Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്ഡിന്റെ ലക്ഷ്യമെന്നും പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നു. എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും ഒരേ ആവശ്യമാണ്. അരവിന്ദ് കേജരിവാളിനെ സമാനമായാണ് ജയിലടച്ചത്. ഭാവന ചമച്ചാൽ കുറ്റപത്രമാകില്ലെന്ന് കോടതി പറഞ്ഞ് വെറുതെവിട്ടു. ഇത് പോലൊരു ഭാവന ചമക്കലാണ് എക്സാലോജിക് കേസുമെന്നും എം വി ഗോവിന്ദന് ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്.
ഡയറിയിൽ പേരുള്ള രണ്ടുപേർ ഇന്ന് മന്ത്രിമാരാണ്. പക്ഷെ കേസില്ല. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണെന്നും ഗോവിന്ദന് വിമര്‍ശിച്ചു. ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. തെറ്റായ പ്രവണതയെ ശക്തിയായി പ്രതിരോധിക്കും. ബ്രാഞ്ചുകളിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന ഇഡി പരിശോധനയില്‍ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണെന്നും കോൺഗ്രസും ബിജെപിയും കൂടിയുളള ഒത്തുകളിയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
പിണറായി വിജയൻ തീയിൽ കുരുത്ത നേതാവാണെന്നും ഇതുപോലുളള ഒരുപാട് വേട്ടയാടലുകൾ കോൺഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. സിപിഎമ്മിനെ തളര്‍ത്താമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്നും അതിനെ പിണറായി വിജയനും പാർട്ടിയും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇപ്പോള്‍ നടക്കുന്ന റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണ്. കോണ്‍ഗ്രസും ബിജെപിയും കൂടി നടക്കുന്ന ഒത്തുകളിയാണ്. ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നു. അതിന് മുന്‍പ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കേരളത്തില്‍ വന്ന് എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നു.
ഒത്തുകളിയുടെ ഭാഗമായുളള ഉദ്ദിഷ്ട കാര്യത്തിനുളള ഉപകാരസ്മരണയാണ് ഇപ്പോള്‍ ഇവിടെ അരങ്ങേറുന്നത്. അരവിന്ദ് കേജരിവാളെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജലിയിലടയ്ക്കാന് കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് കേരളത്തില്‍ അരങ്ങേറുന്നത്', ജോൺ ബ്രിട്ടാസ് പറഞ്ഞു.
Kerala
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലടക്കമുള്ള 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ മുഹമ്മദ് റിയാസ് റിയാസ് എംഎൽഎ. ഫെയ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
"വളഞ്ഞിട്ടടിച്ചോളൂ...പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.'-ഇങ്ങനെയായിരുന്നു റിയാസിന്റെ പോസ്റ്റ്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) പ്രസിഡന്റായിരുന്ന ജാസ്മിന് ഷാ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും ഇഡി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയിൽ കടുത്ത ആശയക്കുഴപ്പം. ജാസ്മിൻ ഷായ്ക്കെതിരേ കേന്ദ്ര ഏജൻസി നടപടികളെടുത്ത വാർത്ത പുറത്തുവന്നത് നഴ്സുമാർ ഇപ്പോൾ നടത്തുന്ന സമരത്തിന്റെ തന്നെ പ്രഭ കുറച്ചെന്നാണ് ഒരു വിഭാഗം നഴ്സുമാർ പറയുന്നത്. സംഘടനയുടെ പണം നേതാക്കൾ തന്നെ വെട്ടിച്ചെന്ന കണ്ടെത്തൽ സംഘടനയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നഴ്സുമാർ സംഘടനയ്ക്കു വരിസംഖ്യയായും മറ്റും നൽകിയ പണമാണ് തിരിമറി നടത്തിയതായി ഇഡി കണ്ടെത്തിയിരിക്കുന്നത്.
തുക വകമാറ്റി
യുഎൻഎയുടെ ഫണ്ട് സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി വക മാറ്റി ചെലവഴിച്ചെന്നു കണ്ടെത്തിയ ഇഡി കഴിഞ്ഞ ദിവസം ജാസ്മിൻഷായുടെയും കൂട്ടാളികളുടെയും സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഹവാലപ്പണം കടത്തിയെന്ന ആരോപണത്തിലും അന്വേഷണം തുടങ്ങിയിരിക്കുന്നത്. സർക്കാരിനെതിരേ സെക്രട്ടേയറ്റ് പടിക്കൽ നടത്തിവന്ന സമരം സർക്കാർ ശമ്പളം പരിഷ്കരണം നടത്തിയെന്ന പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെ അവസാനിപ്പിച്ചതിനെതിരെയും ഒരു വിഭാഗം നഴ്സുമാർക്ക് അതൃപ്തിയുണ്ട്.
എന്തിനു സമരം നിർത്തി?
സർക്കാർ വർധിപ്പിച്ച നിരക്കിനെ സംഘടന അംഗീകരിച്ചിട്ടില്ല. പിന്നെന്തിനാണ് സർക്കാരിനെതിരേയുള്ള സമരം നിർത്തിയെന്നാണ് ഇവർ ചോദിക്കുന്നത്. ജാസ്മിൻ ഷായ്ക്കെതിരേ കേസുകൾ നിലവിലുള്ളതിനാൽ അതിൽ പിടിവീഴുമെന്നതുകൊണ്ടാണ് സർക്കാരിനെതിരേയുള്ള സമരം പെട്ടെന്നു നിർത്തിയതെന്നാണ് ഉയരുന്ന ആരോപണം. സർക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ റാലിയെ സമരക്കാർ കൂവി വിളിച്ചു പരിഹസിച്ചതിന്റെ പ്രശ്നം തീർക്കാൻ ഉടൻ റിയാസിനെ പുകഴ്ത്തി ജാസ്മിൻ ഷാ രംഗത്തുവന്നതും ഇതേ കാരണംകൊണ്ടാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ചില സ്വകാര്യ ആശുപത്രിൽ മാത്രം തെരഞ്ഞുപിടിച്ചുസമരം നടക്കുന്നതിലും പലരും അതൃപ്തിയിലാണ്. ഇതിനിടെ, സമരത്തിലുണ്ടായിരുന്ന കൂടുതൽ പേർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയതും നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാലത്തു വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന്റെ പേരില്‍ കോടികള്‍ സമാഹരിച്ചെന്നാണു ജാസ്മിൻ ഷായ്ക്കെതിരേയുള്ള ഒരു പരാതി. കൊച്ചി പറവൂര്‍ സ്വദേശി എം.ആര്. അജയനാണു ജാസ്മിന് ഷായുടെ ഹവാല കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ക്കു പരാതി നല്‍കിയത്.
30 കോടിയെന്ന് പരാതി
സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു സമാഹരിച്ച തുക ഉപയോഗിച്ചു ജാസ്മിന് ഷാ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 30 കോടിയുടെ വസ്തുവകകൾ വാങ്ങിയെന്നു പരാതിയില്‍ പറയുന്നു. കൊച്ചി നെട്ടൂര്‍ സ്വദേശി മുഹമ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെയും മലപ്പുറം സ്വദേശികളായ ഷമീര്‍, അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെയും പേരുകളിലാണ് നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഡോക്യുമെന്റേഷനുകള്‍ നടത്തിയത്.
ഇതിലൂടെ കോടികളുടെ ഹവാല ഇടപാടുകള്‍ നടന്നെന്നും അനധികൃത പണശേഖരണവും വിനിയോഗവും സംബന്ധിച്ചു വിശദമായ അന്വേഷണം വേണമെന്നും ഇഡിക്കു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ആരോപണം നേരിട്ട മുന്‍ എംഎല്‍എ എം.കെ. കണ്ണനുമായി ജാസ്മിന് ഷായ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു. ജാസ്മിന് ഷായുടെ ഹവാല ഇടപാടില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിലും എം.ആര്. അജയന് ഹര്‍ജി നല്‍കിയിട്ടുണ്ട്.
1.44 കോടി
യുഎന്‍എ ഫണ്ട് തട്ടിപ്പുകേസില്‍ ജാസ്മിന് ഷായുടെയും കൂട്ടാളികളുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ജാസ്മിന് ഷായ്ക്കു പുറമെ ഭാര്യ ഷബ്ന, അസോസിയേഷന് മുന്‍ ഭാരവാഹികളായ ബിബിന്‍ എന്‍. പോള്‍, ഷോബി ജോസഫ് എന്നിവരുടെ അഞ്ച് വസ്തുവകകളും നാല് ഫിക്സ്ഡ് ഡെപ്പോസിറ്റുകളും ഉള്‍പ്പെടെ ഏകദേശം 1.44 കോടിയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഭൂമിയും ഫ്ലാറ്റുകളും കണ്ടുകെട്ടി.
അസോസിയേഷന്റെ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ആഡംബരവസ്തുക്കള്‍ വാങ്ങാനും ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ഈ കേസില്‍ ഇഡിയുടെ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം, ഇഡിയെ ഉപയോഗിച്ചു തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ജാസ്മിൻ ഷാ പ്രതികരിച്ചു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷ്ണറുമായിരുന്ന എൻ. വാസുവിനും തന്ത്രി കണ്ഠര് രാജീവർക്കും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മാർച്ച് ആദ്യവാരം ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി സമൻസ് അയച്ചത്.
തന്ത്രിയോട് മാർച്ച് നാലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്ഐടിയുടെ പ്രതിപട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള തെളിവുകളിലുള്ള അപര്യാപ്തത തുടങ്ങിയവ പരിഗണിച്ചാണ് വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. സ്വാഭാവിക ജാമ്യമല്ലാത്ത ഈ വിധി തൊണ്ണൂറ് ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ലഭിച്ചത് തന്ത്രിക്ക് ആശ്വാസമാണ്.
അറസ്റ്റിലായി 41–ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം കിട്ടിയത്. ഇത്ര വേഗത്തില്‍ ജാമ്യം കിട്ടുന്ന ആദ്യ പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വര്‍ണാപഹരണ കേസുകളില്‍ പങ്കില്ലെന്നുമാണ് രാജീവര് കോടതിയെ അറിയിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ജയറാമിന് സമൻസ് നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഇഡി അന്വേഷണത്തിന്റെ ഭാഗമായാണ് ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയറാമുമായി ഇഡി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ജയറാമിന്റെ സൗകര്യം കൂടി കണക്കിലെടുത്താവും ചോദ്യം ചെയ്യൽ.
സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതി പട്ടിക കൂടാതെ 12 പേർക്കാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ മാത്രമാണ് എസ്ഐടിയുടെ പ്രതി പട്ടികയിലുള്ളത്.
ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി വിവിധയിടങ്ങളിലെത്തിച്ച് പൂജ നടത്തിയതിന്റെ മറവിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ജയറാം ഉൾപ്പെടെയുള്ളവർക്ക് ഇഡി സമൻസ് നൽകിയിരിക്കുന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് പ്രവർത്തിക്കുമൊപ്പവും നിൽക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം ആണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും ജയകുമാർ പറഞ്ഞു. കോടതി നിർദേശത്തിൽ അന്വേഷിക്കുന്ന ഒരു കേസിൽ ഒരു അഭിപ്രായവും താൻ പറയില്ലെന്നും അന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉണ്ടാകണമെന്നും ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എസ്ഐടി സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തി.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത വ്യവസായി അനീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെ എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് അനീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.
ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അനീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് 10 തവണ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ അനീഷ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ഇതേതുടർന്ന് ഇഡി എറണാകുളം കോടതയിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് കൊച്ചിയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ഉച്ചയോടെ എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് അനീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.
ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി കണ്ടെത്തൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അനീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
കൊച്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് 10 തവണ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ അനീഷ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ഇതേതുടർന്ന് ഇഡി എറണാകുളം കോടതയിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് കൊച്ചിയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
National
ന്യൂഡൽഹി: ഐപാക് റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ബംഗാൾ സർക്കാരിന്റെ ഇടപെടൽ മൂലം ന്യായമായ അന്വേഷണത്തിനുള്ള അവകാശം നിഷേധിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജൻസി സുപ്രീംകോടതിയെ സമീപിച്ചത്.
കൽക്കരി കള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് അനധികൃത വസ്തുക്കൾ പിടിച്ചെടുക്കുന്നതിൽനിന്നും നിയമപരമായ പരിശോധനകൾ നടത്തുന്നതിൽനിന്നും ഉദ്യോഗസ്ഥരെ തടഞ്ഞതായി ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖകളും മറ്റ് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയതായും ഇഡി ആരോപിച്ചു.
തൃണമൂൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന ഐപാക് എന്ന കണ്‍സൾട്ടൻസിയിൽ ഇഡി റെയ്ഡ് നടത്തിയതോടെയാണ് സർക്കാർ രംഗത്തു വന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്ഐടി പ്രതിചേര്‍ത്ത തന്ത്രി അടക്കം മുഴുവന്‍ പേരെയും പ്രതിചേര്‍ത്താണ് കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇഡി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയെന്നാണു വിവരം.
ഒറ്റക്കേസ് ആയിട്ടായിരിക്കും അന്വേഷണം. ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതിയായ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. ഏറ്റവും ഒടുവില്‍ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവരെയും ഇഡി പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തും. വരുംദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ്, സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇഡി കടക്കുമെന്നാണു സൂചന.
കേസില്‍ ഇഡി അന്വേഷണം തുടങ്ങുമെന്നു നേരത്തേതന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇഡിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇഡിക്ക് കേസ് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ എതിര്‍പ്പ് തള്ളിയാണു വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ചശേഷം ഡയറക്ടറേറ്റില്‍നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും.
National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു നിയോഗിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഏജന്‍സിയായ ഐ-പാക്കിന്റെ ഓഫീസിലും തലവൻ പാര്ഥിക് ജയിനിന്റെ വസതിയിലും ഇഡി നടത്തിയ പരിശോധനയാണു മുഖ്യമന്ത്രിയെ രോഷാകുലയാക്കിയത്. ഇഡിക്കെതിരേ കോടതിയിൽ നിയമപോരാട്ടത്തിനും തൃണമൂൽ തുടക്കമിട്ടു.
മുഖ്യമന്ത്രി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോൽക്കത്ത പോലീസ് കേന്ദ്ര ഏജൻസിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണു ജാധവ്പുരിലെ ബിബി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഇഡിക്കെതിരേ നടന്ന കാൽനട പ്രതിഷേധ റാലി.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി മുഖ്യമന്ത്രിയുടെ പിന്നാലെ തടിച്ചുകൂടി. ക്രമസമാധാന പാലനത്തിനായി വന്‍ പോലീസ് സന്നാഹമാണു മേഖലയിൽ വിന്യസിച്ചിരുന്നത്. ആഭ്യന്തര രഹസ്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്താനാണ് ഇഡിയുടെ പരിശോധനയെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണു ബിജെപിയും അഴിച്ചുവിട്ടത്. തൃണമൂലും മമതാ ബാനര്‍ജിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
അതേസമയം റെയ്ഡിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഹൈക്കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റീസ് സുവ്രഘോഷ് ഇറങ്ങിപ്പോയി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നാണു സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് ഐപാക്ക്. തെ രഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് ഐപാക്കിന്റെ സ്ഥാപകന്‍.
Kerala
കൊച്ചി: സേവ് ബോക്സ് ഓണ്‍ലൈന്‍ ലേല ആപ്പ് തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വച്ചാണ് നടനെ ചോദ്യം ചെയ്യുന്നത്.
ഭാര്യ സരിതയ്ക്കൊപ്പമാണ് നടന് ഇഡി ഓഫീസില്‍ എത്തിയത്. സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി. കേസില്‍ സേവ് ബോക്സ് സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
വെര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങി, ഉപയോഗിച്ചു കൊണ്ടാണ് ഇതില്‍ ലേലം നടത്തണ്ടത്. ഇന്ത്യയിലെ ആദ്യ ലേല ആപ്പ് എന്ന് പറഞ്ഞാണ് സേവ് ബോക്സ് ലോഞ്ച് ചെയ്തിരുന്നത്. ആപ്പിന്റെ ഫ്രാഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്തതാണ് സ്വാതിഖ് റഹീം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ നിയമലംഘനം നടന്നോ എന്നതിനേക്കാള്‍ ദുരൂഹവും ഗൗരവതരവുമായ പ്രശ്നങ്ങളുണ്ടെന്നും സംസ്ഥാനം ആരില്‍നിന്നാണു പണം സ്വീകരിച്ചതെന്നാണ് പുറത്തുവരേണ്ടതെന്നും മാത്യു കുഴല്നാടന് എംഎല്‍എ. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡി നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പണം വാങ്ങിയത് ആരില്‍നിന്നാണെന്ന് പറയുന്നതില്‍ തടസമെന്താണ്? വിവരാവകാശ നിയമപ്രകാരം ഇത് താന്‍ ചോദിച്ചിട്ടും പറയാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. പണം സ്വീകരിച്ചത് ആരില്നിന്നാണെന്നു പുറത്തുവന്നാല്‍ ഇടപാടിന്റെ മറ്റ് താത്പര്യങ്ങള്‍ പുറത്താകും.
മലയാളികള്‍ക്ക് പരിചയമുള്ള പല പേരുകളും പുറത്തു വന്നേക്കാം. ഇത് പലവിധ ചോദ്യങ്ങളും ഉയരാന്‍ കാരണമാകും. ആ വിഷയമാണ് ഫെമ നിയമലംഘനത്തേക്കാള്‍ വലുതായി താന്‍ കാണുന്നതെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
9.1 ശതമാനം പലിശയ്ക്ക് വിദേശ മാര്‍ക്കറ്റില്‍നിന്നു പൈസയെടുക്കേണ്ട സാഹചര്യമെന്തായിരുന്നുവെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. ആര്‍ബിഐ നല്‍കിയെന്ന് പറയുന്ന എന്‍ഒസിയുടെ പേരില്‍ പിടിച്ചുനില്‍ക്കാനാകില്ല.
എന്നാല്‍ തങ്ങള്‍ക്ക് ഇഡി അന്വേഷണത്തില്‍ അമിതാവേശം തോന്നുന്നില്ലെന്നും ഇത്തരം പല കേസുകളിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളില്‍ കാതലായ പ്രശ്നങ്ങളെ സ്പര്‍ശിക്കാതെ അന്വേഷണം പോകുമെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസ് ഇതിന് ഉദാഹരണമാണെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തലെന്നും ഇഡി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു.
തുടർനടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെ.എം. എബ്രഹാമിന് കിഫ്ബി സിഇഒ എന്ന നിലയിലും മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ് നൽകിയതെന്നുമാണ് വിശദീകരണം.
Kerala
കൊച്ചി: ഭൂട്ടാന് കാര്‍ കള്ളക്കടത്തുകേസില്‍ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡി അന്വേഷണം.
വ്യാജരേഖകള്‍ വഴി കാര്‍ ഇറക്കുമതി ചെയ്തെന്നു കണ്ടെത്തിയ നടന് അമിത് ചക്കാലയ്ക്കല്‍ അടക്കമുള്ളവര്‍ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന് ദുല്‍ഖറിനെയും നോട്ടീസ് നല്കി വിളിപ്പിക്കും. താരങ്ങളുടെ വീടുകളിലെ റെയ്ഡിനു പിന്നാലെയാണ് നടപടി.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്കു വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന് കാര്‍ കള്ളക്കടത്തിലെ കളളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.
National
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
അനധികൃതമായി ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം റെയ്നയുടെ 6.64 കോടി രൂപയുടെ മൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ 4.5 കോടിയുടെ സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടാനുള്ള താൽകാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.