Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asian Catholic Deaf Conference

ഏഷ്യൻ കത്തോലിക്ക ബധിര സമ്മേളനം ദക്ഷിണകൊറിയയിൽ സമാപിച്ചു

ക​​​ണ്ണൂ​​​ർ: ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ക​​​ത്തോ​​​ലി​​​ക്ക ബ​​​ധി​​​ര​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നാ​​​ലാ​​​മ​​​ത് സ​​​മ്മേ​​​ള​​​നം ദക്ഷിണകൊ​​​റി​​​യ​​​യി​​​ലെ സോ​​​ൾ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ ന​​​ട​​​ത്തി. സോ​​​ൾ ക​​​ത്തീ​​​ഡ്ര​​​ൽ പ​​​ള്ളി​​​യി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സു​​​ൻ-​​​ടേ​​​ക്ക് ജോ​​​ങി​​​ന്‍റെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. സോ​​​ൾ അ​​​തി​​​രൂ​​​പ​​​ത ബ​​​ധി​​​ര ശു​​​ശ്രൂ​​​ഷാ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​റും രൂ​​​പ​​​ത​​​യി​​​ലെ ആ​​​ദ്യ ബ​​​ധി​​​ര വൈ​​​ദി​​​ക​​​നു​​​മാ​​​യ ഫാ. ​​​ബെ​​​ന​​​ഡി​​​ക്ട് മി​​​ൻ സീ​​​യോ പാ​​​ർ​​​ക്ക് കൂ​​​ട്ടാ​​​യ്മ​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

15 മു​​​ത​​​ൽ 21 വ​​​രെ ന​​​ട​​​ന്ന കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ 22 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 325 പേ​​ർ പ​​​ങ്കെ​​​ടു​​​ത്തു. ബ​​​ധി​​​ര വി​​​ശ്വാ​​​സ​​​ീസ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും ആം​​​ഗ്യ​​​ഭാ​​​ഷാ വി​​​ദ​​​ഗ്ധ​​​രാ​​​യ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. പൗ​​​ര​​​സ്ത്യ സു​​​റി​​​യാ​​​നി ക്ര​​​മ​​​ത്തി​​​ലു​​​ള്ള വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​ദം മി​​​നി​​​സ്ട്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പ്രി​​​യേ​​​ഷ് ക​​​ള​​​രി​​​മു​​​റി​​​യി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഹോ​​​ളി​​​ക്രോ​​​സ് സ​​​ഭ​​​യു​​​ടെ ബ​​​ധി​​​ര​​​ശു​​​ശ്രൂ​​​ഷ വി​​​ഭാ​​​ഗം ‘ന​​​വ​​​ധ്വ​​​നി’യി​​​ലെ ഫാ. ​​​ബി​​​ജു, ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ബ​​​ധി​​​ര പു​​​രോ​​​ഹി​​​ത​​​നാ​​​യ ഫാ. ​​​ജോ​​​സ​​​ഫ് തെ​​​ർ​​​മ​​​ടം എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​ന്മാ​​​രാ​​​യി​​​രു​​​ന്നു.

ഫാ. ​​​ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ടം ഏ​​​ഷ്യ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സീ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ​സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ കാ​​​ത്ത​​​ലി​​​ക് ഡ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് ജൂ​​​ഡ് കെ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ത്തി​​​യ പ​​​തി​​​നാ​​​റം​​​ഗ സം​​​ഘം ത​​​ന​​​തു കേ​​​ര​​​ള നൃ​​​ത്ത​​​രൂ​​​പ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

Latest News

Corehub Up