Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vistadome Coach

വി​സ്റ്റാ​ഡോം കോ​ച്ചി​ന്‍റെ ക്രെ​ഡി​റ്റി​നാ​യി പോ​ര്; കൊ​ടി​ക്കു​ന്നി​ലും പ്രേ​മ​ച​ന്ദ്ര​നും നേ​ർ​ക്കു​നേ​ർ

കൊ​ല്ലം: കേ​ര​ള​ത്തി​ലെ ആ​ദ്യ വി​സ്റ്റാ​ഡോം കോ​ച്ച് അ​നു​വ​ദി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റി​നെ​ച്ചൊ​ല്ലി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ത​മ്മി​ൽ വാ​ക്പോ​ര്. മ​ധു​ര-​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ൽ വി​സ്റ്റാ​ഡോം കോ​ച്ച് അ​നു​വ​ദി​ച്ച​തി​ന്‍റെ നേ​ട്ടം അ​വ​കാ​ശ​പ്പെ​ട്ട് ഇ​രു​വ​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്കം പ​ര​സ്യ​പ്പോ​രി​ലേ​ക്ക് നീ​ങ്ങി​യ​ത്.

വി​സ്റ്റാ​ഡോം കോ​ച്ച് അ​നു​വ​ദി​ച്ച വി​വ​രം അ​റി​യി​ച്ചു​കൊ​ണ്ട് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യാ​ണ് ആ​ദ്യം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്. 16ന് ​വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​യി​രു​ന്നു പോ​സ്റ്റ്. നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി 16327/16328 മ​ധു​ര-​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ൽ വി​സ്റ്റാ​ഡോം കോ​ച്ച് അ​നു​വ​ദി​ച്ചെ​ന്നും കേ​ര​ള​ത്തി​ലെ ഒ​രു ട്രെ​യി​നി​ൽ ഇ​ത്ത​രം കോ​ച്ച് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

റെ​യി​ൽ​വേ മ​ന്ത്രി, റെ​യി​ൽ​വേ ബോ​ർ​ഡ്, ദ​ക്ഷി​ണ റെ​യി​ൽ​വേ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​തി​ന്‍റെ ഫ​ല​മാ​യാ​ണ് വി​സ്റ്റാ​ഡോം കോ​ച്ച് അ​നു​വ​ദി​ച്ച​ത്. യാ​ത്ര​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ റെ​യി​ൽ​വേ​യി​ലൂ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ വി​സ്റ്റാ​ഡോം കോ​ച്ചി​ന്‍റെ നേ​ട്ടം അ​വ​കാ​ശ​പ്പെ​ട്ട് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യും രം​ഗ​ത്തെ​ത്തി. ഒ​രു വാ​ഗ്ദാ​നം​കൂ​ടി പാ​ലി​ക്ക​പ്പെ​ടു​ന്നു. ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​ത്തി​ലേ​റെ​യാ​യി നി​ര​ന്ത​ര​മാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​രം എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ക​ഴി​ഞ്ഞ ആ​റി​ന് രാ​ത്രി പ​ത്തി​നാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്.

Latest News

Corehub Up