Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lawyer

വാ​ഹ​നാ​പ​ക​ടം: അ​ഭി​ഭാ​ഷ​ക​ൻ മ​രി​ച്ചു

കൊ​ല്ലം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ മ​രി​ച്ചു. ക​ട​യ്ക്ക​ൽ ആ​ന​പ്പാ​റ സ്വ​ദേ​ശി അ​ഡ്വ. അ​നൂ​പ് ബി.​എ​സ്. (35) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ് അ​നൂ​പ്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ല​മേ​ൽ ഭാ​ഗ​ത്ത് നി​ന്ന് ക​ട​യ്ക്ക​ലി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന അ​നൂ​പ് സ​ഞ്ച​രി​ച്ച ബൈ​ക്ക്, ഒ​രു ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നൂ​പി​നെ ഉ​ട​ൻ ത​ന്നെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ക​ട​യ്ക്ക​ലി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക ജീ​വ​നൊ​ടു​ക്കി

ആ​ല​പ്പു​ഴ: ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക ജീ​വ​നൊ​ടു​ക്കി. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഡ്വ. സ​ത്യ​മോ​ള്‍ (46) ആ​ണ് മ​രി​ച്ച​ത്.

ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ത്യ​മോ​ളെ​യും മ​ക​നെ​യും ഒ​ക്ടോ​ബ​റി​ൽ പോ​ലീ​സ് എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ ക​ഞ്ചാ​വ് എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ഭി​ഭാ​ഷ​ക ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സ് വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

അ​ഭി​ഭാ​ഷ​ക​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച ഗു​മ​സ്ത​ൻ അ​റ​സ്റ്റി​ൽ

പാ​​​ല​​​ക്കാ​​​ട്: സൗ​​​ഹൃ​​​ദം ന​​​ടി​​​ച്ച് യു​​​വ അ​​​ഭി​​​ഭാ​​​ഷ​​​ക​​​യു​​​ടെ ന​​​ഗ്ന​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ൽ ഗു​​​മ​​​സ്ത​​​ൻ അ​​​റ​​​സ്റ്റി​​​ൽ. വ​​​ക്കീ​​​ൽ​​​ ഗു​​​മ​​​സ്ത​​​നാ​​​യ പി​​​രാ​​​യി​​​രി കൃ​​​ഷ്ണ റോ​​​ഡി​​​ൽ ക​​​റു​​​പ്പം​​​ വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഷ​​​ഫീ​​​ഖ് (24) ആ​​​ണ് ടൗ​​​ണ്‍​ സൗ​​​ത്ത് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​ര​​​മാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. യു​​​വ അ​​​ഭി​​​ഭാ​​​ഷ​​​ക​​​യും ഗു​​​മ​​​സ്ത​​​നാ​​​യ ഷ​​​ഫീ​​​ക്കും സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​റി​​​യാ​​​തെ ന​​​ഗ്ന​​​ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ​​​ത്. യു​​​വ​​​തി​​​യു​​​ടെ വി​​​വാ​​​ഹ​​​ശേ​​​ഷം ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ള്ള സൗ​​​ഹൃ​​​ദം ത​​​ക​​​ർ​​​ന്നു. ഈ ​​​വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ യു​​​വ​​​തി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ടൗ​​​ണ്‍ സൗ​​​ത്ത് പോ​​​ലീ​​​സ് മു​​​ഹ​​​മ്മ​​​ദ് ഷ​​​ഫീ​​​ഖി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ൽ സ്വ​​​ർ​​​ണം വാ​​​ങ്ങാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന ന​​​ഗ​​​ര​​​ത്തി​​​ലെ ജ്വ​​​ല്ല​​​റി​​​യി​​​ലെ​​​ത്തി ഏ​​​ഴു​​​പ​​​വ​​​ന്‍റെ സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി ക​​​വ​​​ർ​​​ന്ന കേ​​​സി​​​ലെ മൂ​​​ന്നു പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​ണ് ഷ​​​ഫീ​​​ഖ്. പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ൾ ജ്വ​​​ല്ല​​​റി ഉ​​​ട​​​മ​​​യെ ക​​​ബ​​​ളി​​​പ്പി​​​ച്ച് സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​യു​​​മാ​​​യി പു​​​റ​​​ത്തേ​​​ക്കോ​​​ടു​​​ക​​​യും ബൈ​​​ക്കി​​​ൽ കാ​​​ത്തു​​​നി​​​ന്ന ഷ​​​ഫീ​​​ഖി​​​നൊ​​​പ്പം ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Kerala

അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച​യ്ക്ക് അ​വ​സ​രം വേ​ണം: ത​ന്ത്രി കോ​ട​തി​യെ സ​മീ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​യി​​​ലി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്ക് അ​​​വ​​​സ​​​രം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ശ​​​ബ​​​രി​​​മ​​​ല സ്വ൪​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പ്പ​​​പാ​​​ളി​​​ക്കേ​​​സി​​​ൽ കൂ​​​ടി അ​​​റ​​​സ്റ്റി​​​ന് കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ്, പ്ര​​​ത്യേ​​​കം അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ വേ​​​ണ​​​മെ​​​ന്നും ജ​​​യി​​​ലി​​​ൽ കേ​​​സ് കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​ന്ത്രി കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​തി​​​നെ എ​​​സ്ഐ​​​ടി എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം. ശ്രീ​​​കോ​​​വി​​​ലി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യും പ്ര​​​ഭാ​​​മ​​​ണ്ഡ​​​ല​​​വും കൊ​​​ള്ള​​​യ​​​ടി​​​ച്ച കേ​​​സി​​​ൽ പ​​​തി​​​മ്മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ ത​​​ന്ത്രി റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്.

സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ ക​​​ട​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ത​​​ന്ത്രി​​​ക്ക് കൃ​​​ത്യ​​​മാ​​​യ അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തി​​​നും പോ​​​റ്റി​​​ക്ക് സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യ്ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്ത​​​തി​​​നും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യ​​​തി​​​നു​​​മു​​​ള്ള തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​സ്ഐ​​​ടി പ​​​റ​​​യു​​​ന്നു.

ക​​​ട്ടി​​​ള​​​പ്പാ​​​ളി, ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പ്പ കേ​​​സു​​​ക​​​ൾ​​​ക്ക് പു​​​റ​​​മെ 2017ൽ ​​​പ​​​ഴ​​​യ കൊ​​​ടി​​​മ​​​രം മാ​​​റ്റി പു​​​തി​​​യ​​​ത് സ്ഥാ​​​പി​​​ച്ച​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യാ​​​ണ്. പു​​​തി​​​യ കൊ​​​ടി​​​മ​​​രം സ്ഥാ​​​പി​​​ച്ച​​​പ്പോ​​​ൾ പ​​​ഴ​​​യ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വാ​​​ജി​​​വാ​​​ഹ​​​നം ത​​​നി​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​തെ​​​ന്നു പ​​​റ​​​ഞ്ഞ് ത​​​ന്ത്രി കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. വാ​​​ജി​​​വാ​​​ഹ​​​നം ആ​​​ന്ധ്ര​​​യി​​​ലെ വ​​​ൻ​​​വ്യ​​​വ​​​സാ​​​യി​​​ക്ക് ന​​​ൽ​​​കി​​​യെ​​​ന്നും സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള പു​​​റ​​​ത്താ​​​യ​​​തോ​​​ടെ തി​​​രി​​​കെ​​​വാ​​​ങ്ങി​​​യെ​​​ന്നു​​​മാ​​​ണ് വി​​​വ​​​രം. ഇ​​​ത് ത​​​ന്ത്രി​​​യു​​​ടെ വീ​​​ട്ടി​​​ൽ നി​​​ന്ന് എ​​​സ്ഐ​​​ടി പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

കൊ​​​ടി​​​മ​​​രം മാ​​​റ്റി​​​യ കാ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ചോ​​​ദ്യം​​​ചെ​​​യ്തു. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വാ​​​യി​​​രു​​​ന്ന പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് കൊ​​​ടി​​​മ​​​രം മാ​​​റ്റി​​​യ​​​ത്. കൊ​​​ടി​​​മ​​​ര​​​ത്തി​​​ൽ നി​​​ന്ന് മാ​​​റ്റി​​​യ അ​​​ഷ്‌ടദി​​​ഗ്‌​​​പാ​​​ല​​​ക​​​രു​​​ടെ ശി​​​ൽ​​​പ​​​ങ്ങ​​​ളും ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ന്‍റെ​​​യെ​​​ല്ലാം വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്ള തി​​​രു​​​വാ​​​ഭ​​​ര​​​ണം ര​​​ജി​​​സ്റ്റ​​​റു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Kerala

സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് വെ​ടി​യേ​റ്റ് അ​ഭി​ഭാ​ക്ഷ​ക​ന് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: സ്വ​ന്തം തോ​ക്കി​ൽ നി​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​ഭി​ഭാ​ക്ഷ​ക​ൻ മ​രി​ച്ചു. ഉ​ഴ​വൂ​ർ സ്വ​ദേ​ശി അ​ഡ്വ. ജോ​ബി ഓ​ക്കാ​ട്ടാ​ണ് മ​രി​ച്ച​ത്.

തോ​ക്കു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് വാ​ഹ​നം മ​റി​ഞ്ഞു. ഇ​തി​നി​ട​യി​ൽ തോ​ക്കി​ൽ നി​ന്നും വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ ജോ​ബി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തോ​ക്കി​ന് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Kerala

വാ​ര്‍​ത്താ​വി​ല​ക്ക് കേ​സ്; റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി ഉ​ട​മ​ക​ളെ കോ​ട​തി​യി​ൽ ത​ള്ളി​പ്പ​റ​ഞ്ഞ് അ​ഭി​ഭാ​ഷ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്താ​വി​ല​ക്ക് കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ​ക​ളെ കോ​ട​തി​യി​ൽ ത​ള്ളി​പ്പ​റ​ഞ്ഞ് അ​ഭി​ഭാ​ഷ​ക​ൻ. ത​ന്‍റെ ക​ക്ഷി​ക​ൾ കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന കാ​ര്യം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ ​വി​വ​രം അ​റി​യാ​തെ​യാ​ണ് കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന അ​പേ​ക്ഷ കോ​ട​തി​യി​ൽ ന​ൽ​കി​യ​തെ​ന്നും ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ഇ​തു​ൾ​പ്പെ​ടെ പ​രാ​തി​ക്കാ​രു​ടെ ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി നീ​തി​ന്യാ​യ പ്ര​ക്രി​യ​യു​ടെ ക​ടു​ത്ത ദു​രു​പ​യോ​ഗം എ​ന്നാ​ണ് വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ കോ​ട​തി​യി​ൽ ന​ൽ​കി​യ വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ റി​പ്പോ​ർ​ട്ട​ർ ടി ​വി ഉ​ട​മ​ക​ൾ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​നി​ട​യി​ലാ​ണ് ക​ക്ഷി​ക​ളു​ടെ ഭൂ​ത​കാ​ല ചെ​യ്തി​ക​ളെ​പ്പ​റ്റി അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

മു​ട്ടി​ൽ മ​രം മു​റി, മാം​ഗോ ഫോ​ൺ ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ റി​പ്പോ​ർ​ട്ട​ർ ഉ​ട​മ​ക​ൾ പ്ര​തി​യാ​ണെ​ന്ന കാ​ര്യം അ​റി​യാ​തെ​യാ​ണ് വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​ർ​ത്താ വി​ല​ക്ക് ഉ​ത്ത​ര​വ് നേ​ടു​ക​യാ​ണ് റി​പ്പോ​ർ​ട്ട​ർ ഉ​ട​മ​ക​ൾ ചെ​യ്ത​തെ​ന്ന ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​തി​ർ ക​ക്ഷി​ക​ളു​ടെ വാ​ദ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ത​ന്നെ​യും ക​ക്ഷി​ക​ൾ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി​യി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ടി​രു​ന്നു.

Kerala

"ദി​ലീ​പ് പീ​ഡി​പ്പി​ച്ചാ​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് താ​ൻ പ​റ​ഞ്ഞു' ; പ്ര​ച​ര​ണ​ത്തി​ലെ വാ​സ്ത​വം വി​വ​രി​ച്ച് അ​ഭി​ഭാ​ഷ​ക

കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​രി​ല്ലെ​ന്ന് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​യ ടി.​ബി. മി​നി. ദി​ലീ​പ് പീ​ഡി​പ്പി​ച്ചാ​ല്‍ കു​ഴ​പ്പ​മി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​താ​യി ചി​ല​യാ​ളു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ല്‍ ഒ​രു സ​ത്യ​വും ഇ​ല്ലെ​ന്നും മി​നി വ്യ​ക്ത​മാ​ക്കി. താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ നി​ന്നും അ​ട​ര്‍​ത്തി എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന വ​രി​ക​ളാ​ണി​തെ​ന്ന് അ​വ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

"ഇ​യാ​ള്‍ ചെ​യ്ത തെ​റ്റി​ന്‍റെ ആ​ഴ​വും അ​പ​മാ​ന​വും പ​റ​ഞ്ഞ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ആ​ണ് ഞാ​ന്‍ ഇ​ത് വി​ശ​ദീ​ക​രി​ച്ച​ത്. വ​രി​ക​ള്‍ അ​ട​ര്‍​ത്തി എ​ടു​ത്ത് ആ​ര്‍​മാ​ദി​ക്കു​ന്ന​വ​രോ​ട് സ​ഹ​താ​പം മാ​ത്രം. 12-ാം തീ​യ​തി​ക്ക് ശേ​ഷം ന​മ്മ​ള്‍ വി​ശ​ദീ​ക​രി​ക്കും. പീ​ഡ​നം ത​ന്നെ ഒ​രു കു​റ്റ​കൃ​ത്യ​മാ​ണ്. ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത് ചെ​യ്യി​ക്കു​മ്പോ​ഴ​ത് "ഡ​ബി​ള്‍ റേ​പ്പ്' ആ​ണ്. നി​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്ക് പ​റ​ഞ്ഞ​താ​ണ്', മി​നി പ​റ​ഞ്ഞു.

താ​ന്‍ ത​ന്നെ​യാ​ണ് ആ ​പെ​ണ്‍​കു​ട്ടി എ​ന്ന് വി​ചാ​രി​ച്ച് ന​ട​ക്കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നും അ​തി​ന​പ്പു​റം ത​ന്‍റെ സ​ഹോ​ദ​രി​യാ​ണ് എ​ന്ന് ക​രു​തി രാ​പ്പ​ക​ലി​ല്ലാ​തെ അ​വ​രു​ടെ നീ​തി​ക്കു വേ​ണ്ടി അ​ധ്വാ​നി​ക്കു​ന്ന ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക അ​വ​രു​ടെ ല​ക്ഷ്യം ആ​ണെ​ന്നും മി​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു. താ​ന​തി​ല്‍ കു​ലു​ങ്ങി​ല്ലെ​ന്നും കു​റ്റ​വാ​ളി​ക​ളു​ടേ​ത​ല്ല കേ​ര​ള സ​മൂ​ഹ​മെ​ന്നും അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ കോ​ട​തി ദി​ലീ​പി​നെ വെ​റു​തെ വി​ട്ട​തി​ന് പി​ന്നാ​ലെ മി​നി​ക്ക് വ​ലി​യ രീ​തി​യി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് എ​ട്ടാം പ്ര​തി ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കോ​ട​തി വെ​റു​തെ വി​ട്ട​ത്.

കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത കേ​സി​ലെ ഒ​ന്ന് മു​ത​ല്‍ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യ മു​ഴു​വ​ന്‍ കു​റ്റ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​വ​രു​ടെ ശി​ക്ഷ 12ന് ​വി​ധി​ക്കും.

National

തമിഴ്നാട്ടിൽ അഭിഭാഷകനെ വെട്ടിക്കൊന്നു

തെ​​ങ്കാ​​ശി: ത​​മി​​ഴ്നാ​​ട്ടി​​ലെ തെ​​ങ്കാ​​ശി​​യി​​ൽ സ​​ർ​​ക്കാ​​ർ അ​​ഭി​​ഭാ​​ഷ​​ക​​നെ ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി വെ​​ട്ടി​​ക്കൊ​​ന്നു. മു​​ത്തു​​കു​​മാ​​ര​​സ്വാ​​മി (45) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഭൂ​​മി ത​​ർ​​ക്ക​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്ന​​ത്. സ്വ​​ന്തം ഓ​​ഫീ​​സി​​നു വെ​​ളി​​യി​​ലാ​​ണു മു​​ത്തു​​കു​​മാ​​ര​​സ്വാ​​മി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു.

Kerala

മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്ക​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ; ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്കം ന​ട​ത്തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. കൊ​ച്ചി​യി​ലെ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​താ​യും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം.

പ​രാ​തി​യു​ടെ പ​ക​ർ​പ്പും കേ​സി​ന്‍റെ സ്വ​ഭാ​വ​വും പ​രി​ഗ​ണി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യി​ട്ടു​ണ്ട്. രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഇ​ന്ന് ത​ന്നെ രേ​ഖ​പ്പെ​ടു​ത്തും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് അ​തി​ജീ​വി​ത​യാ​യ യു​വ​തി പ​രാ​തി കൈ​മാ​റി​യ​ത്. പ​രാ​തി നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up