അഡ്മിറൽ അതുൽ ആനന്ദിന്റെ പത്നി ഗൂൽരുഖ് ആനന്ദ് കപ്പലിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. വൈസ് അഡ്മിറൽ അതുൽ ആനന്ദ് മുഖ്യാതിഥിയായിരുന്നു.
നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്യാര്ഡ് നിർമിക്കുന്ന എട്ട് ആഴംകുറഞ്ഞ ജലപ്പരപ്പിലെ അന്തർവാഹിനി വേധ കപ്പലുകളിൽ ഏഴാമത്തേതാണു മച്ചിലിപട്ടണം. 78 മീറ്റർ നീളവും ഏകദേശം 900 ടൺ ഭാരവുമുള്ള കപ്പലിന് മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാനാകും.
പരമാവധി 1,800 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ സമുദ്രാന്തർഭാഗത്തെ നിരീക്ഷണത്തിനും അന്തർവാഹിനികളെ കണ്ടെത്തുന്നതിനുമായി അത്യാധുനിക സോണാർ സംവിധാനങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ചരിത്രപ്രസിദ്ധ തുറമുഖ നഗരമായ മച്ചിലിപട്ടണത്തിന്റെ സ്മരണയ്ക്കാണ് കപ്പലിന് ‘മച്ചിലിപട്ടണം’എന്ന പേര് നൽകിയത്. ചടങ്ങിൽ ഷിപ്യാര്ഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ. ജോസ്, ഡയറക്ടർമാരായ ഡോ. എസ്. ഹരികൃഷ്ണൻ, രാജേഷ് ഗോപാലകൃഷ്ണൻ, റിയർ അഡ്മിറൽ ദീപക് സിംഗാൾ തുടങ്ങിയവർ പങ്കെടുത്തു.
Business
കൊച്ചി: സാംസംഗ് ഇന്ത്യ പുതിയ ഗാലക്സി വാച്ച് അൾട്രാ2, ഗാലക്സി വാച്ച്9 സ്മാർട്ട് വാച്ചുകളുടെ പ്രീ ഓർഡർ ആരംഭിച്ചു. കൂടുതൽ ബാറ്ററി ശേഷി, കൂടുതൽ തെളിച്ചമുള്ള ഡിസ്പ്ലേ, എഐ അധിഷ്ഠിത ആരോഗ്യ നിരീക്ഷണ സംവിധാനം എന്നിവയാണു പ്രധാന സവിശേഷതകൾ.
ഉറക്കം, ഹൃദയാരോഗ്യം, വ്യായാമം, ശരീരത്തിന്റെ ഫിറ്റ്നസ് ഇൻഡക്സ് എന്നിവ 24 മണിക്കൂറും നിരീക്ഷിച്ച് വ്യക്തിഗത ആരോഗ്യ നിർദേശങ്ങൾ നൽകുന്ന സംവിധാനം പുതിയ വാച്ചുകളിലുണ്ട്.
പ്രീ-ഓർഡർ ചെയ്യുന്നവർക്ക് 9,500 രൂപ വരെ മൾട്ടിബൈ ഓഫർ, 3,500 രൂപ വരെ ബാങ്ക് കാഷ്ബാക്ക്, അപ്ഗ്രേഡ് ആനുകൂല്യങ്ങൾ, 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകളും ലഭിക്കും.
ഗാലക്സി വാച്ച് അൾട്രാ2-ൽ ട്രെയൽ റൺ, ഡൈവിംഗ് ട്രാക്കിംഗ്, 800 എംഎഎച്ച് ബാറ്ററി, 5,000 നിറ്റ്സ് തെളിച്ചമുള്ള ഡിസ്പ്ലേ, ടൈറ്റാനിയം ബോഡി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഗാലക്സി വാച്ച്9 ദൈനംദിന ഉപയോഗം മുൻനിർത്തി രൂപകല്പന ചെയ്തതും 3,000 നിറ്റ്സ് തെളിച്ചമുള്ള ഡിസ്പ്ലേ, ദീർഘകാല ബാറ്ററി, സുഖപ്രദമായ സ്ട്രാപ്പുകൾ എന്നിവയുമായാണ് എത്തുന്നത്.
ഗാലക്സി വാച്ച് അൾട്രാ2 (47 എംഎം എൽടിഇ) 64,999 രൂപയ്ക്കും ഗാലക്സി വാച്ച്9 40 എംഎം (ബ്ലൂടൂത്ത്/എൽടിഇ) പതിപ്പുകൾ 37,999 രൂപയ്ക്കും ലഭിക്കും.
Business
കൊച്ചി: ഏഥർ എനർജി, നാലാമത് ഏഥർ കമ്മ്യൂണിറ്റി ഡേ 2026 ഓഗസ്റ്റ് 29ന് ബംഗളൂരുവിൽ സംഘടിപ്പിക്കും. ചടങ്ങിൽ കന്പനിയുടെ പുതിയ EL പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യ മാസ്-മാർക്കറ്റ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കും.
1 ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെയുള്ള വില ശ്രേണിയിലുള്ള ഈ മോഡലിലൂടെ ഏഥർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ സ്കൂട്ടറിനൊപ്പം ചാർജിംഗ്, സോഫ്റ്റ്വേർ, ഓണർഷിപ്പ് ഇക്കോസിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികവിദ്യകളും കന്പനി അവതരിപ്പിക്കും.
ഓട്ടോമോട്ടീവ്, ടെക്നോളജി രംഗങ്ങളിലെ ആസ്വാദകരെയും ആയിരക്കണക്കിന് ഏഥർ ഉടമകളെയും ഒരുമിപ്പിക്കുന്ന ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് കന്പനി അറിയിച്ചു.
National
ഹൈദരാബാദ്: ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭരത് ദാകയും ചേർന്ന് 2018ലാണ് ഹൈദരാബാദ് ആസ്ഥാനമായി സ്കൈറൂട്ട് എയറോസ്പേസ് സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവിൽ ചെറുകിട ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
2022ൽ ‘വിക്രം-എസ്’എന്ന റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ബഹിരാകാശത്ത് തൊടുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയായി ഇവർ മാറി. ഇപ്പോൾ വിക്രം-1 ലൂടെ ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ച് വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ഈ യുവസംഘം.
‘സ്കൈറൂട്ട് എയറോസ്പേസ്’ടീമിലെ അംഗങ്ങളുടെ ശരാശരി പ്രായം വെറും 28 വയസ് മാത്രമാണ്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആഗോള കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ വിശ്വസനീയമായ ഒരു ബദലായി മാറാനാണ് സ്കൈറൂട്ട് ലക്ഷ്യമിടുന്നത്.
ബഹിരാകാശരംഗത്ത് സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഐഎസ്ആർഒയുടെ കീഴിൽ കേന്ദ്രസർക്കാർ രൂപീകരിച്ച ഏകജാലക സംവിധാനവും നോഡൽ ഏജൻസിയുമായ ഇൻസ്പേസിന്റെ പിന്തുണയോടെ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ സാങ്കേതികസഹായം കൂടി ഉപയോഗപ്പെടുത്തിയാണ് സ്കൈറൂട്ട് വിക്രം 1 നിർമിച്ചതും വിജയകരമായി വിക്ഷേപിച്ചതും. 912 ജീവനക്കാരാണ് കന്പനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ളത്.
നിലവിൽ 1.1 ബില്യൺ ഡോളറിലധികം(ഏകദേശം 10,600 കോടി രൂപ) മൂല്യമുള്ള സ്കൈറൂട്ടിന് ജിഐസി, ടെമാസെക്, ബ്ലാക്ക് റോക്ക് തുടങ്ങിയ ആഗോള നിക്ഷേപകരുടെ വലിയ പിന്തുണയുണ്ട്.
ഇന്ത്യയിൽ നിലവിൽ നാനൂറിലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളാണ് വളർന്നുവരുന്നത്. വിക്രം-1 നൽകുന്ന കൃത്യമായ ഫ്ലൈറ്റ് ഡാറ്റ ഉപയോഗിച്ച് വരുംദിവസങ്ങളിൽ കൂടുതൽ വാണിജ്യ വിക്ഷേപണങ്ങൾ നടത്താനാണ് സ്കൈറൂട്ടിന്റെ പദ്ധതി. സ്വകാര്യ ഉപഗ്രഹവിപണിയിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ഈ ദൗത്യം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബഹിരാകാശത്തേക്ക് പ്രധാനമന്ത്രിയുടെ കത്തും ‘രത്ന താമരയും’
വിക്രം-1 റോക്കറ്റ് വഹിച്ച ഉപഗ്രഹങ്ങൾക്കൊപ്പം ചില സവിശേഷമായ പ്രതീകാത്മക വസ്തുക്കളും ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം കൈപ്പടയിൽ ‘വന്ദേമാതരം’ എന്നെഴുതിയ ഒരു പോസ്റ്റ്കാർഡ്, ഐഎസ്ആർഒ മുൻ അധ്യക്ഷന്മാർ, ശാസ്ത്രജ്ഞർ, ഇന്ത്യൻ ബഹിരാകാശ യാത്രികർ എന്നിവരുടെ സന്ദേശങ്ങളും ബഹിരാകാശത്തേക്ക് അയച്ചവയിൽ ഉൾപ്പെടുന്നു.
അരിമണിയേക്കാൾ ചെറിയ ശില്പങ്ങൾ: ഇന്ത്യയുടെ പ്രഗത്ഭരായ മൂന്ന് ശാസ്ത്രജ്ഞരുടെ (സി. വി. രാമൻ, എ. പി.ജെ. അബ്ദുൾ കലാം, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായ്) അരിമണിയേക്കാൾ ചെറിയ സൂക്ഷ്മ ശില്പങ്ങൾ അടങ്ങിയ ഒരു ചെറിയ സ്വർണ റോക്കറ്റ് മാതൃകയും വിക്രം-1 ബഹിരാകാശത്ത് എത്തിച്ചു.
ഡയമണ്ട് ലോട്ടസ്: ബംഗളൂരു ആസ്ഥാനമായുള്ള കോസ്മോസ് ഡയമണ്ട്സ് എന്ന സ്ഥാപനം ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്ത വജ്രത്തിൽ നിർമിച്ച ഒരു താമരപ്പൂവും വിക്രം-ഒന്നിലൂടെ ബഹിരാകാശത്തേക്ക് അയച്ചു.
International
വാഷിംഗ്ടൺ: സൊയൂസ് എംഎസ് 29 വിക്ഷേപിച്ചു. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികർ.
കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. പതിനഞ്ചിന് പുലർച്ചെ ഒന്നരയോടെയാകും മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ന്റെ ഭാഗമാകാനാണ് യാത്ര.
അനിലിന്റെ തയാറെടുപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിനിയപ്പലിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടി. പിന്നീട് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ സ്റ്റാൻഫോർഡിൽ നിന്ന് മാസ്റ്റേഴ്സ് കരസ്ഥമാക്കി. അമേരിക്കൻ വ്യോമസേനയിൽ കേണലായും സേവനമനുഷ്ഠിച്ചു.
സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി. പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി.
ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച പ്രതിഭാശാലി കൂടിയാണ് അനിൽ. നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിലാണ്.
Business
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ പുതിയ പ്രീമിയം സിഎസ്യുവിയായ നിസാൻ ടെക്ടൺ അവതരിപ്പിച്ചു. നിസാന്റെ ശ്രദ്ധേയ മോഡലായ പട്രോളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകല്പന ചെയ്തിരിക്കുന്ന ടെക്ടൺ, ബോൾഡ് ഡിസൈനും മികച്ച എയറോഡൈനാമിക്സും സമന്വയിപ്പിക്കുന്ന വാഹനമാണ്.
100 ശതമാനം ടർബോ ചാർജ്ഡ് എൻജിനുകളോടെയാണു വാഹനം നിർമിച്ചിരിക്കുന്നത്. 19.4 കിലോമീറ്റർ മൈലേജ് നൽകുന്ന ടർബോ ടി160 എൻജിനും 18.5 കിലോമീറ്റർ മൈലേജ് നൽകുന്ന ടർബോ ടി280 എൻജിനും വാഹനത്തിലുണ്ട്. ഡ്രൈവർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന ഡ്യുവൽ-ഡ്രൈവ് മോഡുകളും മൂഡ് ലൈറ്റിംഗും വാഹനത്തിന്റെ പ്രത്യേകതയാണ്.
6-എയർബാഗ് ഷീൽഡ് സിസ്റ്റം, 62 ശതമാനം ഹൈ-സ്ട്രെംഗ്ത് സ്റ്റീലും അൾട്രാ-ഹൈ-സ്ട്രെംഗ്ത് സ്റ്റീലും ഉപയോഗിച്ചു നിർമിച്ച മോണോകോക്ക് ബോഡി ഷെൽ, 17ലധികം എഡിഎഎസ് ഫീച്ചറുകൾ, 360-ഡിഗ്രി കാമറ, ഗൂഗിൾ ബിൽറ്റ്-ഇൻ സാങ്കേതികവിദ്യ, 700 ലിറ്റർ ബൂട്ട് സ്പേസ് എന്നീ പ്രത്യേകതകളും വാഹനത്തിനുണ്ട്. 10.49 ലക്ഷം രൂപ മുതലാണു വില.
Business
ന്യൂഡൽഹി: പ്രമേഹ ചികിത്സാരംഗത്ത് നിർണായക ചുവടുവയ്പുമായി ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പുതിയ ഇൻസുലിൻ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങി.
ഡെന്മാർക്ക് ആസ്ഥാനമായുള്ള പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ നോവോ നോർഡിസ്ക് ആണ് ‘ആവിക്ലി’ എന്ന ബ്രാൻഡ് നാമത്തിൽ ‘ഇക്കോഡെക്’ ഇൻസുലിൻ വിപണിയിലെത്തിച്ചത്. പ്രായപൂർത്തിയായ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതർക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഈ മരുന്ന്.
നിലവിൽ പ്രമേഹരോഗികൾ ദിവസവും ഒന്നോ അതിലധികമോ തവണ ഇൻസുലിൻ കുത്തിവയ്ക്കേണ്ട സ്ഥാനത്ത് പുതിയ മരുന്ന് ആഴ്ചയിൽ ഒരു തവണ മാത്രം എടുത്താൽ മതിയാകും. ഇതോടെ വർഷത്തിൽ വേണ്ടിവരുന്ന കുത്തിവയ്പുകളുടെ എണ്ണം 365ൽനിന്നും വെറും 52 ആയി കുറയും. ശരീരത്തിൽ പ്രവേശിച്ചശേഷം ഏഴു ദിവസത്തേക്ക് കൃത്യമായ അളവിൽ ഇൻസുലിൻ പുറത്തുവിടാൻ തക്കവണ്ണമാണ് ഇതിന്റെ തന്മാത്രാഘടന രൂപകല്പന ചെയ്തിരിക്കുന്നത്.
കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ കൃത്യമായ പരിശോധനകൾക്കും അനുമതിക്കും ശേഷമാണ് വ്യാഴാഴ്ച ഈ മരുന്ന് വിപണിയിലെത്തിച്ചിരിക്കുന്നത്. ആഗോളതലത്തിൽ നടന്ന വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ദിവസേനയെടുക്കുന്ന ഇൻസുലിനേക്കാൾ സുരക്ഷിതവും ഫലപ്രദവുമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ, ദിവസേനയുള്ള ഇൻസുലിനിൽനിന്നും പുതിയ രീതിയിലേക്ക് മാറുന്നതിനുമുന്പ് കൃത്യമായ ഡോസ് നിശ്ചയിക്കാൻ പ്രമേഹരോഗ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Business
കൊച്ചി: സ്മാർട്ട് ഹോം ഉപകരണനിർമാതാക്കളായ ഡ്രീം ടെക്നോളജി ഇന്ത്യയിൽ പുതിയ എൽ50 പ്ലസ്, എൽ50 റോബോട്ടിക് വാക്വം ക്ലീനറുകൾ അവതരിപ്പിച്ചു. എൽ50 പ്ലസിന് 34,999 രൂപയും എൽ50ന് 27,999 രൂപയുമാണ് വില.
Business
കോട്ടയം: ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര്ട്ടിന്റെ നേതൃത്വത്തില് ഒപ്പോ റെനോ 16 സീരിയസ് ഫോണിന്റെയും അനുബന്ധ ഡിജിറ്റല് ഗാഡ്ജെറ്റായ ഒപ്പോ ബബിളിന്റെയും ലോഞ്ച് പിന്നണി ഗായിക സിതാര കൃഷ്ണകുമാര് നിര്വഹിച്ചു.
കുമരകം ബാക് വാട്ടര് റിപ്പിള്സ് ഹോട്ടലില് നടന്ന ചടങ്ങില് ഓക്സിജന് സിഇഒ ഷിജോ കെ.തോമസ്, ഒപ്പോ കേരള സിഇഒ സൈമണ് ലിയാങ്, ഒപ്പോ കേരള ജനറല് മാനേജര് മൈല്സ്, ഓക്സിജന് സെയില്സ് ആന്ഡ് മാര്ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന് കെ.തോമസ്, ഓക്സിജന് പര്ച്ചേസ് ആന്ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ് പ്രകാശ്, ഓക്സിജന് റീജണല് ബിസിനസ് ഹെഡ് ഷാജഹാന് സിറാജുദീന്, ഓക്സിജന് ഗ്രൂപ്പ് മൊബൈല് ഹെഡ് സി.ആര്. ഗീവര്ഗീസ്, മാര്ക്കറ്റിംഗ് ഹെഡ് കെ. അമല്ദേവ്, ഒപ്പോ കേരള സെയില്സ് ഹെഡ് ടി.എസ്. ആന്റണി, ഒപ്പോ കേരള മാര്ക്കറ്റിംഗ് ഹെഡ് ആതിര മോഹന്ദാസ്, ഒപ്പോ കേരള ബ്രാന്ഡിംഗ് ഹെഡ് വെങ്കിടേശന് തുടങ്ങിയവര് പങ്കെടുത്തു.
സെല്ഫിക്ക് വേണ്ടി ഫോണിനോട് ഒപ്പം ചേര്ത്ത് വയ്ക്കാവുന്ന ഒപ്പോ ബബിള് എന്ന ഡിജിറ്റല് ഗാഡ്ജെറ്റാണ് പ്രധാന ആകര്ഷണം. ബബിളിലെ ചെറിയ സ്ക്രീനിലൂടെ കൂടുതല് വ്യക്തമായി സെല്ഫി ഫോട്ടോകള് എടുക്കാന് സാധിക്കും.
50 എംപി പ്രൈമറി കാമറ, 50 എംപി അള്ട്രാ-വൈഡ്, 50 എംപി ടെലിഫോട്ടോ ലെന്സ് എന്നിവയാണ് ഓപ്പോ റെനോ 16 സീരിസില് ഉപയോഗിച്ചിരിക്കുന്നത്. ഫോണുകളുടെ വില്പന ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ആരംഭിച്ചു.
Business
കൊച്ചി: കീവേ ഇന്ത്യ പുതിയ പ്രീമിയം ഇലക്ട്രിക് സ്കൂട്ടറായ ഹൈപ്വോള്ട്ട്ആര് അവതരിപ്പിച്ചു.
മണിക്കൂറില് 115 കിലോമീറ്റര് വേഗത, ഒറ്റ ചാര്ജില് 180 കിലോമീറ്റര് വരെ സഞ്ചരിക്കാനുള്ള ശേഷി, ഇറക്കത്തില് വേഗനിയന്ത്രണം, പിന്വശ കാമറ, ബ്ലൈന്ഡ് സ്പോട്ട് മുന്നറിയിപ്പ്, മൊബൈല് ഫോണ് ബന്ധിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയവയുണ്ട്.
എക്സ്ഷോറൂം വില 1.99 ലക്ഷം രൂപയാണ്. 5,000 രൂപ മുന്കൂറായി നല്കി ഓണ്ലൈനിലൂടെ വാഹനം ബുക്ക് ചെയ്യാം.
Kerala
പാലാ: ക്രൈസ്തവസഭകള്ക്കും സന്യാസസമൂഹങ്ങള്ക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഡിജിറ്റല് പ്ലാറ്റ്ഫോമായ ക്രിസ്റ്റാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ച എംഎസ്ടി മൊബൈല് ആപ് പ്രകാശനം ചെയ്തു. ബിഷപ് മാര് ടോണി നീലങ്കാവില് പ്രകാശനം നിര്വഹിച്ചു.
ഫാ. ജോസ് തോമസ് അയ്യങ്കനാല്, ഫാ. മാര്ട്ടിന് കണ്ടംപറമ്പിലില്, ഫാ. ജോസഫ് തെക്കേക്കരോട്ട്, എലോയിറ്റ് ഇന്നൊവേഷന്സ് സിഇഒ ഡോ. തോംസണ് ഫിലിപ്പ് എന്നിവര് പ്രസംഗിച്ചു.
എലോയിറ്റ് ഇന്നവേഷന് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ആപ്ലിക്കേഷന് നിര്മിച്ചത്. സമൂഹാംഗങ്ങള്ക്കു പരസ്പരം ബന്ധപ്പെടുന്നതിനും വിശുദ്ധ കുര്ബാന സമയങ്ങള്, ധ്യാനങ്ങള്, അറിയിപ്പുകള്, സ്ഥാപനങ്ങള് സംബന്ധിച്ച വിവരങ്ങള് എന്നിവയെല്ലാം വിരല്ത്തുമ്പില് ലഭ്യമാക്കുന്നതിനുമാണ് ആപ്പ്.
Business
കൊച്ചി: സാംസംഗ് ഗാലക്സി എ27 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. സ്റ്റൈലിഷ് ഡിസൈനും മികച്ച പ്രകടനവും സമ്മാനിക്കുന്ന എ27ന്റെ വില 28,999 രൂപയിലാണ് ആരംഭിക്കുന്നത്.
Kerala
കൊച്ചി: കാലവർഷം കനത്തതോടെ ഗ്രാമീണ മേഖലകളിൽ പാമ്പുകടി മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിഎസ്വി ഗുണമേന്മയുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാക്കുന്ന ബിഎസ്വി, പാമ്പുകടി പ്രതിരോധ പ്രവർത്തനങ്ങള്ക്കായി 4എ എന്ന സമഗ്ര പദ്ധതിക്കു തുടക്കമിട്ടു.
പാമ്പുകടിയേറ്റവർക്കു കൃത്യമായ ചികിത്സയും മികച്ച ആരോഗ്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണു പദ്ധതി. പാമ്പുകടിയെക്കുറിച്ചുള്ള പരമ്പരാഗത അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുക, ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷയെക്കുറിച്ചും ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തുക എന്നിവയ്ക്കാണു പദ്ധതിയിൽ മുൻഗണന.
പാമ്പുകടിയേറ്റവർക്ക് ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കുക. ഗ്രാമീണ-അർധനഗര പ്രദേശങ്ങളിൽ ഗുണനിലവാരമുള്ള ആന്റി സ്നേക്ക് വെനത്തിന്റെ വിതരണം തടസമില്ലാതെ ഉറപ്പാക്കുക എന്നിവ ചികിത്സയിൽ ഏറെ പ്രധാനമാണെന്ന് ഈ രംഗത്തെ ചികിത്സാ വിദഗ്ധനായ ഡോ. അജി ബാലകൃഷ്ണൻ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 1.3 കോടി കുറ്റവാളികളുടെയും കുറ്റവാളികളെന്നു സംശയിക്കപ്പെടുന്നവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ കേന്ദ്രീകൃത ഡാറ്റാബേസ് ആയ നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റവുമായി നേരിട്ടു ബന്ധിപ്പിച്ചുകൊണ്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്രസർക്കാർ പുറത്തിറക്കി.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) വികസിപ്പിച്ചെടുത്ത ‘അഭിജ്ഞാൻ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു പോലീസിന് ഇനിമുതൽ സംശയാസ്പദമായ സാഹചര്യത്തിൽ വ്യക്തികളുടെ വിരലടയാളം സ്മാർട്ട്ഫോണുകളുമായി ഘടിപ്പിച്ച പോർട്ടബിൾ സ്കാനറുകൾ വഴി ശേഖരിച്ച് വെറും 35 സെക്കൻഡുകൾക്കുള്ളിൽ അവരുടെ ക്രിമിനൽ പശ്ചാത്തലം തത്സമയം പരിശോധിക്കാൻ സാധിക്കും.
രാജ്യത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന് ‘അഭിജ്ഞാൻ’ ആപ്ലിക്കേഷൻ പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
നിലവിൽ പോലീസ് സ്റ്റേഷനുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ഇനിമുതൽ സാധാരണ പരിശോധനയ്ക്കായി ഫീൽഡിലുള്ള പോലീസ് ഉദ്യോഗസ്ഥരിലേക്കും എത്തും.
സുരക്ഷിതമായ ടു-സ്റ്റെപ്പ് വെരിഫിക്കേഷനിലൂടെ പ്രവർത്തിക്കുന്ന ഈ ആപ് വഴി മയക്കുമരുന്ന് മാഫിയകൾ, മനുഷ്യക്കടത്ത് കേസുകളിലെ പ്രതികൾ എന്നിവരുൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് കുറ്റവാളികളുടെ റെക്കോർഡുകൾ വേഗത്തിൽ പരിശോധിക്കാൻ പോലീസിനു സാധിക്കും. സാധാരണക്കാർക്ക് ഈ ആപ്ലിക്കേഷന്റെ സൗകര്യം ലഭ്യമാകില്ല.
Business
കൊച്ചി: പ്രമുഖ വാഹനനിര്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്യുവി മോഡലായ ഥാര് റോക്സ് സ്റ്റാര് എഡിഷന് വിപണിയിലെത്തി. അധിക കരുത്തും അത്യാധുനിക ആഡംബര സൗകര്യങ്ങളുമായാണ് ഥാര് റോക്സ് സ്റ്റാര് എഡിഷന്റെ പ്രത്യേകത.
17.19 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്സ് ഷോറൂം വില. വൈവിധ്യമാര്ന്ന മാറ്റങ്ങളോടെയാണു ഥാര് റോക്സ് സ്റ്റാര് എഡിഷന് രൂപകല്പന ചെയ്തിരിക്കുന്നത്.
മുന്വശത്തെ പിയാനോ ബ്ലാക്ക് ഗ്രില്ലും പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള അലോയ് വീലുകളും വാഹനത്തിന് കൂടുതല് സ്പോര്ട്ടി ലുക്ക് നല്കുന്നു. പ്രീമിയം ലുക്ക് നല്കുന്ന തരത്തില് ബ്ലാക്ക് ലെതറെറ്റ് സീറ്റുകളും അതില്ത്തന്നെ സ്വീഡ് ആക്സന്ററുകളും ഉള്പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാര്ക്ക് ആകാശക്കാഴ്ചകള് കാണാന് വിശാലമായ പനോരമിക് സ്കൈ റൂഫും സജ്ജീകരിച്ചിട്ടുണ്ട്. എവറസ്റ്റ് വൈറ്റ്, സിട്രൈന് യെല്ലോ, ടാംഗോ റെഡ് എന്നീ മൂന്നു നിറങ്ങളില് വാഹനം ലഭ്യമാണ്.
കൂടുതല് വിവരങ്ങള്ക്കും ബുക്കിംഗിനും തിരുവനന്തപുരം മുട്ടത്തറയിലെ പ്രമുഖ മഹീന്ദ്ര ഡീലറായ സിബിസി മഹീന്ദ്ര ഷോറൂമുമായി ബന്ധപ്പെടുക. ഫോണ് : 8089101555, 8089164555.
Business
കോട്ടയം: ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടില് ഷവോമി 17 ടി ഫോണിന്റെ കേരള ലോഞ്ച് നടത്തി. ഓക്സിജന്റെ ആഭിമുഖ്യത്തില് കുമരകം ബാക്ക് വാട്ടര് റിപ്പിള്സ് ഹോട്ടലില് നടന്ന ചടങ്ങില് ചാണ്ടി ഉമ്മന് എംഎല്എ ഫോണ് ലോഞ്ച് ചെയ്തു. ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേര്ന്ന് ആദ്യവില്പന നടത്തി.
ഓക്സിജന് സിഇഒ ഷിജോ കെ.തോമസ്, ഓക്സിജന് സെയില്സ് ആന്ഡ് മാര്ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന് കെ. തോമസ്, ഓക്സിജന് പര്ച്ചേസ് ആന്ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ് പ്രകാശ്, ഷവോമി മൊബൈല് കേരള സെയില്സ് ഹെഡ് എച്ച്. അഭിലാഷ്, ഷവോമി ഡിസ്ട്രിബ്യൂട്ടര് ആന്ഡ് എം കണക്ട് മാനേജിംഗ് ഡയറക്ടര് ജുബിന് ജോര്ജ്, ഓക്സിജന് മൊബൈല് ഹെഡ് സി.ആര്. ഗീവര്ഗീസ്, ഓക്സിജന് റീജണല് ബിസിനസ് ഹെഡ് ഷാജഹാന് സിറാജുദീന്, ഓക്സിജന് മാര്ക്കറ്റിംഗ് ഹെഡ് കെ. അമല്ദേവ്, ഷവോമി കേരള ക്ലസ്റ്റര് മാനേജര് രഞ്ചില് മാത്യു, ഷവോമി കേരള ഇസഡ്. ആര്.എം. ഷാന് ജോര്ജ് തുടങ്ങിയവര് പങ്കെടുത്തു.
കഴിഞ്ഞ എട്ടിനു ബാങ്കോക്കില് നടന്ന ഷവോമി മൊബൈലിന്റെ വാര്ഷിക പ്ലാറ്റിനം പാര്ട്ണേഴ്സ് മീറ്റില് സൗത്ത് ഇന്ത്യന് ചാമ്പ്യന് പുരസ്കാരം ഓക്സിജന് ഗ്രൂപ്പിന് ലഭിച്ചിരുന്നു. ഗോള കാമറ ബ്രാന്ഡായ ലൈക്കയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും മികച്ച ഡിസ്പ്ലേയും മികച്ച ബാറ്ററി ലൈഫുമാണ് ഷവോമി 17 ടിയിലൂടെ ഉപയോക്താക്കള്ക്ക് കമ്പനി സമ്മാനിക്കുന്നത്.
ഷവോമി വിഷന് കെയര് എന്ന അത്യാധുനിക ഐകെയര് സിസ്റ്റവും ഫോണിലുണ്ട്. ഇത് ചുറ്റുപാടുകള്ക്ക് അനുസൃതമായി ബ്ലൂ ലൈറ്റ്, ഫ്ളിക്കര് എന്നിവ നിയന്ത്രിക്കും. 6500 എംഎഎച്ച് ശേഷിയുള്ള വലിയ സിലിക്കണ് കാര്ബണ് ബാറ്ററിയാണ് ഷവോമി 17ടിയില് ക്രമീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ചാര്ജിംഗ് സാധ്യമാക്കുന്നതിനായി 67 വാട്ട് ഹൈപ്പര് ചാര്ജ് പിന്തുണയുമുണ്ട്. വയലറ്റ്, നീല, കറുപ്പ് എന്നീ മൂന്ന് നിറങ്ങളില് ഫോണ് ലഭ്യമാണ്.
Business
ഇരിങ്ങാലക്കുട: പ്രീമിയം സാരി, ഡിസൈനര് മെറ്റീരിയല് ബ്രാന്ഡായ ടുലൈന്റെ ഔദ്യോഗിക ഇ കൊമേഴ്സ് വെബ്സൈറ്റായ Tuline.in അവതരിപ്പിച്ചു.
ഇന്ത്യന് പാരമ്പര്യവും തെരഞ്ഞെടുത്ത തനത് ഡിസൈനുകളും കൂടുതല് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായുള്ള ടുലൈന്റെ പുതിയ ഡിജിറ്റല് ചുവടുവയ്പാണിത്.
വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര് ഉമ അനില്കുമാര് നിര്വഹിച്ചു. ടുലൈന് ഡയറക്ടര് അഡ്വ. കെ.ജി. അനില്കുമാര് ചടങ്ങില് മുഖ്യാതിഥിയായിരുന്നു.
ലോഞ്ചിനോടനുബന്ധിച്ച് ഗ്രാന്ഡ് ഫാഷന് ഷോയും വിവിധ വിനോദപരിപാടികളും അരങ്ങേറി.
Kerala
തിരുവനന്തപുരം: ഇന്ത്യയിലെ മുന്നിര എഐ സ്മാര്ട്ട്ഫോണ് ബ്രാന്ഡായ മോട്ടറോള, പുതിയ പ്രീമിയം ഫ്ളാഗ്ഷിപ്പ് സ്മാര്ട്ട്ഫോണായ മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് അവതരിപ്പിച്ചു.
പ്രൊഫഷണല് നിലവാരത്തിലുള്ള ഫോട്ടോഗ്രഫി, അത്യാധുനിക എഐ സവിശേഷതകള്, ആകര്ഷകമായ രൂപകല്പ്പന, മികച്ച പ്രകടനം എന്നിവയുടെ സമന്വയമായ സ്മാര്ട്ട്ഫോണ് 44,999 രൂപ പ്രാരംഭ വിലയില് വിപണിയിലെത്തുന്നു.
50 മെഗാപിക്സല് സോണി ലിറ്റിയ 710 പ്രധാന കാമറ, 50 മെഗാപിക്സല് 3.5 മടങ്ങ് പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്സ് തുടങ്ങിയ പ്രത്യേകതകളുണ്ട്.
Business
കൊച്ചി: ഫൈൻഡ് എക്സ്9 എസ്, ഫൈൻഡ് എക്സ്9 അൾട്ര എന്നീ പ്രീമിയം സ്മാർട്ട്ഫോൺ സീരീസ് ഒപ്പോ ഇന്ത്യ അവതരിപ്പിച്ചു.
അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും എഐ അനുഭവങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ സീരീസ്.
മികച്ച ഫോട്ടോഗ്രഫിക്കും കണ്ടന്റ് ക്രിയേറ്റർമാർക്കുമായി രൂപകല്പന ചെയ്ത ഫോണുകളിൽ ഹാസൽബ്ലാഡ് കാമറാസംവിധാനവും കളർ ഒഎസ് 16 അധിഷ്ഠിത എഐ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൈൻഡ് എക്സ്9 എസ് മോഡലുകളുടെ വില 79,999 രൂപയിൽ ആരംഭിക്കുന്നു.
Business
കോട്ടയം: ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടില് ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് നടത്തി.
കോട്ടയത്ത് നടന്ന പരിപാടി ബോഷ് ഇന്ത്യ റീജണല് റീട്ടെയില് മാനേജര് റോബി ദേവസ്യ, ഓക്സിജന് സിഇഒ ഷിജോ കെ. തോമസ് എന്നിവര് ചേര്ന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ വാഷിംഗ് മെഷീന് വിപണിയില് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജര്മന് സാങ്കേതിക വിദ്യയില് പുതിയ ടോപ്പ് ലോഡ് വാഷിംഗ് മെഷീന് ശ്രേണി ബോഷ് പുറത്തിറക്കിയത്.
ഏഴു മുതല് 12 കിലോഗ്രാം വരെയുള്ള ശേഷിയുള്ള മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പെര്ഫോമന്സിനായി അഡ്വാന്സ് വാഷ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.
വസ്ത്രങ്ങളുടെ ഗുണനിലാവാരം നഷ്ടമാകാതെ കറകള് നീക്കാനുള്ള പവര്വേവ് വാഷ് സാങ്കേതികവിദ്യ, തുണിത്തരങ്ങള്ക്ക് അനുയോജ്യമായ രീതിയിലുള്ള 10 സ്മാര്ട്ട് വാഷ് പ്രോഗ്രാമുകള് തുടങ്ങിയ സംവിധാനങ്ങളും മെഷീനുകളിലുണ്ട്.
ഓക്സിജന് ഷോറൂമുകളില് വാഷിംഗ് മെഷീനുകള്ക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ഇഎംഐ, എക്സ്ചേഞ്ച് സൗകര്യവുമുണ്ട്. 9020100100.
Business
കൊച്ചി: ഡോര്മകാബയുടെ അംഗീകൃത ബ്രാന്ഡായ എഐഡോ, പ്രീമിയം സ്ലിങ്ക് പ്രൊഫൈല്ഡ് ഡോര് സിസ്റ്റവും ഡിജിറ്റല് ഡോര് ലോക്ക് ശ്രേണിയും അവതരിപ്പിച്ചു.
വീടുകള്ക്കും വാണിജ്യ ഇടങ്ങള്ക്കും അനുയോജ്യമായ സ്ലൈഡിംഗ് ഡോര് സംവിധാനങ്ങളും ഫിംഗര്പ്രിന്റ്, പിന്, ആര്എഫ്ഐഡി, ബ്ലൂടൂത്ത് ആക്സസ് സൗകര്യങ്ങളുള്ള ഡിജിറ്റല് ഡോര് ലോക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.
ആധുനിക ആര്ക്കിടെക്ചര് ആവശ്യങ്ങള് മുന്നിര്ത്തി രൂപകല്പന ചെയ്ത സ്ലിങ്ക് പ്രൊഫൈല്ഡ് ഡോര് സിസ്റ്റം പ്രകടനമികവും ഭംഗിയും പ്രവര്ത്തനക്ഷമതയും ഒരുമിപ്പിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
District News
സുൽത്താൻ ബത്തേരി: പൂമല മക്ളോഡ്സ് ഇംഗ്ലീഷ് സ്കൂളിന്റെ മൊബൈൽ ആപ്പ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ലോഞ്ച് ചെയ്തു.സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും മാനേജ്മെന്റിനും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ് കൗണ്സിൽ അംഗീകാരമുള്ള സംസ്ഥാനത്തെ ചുരുക്കം ചില സ്കൂളുകളുടെ ഗണത്തിൽ ഉൾപ്പെടുന്ന മക്ളോഡ്സ് ഇംഗ്ലീഷ് സ്കൂൾ ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ഏക വിദ്യാലയമായി മാറി. കിഡ്സ് ജിം, പ്ലേ തെറാപ്പി, മുഴുവൻ സമയ വെൽനസ് ടീം സേവനം എന്നിവയിലൂടെ കുട്ടികളുടെ കായികമാനസിക ആരോഗ്യം ഇവിടെ ഉറപ്പുവരുത്തുന്നു.
അടുത്ത അധ്യയന വർഷം സീനിയർ സെക്കൻഡറി വിഭാഗം ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ കാന്റീൻ നിർമാണം, ഗ്രൗണ്ട് നവീകരണം, വിവിധ പരീക്ഷണശാലകൾ എന്നിവയുടെ നവീകരണം പൂർത്തിയാക്കി. റോബോട്ടിക്സ്, നിർമിത ബുദ്ധി എന്നിവയിൽ വിദഗ്ധ പരിശീലന സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
പ്രിൻസിപ്പൽ ജേക്കബ് സെബാസ്റ്റ്യൻ, സ്കൂൾ കോഓർഡിനേറ്റർ ധനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റർ എ. ഗംഗാധരൻ, പിടിഎ വൈസ് പ്രസിഡന്റ് ഗ്ലാഡി ജിനേഷ്, സ്റ്റാഫ് സെക്രട്ടറി എൻ.ജി. ശ്രീജിത, വിദ്യാർഥികളായ അദീന അഷറഫ്, സമീഹ ഷിംജിത്, ശ്രീനിധി ശ്രീകാന്ത്, ലനിക മെഹറിഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Business
പരവൂര്: ബിഎസ്എന്എല് ഉപഭോക്താക്കള്ക്ക് ഇനി മുതല് മറ്റ് മൂന്നാം കക്ഷി പേയ്മെന്റ് ആപ്പുകളുടെ സഹായമില്ലാതെതന്നെ മൊബൈല് റീചാര്ജുകളും ബില് പേമെന്റുകളും നേരിട്ട് നടത്താം.
ഇതിനായി ഭീം യുപിഐ പിന്തുണയോടെ പ്രവര്ത്തിക്കുന്ന പുതിയ ഡിജിറ്റല് പേയ്മെന്റ് സംവിധാനമായ ബിഎസ്എന്എല് പേ കമ്പനി തങ്ങളുടെ ഔദ്യോഗിക സെല്ഫ് കെയര് ആപ്പില് ലൈവാക്കി. ബിഎസ്എന്എല് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റര്) ഹാന്ഡില് വഴിയാണ് പ്രഖ്യാപനം നടത്തിയത്.
മൊബൈല് റീചാര്ജ് ചെയ്യുന്നതിനായി ഉപഭോക്താക്കള് വിവിധ ആപ്പുകള്ക്കിടയില് മാറിമാറി ഉപയോഗിക്കേണ്ടി വരുന്ന പൊതുപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്.
കൂടുതല് വേഗമേറിയതും തടസമില്ലാത്തതുമായ പേമെന്റ് അനുഭവമാണ് ബിഎസ്എന്എല് പേ ഉറപ്പുനല്കുന്നത്.
Business
കൊച്ചി: ലെക്സസിന്റെ ഇലക്്ട്രിക് സെഡാനായ ഇഎസ് 500 ഇ കേരളത്തിൽ അവതരിപ്പിച്ചു.
ലെക്സസ് കൊച്ചി ഷോറൂമിൽ നിപ്പോൺ മോട്ടോർ കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പൻ, ഡയറക്ടർ നയീം ഷാഹുൽ, ലെക്സസ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് വൈസ്ലൈന് സിഗാമണി, ലെക്സസ് ഇന്ത്യയുടെ ജനറൽ മാനേജർ ആഷിഷ് ലോമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Business
കൊച്ചി: മോട്ടറോളയുടെ പുതിയ സ്മാര്ട്ട്ഫോണായ മോട്ടറോള എഡ്ജ് 70 പ്രോ പുറത്തിറക്കി. മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രഫിക്കും എഐ ഫീച്ചറുകള്ക്കും മുന്ഗണന നല്കിയാണ് ഈ ഫോണ് രൂപകല്പന ചെയ്തിരിക്കുന്നത്.
50 എംപി സോണി ലിറ്റിയ 710 മെയിന് കാമറ, 50 എംപി അള്ട്രാ വൈഡ്-മാക്രോ ലെന്സ്, 50 എംപി ഫ്രണ്ട് കാമറ എന്നിവയടങ്ങുന്ന ട്രിപ്പിള് 50 എംപി പ്രോ-ഗ്രേഡ് കാമറ സിസ്റ്റമാണ് ഇതിന്റെ പ്രധാന സവിശേഷത.
4കെ 60 എഫ്പിഎസ് വീഡിയോ റിക്കാര്ഡിംഗും യഥാര്ഥ നിറങ്ങള് ഒപ്പിയെടുക്കാന് പാന്റോണ് വാലിഡേറ്റഡ് സപ്പോര്ട്ടും മോട്ടോ എഐയുടെ പിന്ബലവും ഫോണിലുണ്ട്.
മീഡിയടെക് ഡൈമെന്സിറ്റി 8500 എക്സ്ട്രീം പ്രൊസസറാണ് എഡ്ജ് 70 പ്രോയ്ക്ക് കരുത്തേകുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇതില്, 6.8 ഇഞ്ച് 144 ഹെര്ട്സ് 1.5 കെ ട്രൂ കളര് ക്വാഡ്-കര്വ്ഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്.
District News
മൂടിയൂര്ക്കര: മുടിയൂര്ക്കര തിരുക്കുടുംബ പള്ളിയുടെ ആഭിമുഖ്യത്തില് കോട്ടയം മെഡിക്കല് കോളജ് ജംഗ്ഷനില് ഓപ്പണ് കബോര്ഡ് പ്രവര്ത്തനമാരംഭിച്ചു. ആര്ച്ച്ബിഷപ് മാര് തോമസ് തറയില് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില് അധ്യക്ഷത വഹിച്ചു.
മെഡിക്കല് കോളജില് വരുന്ന രോഗികള്ക്ക് ആവശ്യമായ പായ, തലയിണ, ബെഡ് ഷീറ്റ് ഉള്പ്പെടെയുള്ള സാധനങ്ങള് 24 മണിക്കൂറും കബോര്ഡില് സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണിത്. യോഗത്തില് മെഡിക്കൽ കോളജ് ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്, കൈക്കാരന്മാര്, വിവിധ സംഘടനാ ഭാരവാഹികള് എന്നിവര് പ്രസംഗിച്ചു.
Business
കൊച്ചി: 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്സൈക്കിളായ ടിവിഎസ് അപ്പാച്ചെ ഈ സെഗ്മെന്റിൽ ആര്ടിആര് 160 4വി പുതുമകളുമായി അവതരിപ്പിച്ചു.
ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുന്നിരക്കാരായ ടിവിഎസ് മോട്ടോര് കമ്പനി (ടിവിഎസ്എം) നിലവിലുള്ള ടോപ്പ് വേരിയന്റിനൊപ്പം രണ്ട് പുതിയ വേരിയന്റുകളാണ് അവതരിപ്പിച്ചത്.
ഈ അപ്ഡേറ്റോടെ പ്രൊജക്ടര് ഹെഡ് ലാമ്പ്, ഓള്-എല്ഇഡി ലൈറ്റിംഗ്, അസിസ്റ്റ് ആന്ഡ് സ്ലിപ്പര് ക്ലച്ച് എന്നീ ഫീച്ചറുകള് ഇനിമുതല് ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി നിരയുടെ എല്ലാ പതിപ്പുകളിലും ലഭ്യമാകും.
Business
കൊച്ചി: ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോൺ ഐക്യു ഇസഡ് 11 എക്സ് അവതരിപ്പിച്ചു. മീഡിയടെക് ഡിമെൻസിറ്റി 7400 ടർബോ പ്രോസസറാണു പ്രധാന സവിശേഷത.
7200എംഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 44 വാട്സ് ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 മെഗാപിക്സൽ സോണി എഐ അധിഷ്ഠിത കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 17,499 മുതലാണു വില.
District News
കൊച്ചി: 55-ാമത് ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി അസറ്റ് ഹോംസ് സുരക്ഷാ കാന്പയിൻ സംഘടിപ്പിച്ചു. അപകടകരഹിതമായ പ്രവര്ത്തനം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടുള്ള വണ് ടീം വണ് മിഷന് സീറോ ഹാം കാന്പയിൻ ലോഗോ ഫാക്ടറീസ് ആന്ഡ് ബോയ്ലേഴ്സ് വകുപ്പ് ഡയറക്ടര് പ്രമോദ് പുഷ്കരന് പ്രകാശനം ചെയ്തു.
അസറ്റ് ഹോംസിന്റെ നിര്മാണം പുരോഗമിക്കുന്ന 33ലേറെ വരുന്ന പ്രോജക്ട് സൈറ്റുകളിലെ സുരക്ഷാവാര പരിപാടികള് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര് വി. സുനില് കുമാര് ഉദ്ഘാടനം ചെയ്തു.
വാരാചരണത്തിന്റെ ഭാഗമായി കമ്പനിയുടെ വിവിധ ജില്ലകളിലുള്ള സൈറ്റുകളിലും ഓഫീസുകളിലും സുരക്ഷാപരിപാലന ഡെമോണ്സ്ട്രേഷനുകളും നടത്തി. കൊച്ചിയില് നടന്ന പരിപാടിയില് നാഷണല് സേഫ്റ്റി കൗണ്സില് കേരള ചാപ്റ്റര് സെക്രട്ടറി എ.എല്. ജാക്സണ് പരിശീലനം നല്കി.
Business
കൊച്ചി: ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ വിവിധ ട്രക്ക് ഓപ്പറേറ്റർമാരുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്സ് ഓൺലൈൻ എസ് 9 ആപ്പിനാണ് സിബി എം. ലൂക്കോസ് തുടക്കമിട്ടത്.
ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാക്കുന്നതാണ് എസ്9 ഡിജിറ്റൽ ആപ്പ്. കൃത്യസമയത്തു ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേമെന്റ് സൗകര്യം എന്നിവ ആപ്പിനുണ്ട്. മികച്ച ഉപഭോക്തൃ സേവനത്തിനായി ചരക്കുലോറി ശൃംഖലയും റിയൽ ടൈം ബുക്കിംഗ്, അഡ്വാൻസ്ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയും തയാറാക്കിയിട്ടുണ്ട്.
നിർമിതബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച എസ്9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ സിബി എം. ലൂക്കോസ് അറിയിച്ചു. മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചു.
കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിബി ലോജിസ്റ്റിക് എസ് 9 ആപ്പിന് പത്തു സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തനമുണ്ട്.സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോട്ടയം സ്വദേശിയായ സിബി രാജ്യത്തെ പ്രമുഖ നിയന്ത്രിത ബ്ലാസ്റ്റിംഗ് വിദഗ്ധരായ സിബി മൈനിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ സ്ഥാപകൻകൂടിയാണ്. സിബി ലോജിസ്റ്റിക്സിന്റെ ട്രക്ക് അഗ്രിഗേഷൻ എസ്9 കസ്റ്റമർ ആപ് പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു.
Business
കൊച്ചി: വിവോ പുതിയ വൈ51 പ്രൊ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 7200 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 44 വാട്ട് വേഗ ചാർജിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ, ഗെയിമിംഗ്, ഇന്റർനെറ്റ് ബ്രൗസിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കു ദീർഘകാല ഉപയോഗം ഉറപ്പാക്കുന്നതാണ് ഈ സംവിധാനം. ഉപകരണത്തിനു ശക്തി നൽകുന്നത് മീഡിയ ടെക് ഡിമെൻസിറ്റി 7360 ടർബോ പ്രോസസറാണ്.
ഫോണിൽ 8 ജിബി റാം ലഭ്യമാകുന്നതോടൊപ്പം എക്സ്റ്റെൻഡഡ് റാം സൗകര്യവും നൽകിയിട്ടുണ്ട്. 24,999 രൂപ മുതലാണ് വില.
Business
കൊച്ചി: ടിവിഎസ് മോട്ടോര് കമ്പനി ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്കൂട്ടറായ ടിവിഎസ് ഓര്ബിറ്റര് വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കി.
ഇലക്ട്രിക് വാഹനങ്ങള്ക്കായി ബാറ്ററി-ആസ്-എ-സര്വീസ് (ബാസ്) പദ്ധതിയും കമ്പനി അവതരിപ്പിച്ചു.
ബാസ് പദ്ധതിയുടെ അവതരണത്തോടെ ടിവിഎസ് മോട്ടോറിന്റെ ഇലക്ട്രിക് സ്കൂട്ടര് ശ്രേണി ഇനി പിഎം ഇ-ഡ്രൈവ് ഉള്പ്പെടെ 49,999 രൂപ എന്ന പ്രാരംഭവിലയില് ലഭ്യമാകും.
ബാസ് മോഡല് വാഹനത്തിന്റെ പ്രാരംഭ വില കുറയ്ക്കുന്നതിനൊപ്പം ബാറ്ററിക്ക് ദീര്ഘകാല ഉറപ്പും ലഭിക്കും. ബാസ് പ്ലാന് ഇല്ലാതെ പുതിയ മോഡല് വാങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് പിഎം ഇ-ഡ്രൈവ് ഉള്പ്പെടെ 84,500 രൂപയാണ് എക്സ്ഷോറൂം വില.
Kerala
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കുള്ള ട്രാൻസ്പ്ലാന്റ് മരുന്നുകൾ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ മുഖേന ഏറ്റവും വില കുറവിൽ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങി.
തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന ‘കാരുണ്യസ്പർശം’-സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ മുഖാന്തിരമാണ് ഈ മരുന്നുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർവഹിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറൽ ആശുപത്രി പത്തനംതിട്ട, മെഡിക്കൽ കോളജ് ആശുപത്രി ആലപ്പുഴ, മെഡിക്കൽ കോളജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറൽ ആശുപത്രി എറണാകുളം, മെഡിക്കൽ കോളജ് ആശുപത്രി തൃശൂർ, ജില്ലാ ആശുപത്രി പാലക്കാട്, തിരൂർ, മെഡിക്കൽ കോളജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കൽ കോളജ് പരിയാരം, ജനറൽ ആശുപത്രി കാസർഗോഡ് എന്നിവിടങ്ങളിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസികൾ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്.
Business
കൊച്ചി: ജിയോ ഫിനാന്ഷല് സര്വീസസിന്റെ പൂര്ണ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്സ് പ്ലാറ്റ്ഫോം ആന്ഡ് സര്വീസ് മാറ്റങ്ങളോടെ പുത്തന് ജിയോ ഫിനാന്സ് ആപ്പ് അവതരിപ്പിച്ചു.
പുതിയ ആപ്പ് ആദ്യഘട്ടത്തില് ഉപയോഗിക്കാനും നിര്ദേശങ്ങള് പങ്കുവയ്ക്കാനും ഉപയോക്താക്കള്ക്ക് അവസരം നല്കുന്ന ഫിന്സൈഡര് എന്ന എക്സ്ക്ലൂസീവ് ഏര്ലി ആക്സസ് പ്രോഗ്രാമും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
ഉപഭോക്താവിന്റെ ജീവിത സാഹചര്യങ്ങള്ക്കനുസരിച്ചുള്ള സേവനങ്ങള് ലഭ്യമാക്കുന്നതിലൂടെ സാമ്പത്തിക ഇടപാടുകളെ കൂടുതല് ലളിതവും വ്യക്തിഗതവുമാക്കുകയാണ് ജിയോ ഫിനാന്സ് ലക്ഷ്യമിടുന്നതെന്ന് ജിയോ ഫിനാന്ഷല് സര്വീസസ് എംഡിയും സിഇഒയുമായ ഹിതേഷ് സേത്തിയ പറഞ്ഞു.
ഹോം ലോണ്, പഴ്സണല് ലോണ്, ഇന്ഷ്വറന്സ്, യുപിഐ, ജിയോ ബ്ലാക്ക്റോക്ക് മ്യൂച്വല് ഫണ്ട്, ഡിജിറ്റല് ഗോള്ഡ്, ടാക്സ് പ്ലാനിംഗ് തുടങ്ങി എല്ലാ സാമ്പത്തിക സേവനങ്ങളും ഉള്ക്കൊള്ളുന്ന വിപുലമായ ഒരു ഡിജിറ്റല് മാര്ക്കറ്റ്പ്ലേസാണ് ജിയോ ഫിനാന്സ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ, മെച്ചപ്പെട്ട ലാഭം നല്കുന്ന ഓട്ടോമേറ്റഡ് ലിക്വിഡിറ്റി മാനേജ്മെന്റോടു കൂടിയ നൂതന സേവിംഗ്സ് അക്കൗണ്ടും ആപ്പിലുണ്ട്.
ഫിന്സൈഡറാകാന് താല്പര്യമുള്ളവര്ക്ക് https://bharat.jiofina nce.in/ എന്ന വെബ്സൈറ്റ് വഴിയോ പ്ലേസ്റ്റോര് /ആപ്പ് സ്റ്റോര് വഴിയോ ഫിന്സൈഡര് പ്രോഗ്രാമില് പങ്കാളികളാകാം.
Business
കൊച്ചി: മലബാര് ഗോള്ഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ലൈറ്റ് വെയ്റ്റ് ആഭരണ ശേഖരമായ സോള് പുറത്തിറക്കി. സമകാലിക ഡിസൈനുകളില് സ്ത്രീകള്ക്കായി നിര്മിച്ച ആഭരണ ശേഖരമാണിത്.
14, 18 കാരറ്റ് സ്വര്ണത്തില് പ്രകൃതിദത്ത വജ്രങ്ങള് കൊണ്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഡയമണ്ട് പെന്ഡന്റുകള്, ഇയര് റിംഗുകള്, മോതിരങ്ങള്, ബ്രേസ്ലെറ്റുകള്, ചെയിനുകള് എന്നിവ പുതിയ ശേഖരത്തിലുണ്ട്.
20,000 രൂപ മുതല് ആരംഭിക്കുന്ന സോള് കളക്ഷന് മലബാര് ഗോള്ഡ് ആന്ഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഓണ്ലൈനിലും ലഭിക്കും.
Kerala
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് (കോസ്ടെക്) നിർമിച്ച കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് സൈക്കിളായ കെ - ഇ സൈക്കിളിന്റെ ഔദ്യോഗിക ലോഞ്ച് തിരുവനന്തപുരത്ത് നടന്നു.
കോ-ഓപ്പറേറ്റീവ് യൂണിയൻ ചെയർപേഴ്സൺ എൻ കോലിയക്കോട് കൃഷ്ണൻ നായർ കെ - ഇ സൈക്കിളിന്റെ ലോഞ്ച് ട്രിവാൻഡ്രം ക്ലബിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
തിരുവനന്തപുരം റോട്ടറി ക്ലബിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് വിദ്യാർഥിനികൾക്ക് കെ - ഇ സൈക്കിൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും നടന്നു. കെ - ഇ സൈക്കിൾ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രഫ. ഇ. കുഞ്ഞിരാമൻ, ആന്റണി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Business
തൃശൂർ: കുടുംബശ്രീ ഉത്പന്നങ്ങളെ റീട്ടെയിൽ നെറ്റ്വർക്കിലേക്ക് എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്കു രണ്ടിനു പൂങ്കുന്നം സെന്ററിൽ പ്രവർത്തിക്കുന്ന ഹരിത സൂപ്പർ മാർക്കറ്റിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും.
സ്ത്രീശക്തീകരണവും വിവിധ ഉപജീവനപദ്ധതികളും ശക്തിപ്പെടുത്തുന്നതിനായി കുടുംബശ്രീ മിഷനു കീഴിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു സംരംഭകർ നിർമിക്കുന്ന വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഇതിലൂടെ റീട്ടെയിൽ വിപണിയിലേക്കെത്തും.
ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പുള്ള കുടുംബശ്രീ ഉത്പന്നങ്ങൾ ഇനിമുതൽ റീട്ടെയിൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ മറ്റ് പ്രമുഖ ബ്രാൻഡുകളുമായി കിടപിടിക്കുന്ന രീതിയിൽ വിപണനം ചെയ്യപ്പെടും.
ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ കുടുംബശ്രീ ഉത്പന്നങ്ങളെ വിപുലമായ റീട്ടെയിൽ നെറ്റ്വർക്കിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സ്ത്രീസംരംഭകർക്കു സ്ഥിരവരുമാനവും വിപണിവ്യാപനവും ഉറപ്പാക്കുന്നതോടൊപ്പം പ്രാദേശിക ഉത്പന്നങ്ങൾക്കു കൂടുതൽ ബ്രാൻഡ് മൂല്യം സൃഷ്ടിക്കപ്പെടും.
Tech
യാത്രകളിലും പൊതു ഇടങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കപ്പെടില്ലെന്ന് ആശങ്കപ്പെട്ടവർക്ക് ഇതാ സന്തോഷ വാർത്ത. ലോകത്തിലെ ആദ്യത്തെ ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്പ്ലേ സവിശേഷതയോടെ സാംസംഗ് ഗാലക്സി എസ് 26 സീരീസ് അവതരിപ്പിച്ചു.
സ്മാർട്ട് ഫോണിൽ എഐ അനുഭവം കൂടുതൽ ലളിതവും സ്വാഭാവികവുമാക്കിയാണ് ഇന്നലെ വരെ സസ്പെൻസുകൾ നിലനിർത്തി എസ് 26 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിൽ സ്വകാര്യത സംരക്ഷിക്കാൻ ഹാർഡ്വെയറും സോഫ്റ്റ്വെയറും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് പ്രത്യേകത.
മൊബൈൽ ഫോണുകളിലെ എറ്റവും മുൻനിര കാമറ സിസ്റ്റം, ദൈനംദിന ഉപയോഗം ലളിതമാക്കുന്ന ഗാലക്സി എഐ ഫീച്ചറുകൾ, സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രഫി വീഡിയോ, അപ്ഗ്രേഡ് ചെയ്ത സൂപ്പർ സ്റ്റഡി സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം തലമുറ എഐ സ്മാർട്ട്ഫോണുകളായ ഗാലക്സി എസ് 26, എസ്26 പ്ലസ്, എസ്26 അൾട്രാ എന്നിവ സങ്കീർണ പ്രവർത്തനങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. സ്നാപ് ഡ്രാഗൺ 8 എലൈറ്റ് ജൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഫോർ ഗാലക്സി പ്രോസസറാണ് എസ്26 അൾട്രായ്ക്ക് കരുത്ത് നൽകുന്നത്.
സൂപ്പർ ഫസ്റ്റ് ചാർജിംഗ് 3.0 പിന്തുണയോടെ 30 മിനിറ്റിൽ 75 ശതമാനം വരെ ചാർജ് ലഭിക്കുമെന്ന് സാംസംഗ് ഇലക്ട്രോണിക്സിന്റെ സിഇഒ, പ്രസിഡന്റ് ആൻഡ് ഹെഡ് ഓഫ് ഡിവൈസ് എക്സ്പീരിയൻസ് ടി.എം. റോഹ് വ്യക്തമാക്കി.
1,39,999 രൂപയാണ് എസ്26 അൾട്രായുടെ പ്രാരഭ വില. ഗാലക്സി ബഡ്സ് 4 പ്രൊ, ഗാലക്സി ബഡ്സ് 4 എന്നിവയും സാംസംഗ് പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഹൈ-ഫൈ ഓഡിയോയും എർഗണോമിക് ഡിസൈനുമാണ് പ്രത്യേകത.
Business
കൊച്ചി: പാൻക്രിയാസ് രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി രാജ്യത്തെ ആദ്യത്തെ പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ചു. രാജഗിരി ഉദര രോഗവിഭാഗം രണ്ടു വർഷത്തിലൊരിക്കൽ നടത്താറുള്ള ലൈറ്റ് അപ്ഡേറ്റ് അന്തർദേശീയ സമ്മേളനവേദിയിലായിരുന്നു ഉദ്ഘാടനം.
യുണൈറ്റഡ് യൂറോപ്യൻ ഗാസ്ട്രോ എന്ററോളജി പ്രസിഡന്റും സ്വീഡൻ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറുമായ ഡോ. മത്തിയാസ് ലോർ ഉദ്ഘാടനം നിർവഹിച്ചു. രാജഗിരി സെന്റർ ഓഫ് എക്സലൻസ് ഇൻ ഗാസ്ട്രോ എന്ററോളജിയുടെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി അധ്യക്ഷത വഹിച്ചു.
രാജഗിരി ഉദരരോഗ വിഭാഗം ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിനും സഹപ്രവർത്തകരും ചേർന്നു തയാറാക്കിയ ഡിസീസസ് ഓഫ് പാൻക്രിയാസ് എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഡച്ച് പാൻക്രിയാറ്റൈറ്റിസ് ഗ്രൂപ്പിന്റെ അധ്യക്ഷ ഡോ. ജീനിൻ വാൻ ഹൂഫ്റ്റ് പ്രകാശനം നിർവഹിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് വിഭാഗം തലവൻ ഡോ. എസ്. സുധീന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി.
1980 മുതൽ പാൻക്രിയാസ് രോഗ ചികിത്സയിൽ പ്രാവീണ്യം തെളിയിച്ച തങ്ങളുടെ ശ്രദ്ധേയമായ ഒരു പുതിയ കാൽവയ്പാണു പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭമെന്ന് ഡോ. ഫിലിപ്പ് അഗസ്റ്റിൻ അറിയിച്ചു.
Kerala
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതിയുടെ സിൽവർ ജൂബിലി സമ്മാനമായി അമൽ ജ്യോതി ബിസിനസ് (എബിഎസ്) സ്കൂൾ ആരംഭിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ഡിഗ്രി പ്രോഗ്രാമായി ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹോണേഴ്സ് (ബിബിഎ ഹോണേഴ്സ്) നുള്ള അഡ്മിഷൻ ആരംഭിച്ചു.
നാലു വർഷം നീളുന്ന ഈ ഡിഗ്രി പൂർണമായും റെസിഡൻഷ്യൽ ആണ്. ഐഐഎം, ഐഐടി തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പ്രവൃത്തി പരിചയം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ നടക്കുക. അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് ആരംഭിക്കുന്നത്.
പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും പ്രാധാന്യം നൽകുന്ന കോഴ്സിൽ മാനേജ്മെന്റ്, സംരംഭകത്വം, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഡിജിറ്റൽ ബിസിനസ്, എഐ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതോടൊപ്പം വർഷം തോറുമുള്ള ഇന്റേൺഷിപ്പ് വഴി പഠിക്കുന്നവ പ്രയോഗികമാക്കാനുള്ള കഴിവ് ആർജിക്കുവാനും അവസരം ലഭിക്കുന്നു. ഐഐമ്മിന്റെയും ലോകത്തെ മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും പാഠ്യപദ്ധതികളുടെ ചുവടുപിടിച്ചാണ് ഈ നൂതന ഡിഗ്രി പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.
ആധുനിക അധ്യാപന രീതികളും പരിചയസമ്പന്നരായ അധ്യാപകരും വ്യവസായ വിദഗ്ധരുടെ മെന്ററിംഗും ചേർത്ത് കേരളത്തിൽ ഒരു പുതിയ ബിസിനസ് മാനേജ്മന്റ് പരിശീലന രീതി അവതരിപ്പിക്കാനാണ് അമൽജ്യോതി ബിസിനസ് സ്കൂൾ മുന്നിട്ടിറങ്ങുന്നത്. പരിശീലനത്തിന്റെ നാലുവർഷങ്ങൾക്കുള്ളിൽത്തന്നെ യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ എക്സ്ചേഞ്ച് പ്രോഗ്രാം, മിഡിൽ ഈസ്റ്റ് വിസിറ്റ്, ഭാരതത്തിലെ പ്രധാന വ്യവസായ സംരംഭങ്ങൾ കാണുവാനുള്ള അവസരങ്ങൾ, തുടങ്ങിയവ ഈ കോഴ്സിന്റെ സവിശേഷതകളാണ്. വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇന്റേൺഷിപ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയും കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.നൂറു ശതമാനം പ്ലേസ്മെന്റും കരിയർ ഗൈഡൻസും വിദ്യാർഥികൾക്ക് ലഭ്യമാകുന്നു.
ഐഐഎം, ഐഐടി, തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുപ്പത് വർഷത്തോളം അധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫ് കോഴ്സ് ഡയറക്ടറായും ഫാ. പയസ് കൊച്ചുപറമ്പിൽ കോഴ്സ് കോഓർഡിനേറ്ററായും ചാർജെടുത്തു. വിശദമായ വിവരങ്ങൾക്കും അഡ്മിഷനും - www.amaljyothi.ac.in, [email protected]. പത്രസമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. റോയ് അബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോഴ്സ് ഡയറക്ടർ - ബിബിഎ ഹോണേഴ്സ് ഡോ. തോമസ് ജോസഫ്, കോഴ്സ് കോഓർഡിനേറ്റർ ഫാ. പയസ് കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.
Business
കൊച്ചി: ഇന്ത്യയിലെ വളർന്നുവരുന്ന സംരംഭകരെ തിരിച്ചറിയാനും ശക്തീകരിക്കാനും ലക്ഷ്യമിട്ട് ഐബിഎമ്മിന്റെ സംരംഭമായ ഐബിഎം ക്യു2ഡി ആരംഭിച്ചു.
വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾ വികസിപ്പിക്കാനും നിക്ഷേപ അവസരങ്ങൾ സുഗമമാക്കാനും നൂതന ആശയങ്ങൾ വിജയകരമായ ബിസിനസുകളാക്കി മാറ്റാനും ഈ സംരംഭം സഹായിക്കും.
Business
കൊച്ചി: ഷവോമി ഇന്ത്യ റെഡ്മി നോട്ട് 15 5ജി സ്മാർട്ട്ഫോണും റെഡ്മി പാഡ് 2 പ്രോ ടാബ്ലെറ്റും അവതരിപ്പിച്ചു.
മിഡ്-പ്രീമിയം ശ്രേണിയിലാണ് പുതിയ ഉത്പന്നങ്ങൾ. റെഡ്മി നോട്ട് 15 5ജിക്ക് 108 എംപി ഒഐസ് കാമറ, സ്നാപ്ഡ്രാഗൺ 6 ജൻ 3 പ്രോസസർ, ഐപി66 റേറ്റിംഗ്, 5520 എംഎഎച്ച് ബാറ്ററി എന്നിവയാണു പ്രധാന സവിശേഷതകൾ.
റെഡ്മി പാഡ് 2 പ്രൊയിൽ, സ്നാപ് ഡ്രാഗൺ 7എസ് ജൻ 4 ചിപ്സെറ്റ്, ഡോൾബി അറ്റ്മോസ് പിന്തുണയുള്ള ക്വാഡ് സ്പീക്കറുകൾ, 12,000 എംഎഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇരു ഡിവൈസുകളും ഷാവോമി ഹൈപ്പർ ഒഎസ് 2ൽ പ്രവർത്തിക്കുന്നു. റെഡ്മി നോട്ട് 15 5ജി യുടെ വില 22,999 മുതലും റെഡ്മി പാഡ് 2 പ്രൊയുടെ വില 24,999 മുതലുമാണ് ആരംഭിക്കുന്നത്.