x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​വ​റ​യി​ൽ നി​ന്ന് കോ​ട​തി​മു​റി​യി​ലേ​ക്ക്; പേ​ര​റി​വാ​ള​ൻ ഇ​നി അ​ഭി​ഭാ​ഷ​ക​ൻ; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് തു​ട​ങ്ങും


Published: April 28, 2026 06:55 PM IST | Updated: April 28, 2026 06:55 PM IST

ചെ​ന്നൈ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് 31 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം മോ​ചി​ത​നാ​യ എ.​ജി. പേ​ര​റി​വാ​ള​ൻ ഇ​നി അ​ഭി​ഭാ​ഷ​ക വേ​ഷ​മ​ണി​യും. ത​മി​ഴ്‌​നാ​ട്-​പു​തു​ച്ചേ​രി ബാ​ർ കൗ​ൺ​സി​ലി​ൽ എ​ൻ​റോ​ൾ ചെ​യ്ത പേ​ര​റി​വാ​ള​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ആ​രം​ഭി​ക്കും.

2022 മേ​യ് മാ​സ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പേ​ര​റി​വാ​ള​ൻ എ​ൽ​എ​ൽ​ബി പ​ഠ​നം ആ​രം​ഭി​ച്ച​ത്. 2025ൽ ​ഓ​ൾ ഇ​ന്ത്യ ബാ​ർ എ​ക്സാ​മി​നേ​ഷ​ൻ അ​ദ്ദേ​ഹം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഏ​പ്രി​ൽ 27 തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക​മാ​യി ബാ​റി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​ക്ക് പു​റ​മേ മ​റ്റ് കീ​ഴ്ക്കോ​ട​തി​ക​ളി​ലും അ​ദ്ദേ​ഹം പ്രാ​ക്ടീ​സ് ചെ​യ്യും.

19-ാം വ​യ​സ്സി​ൽ രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് പേ​ര​റി​വാ​ള​ൻ അ​റ​സ്റ്റി​ലാ​യ​ത്. വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ പി​ന്നീ​ട് 2014-ൽ ​സു​പ്രീം കോ​ട​തി ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ചു. ദ​യാ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ഗ​വ​ർ​ണ​ർ വ​രു​ത്തി​യ കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി 2022 മേ​യ് 18നാ​ണ് സു​പ്രീം​കോ​ട​തി അ​ദ്ദേ​ഹ​ത്തെ ജ​യി​ൽ​മോ​ചി​ത​നാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ജ​യി​ൽ​വാ​സ​ത്തി​നി​ട​യി​ലും പ​ഠ​ന​ത്തി​ൽ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന പേ​ര​റി​വാ​ള​ൻ നി​ര​വ​ധി ഡി​ഗ്രി​ക​ളും ഡി​പ്ലോ​മ​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സ്വ​ത​ന്ത്ര​നാ​യ അ​ദ്ദേ​ഹം ഇ​പ്പോ​ൾ നീ​തി​നി​ർ​വ്വ​ഹ​ണ​ത്തി​ന്‍റെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്കാ​ണ് ചു​വ​ടു​വെ​ക്കു​ന്ന​ത്.

Tags : Perarivalan Madras High Court Lawyer Latest News

Recent News

Corehub Up