ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുവ അഭിഭാഷകർക്കായി നടന്ന പരിശീലന പരിപാടി ജില്ലാ ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുവ അഭിഭാഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. ജയവർമ അധ്യക്ഷത വഹിച്ചു.
തോമസ് മാത്യു ഇടത്തിൽ പരിശീലന ക്ലാസ് നയിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി ഡെന്നി ജോർജ്, ട്രഷറാർ ഷൈനി ജോർജ്, ലാലു ജോൺ, തോമസ് ജോൺ മരുതേത്ത്, ആതിര കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : Lawyer Local News Pathanamthitta Nattuvishesham