തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വനിതാ അഭിഭാഷകയെ ശല്യം ചെയ്തെന്ന കേസിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശിയായ വിമൽ കുമാറിനെയാണ് വർക്കലയിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് ഏറെ നേരമായി പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നപ്പോൾ വിമൽ കുമാറിനെ മുറിക്കുള്ളിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 11ന് ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു വനിതാ അഭിഭാഷകയെ ശല്യം ചെയ്തതായി ഇയാൾക്കെതിരെ പരാതി ഉണ്ടായിരുന്നു. ദൃശ്യങ്ങൾ സഹിതം യുവതി നൽകിയ പരാതിയെ തുടർന്ന് മംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Tags : Harassment Women Lawyer Accused death