Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance FIR Supreme Court

മാസപ്പടിക്കേസിലെ വിജിലൻസ് എഫ്ഐആർ: ഇഡി സ്വന്തം കാര്യം നോക്കിയാൽ മതിയെന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റി​ന് (ഇ​ഡി) സു​പ്രീം​കോ​ട​തി​യു​ടെ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ്. നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ച് മ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെട്ട കേ​സി​ൽ ഇ​ഡി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​ഡി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഇ​ഡി വാ​ദി​ക്കു​ക​യും, അ​തി​നെ​തി​രേ സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ (എ​സ്ഐ​ടി) നി​യോ​ഗി​ക്കു​ക​യും ചെ​യ്തു.

കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ഇ​ഡി​ക്ക് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും, അ​തി​നു​ശേ​ഷം സം​സ്ഥാ​ന പൊ​ലി​സ് എ​ഫ്ഐ​ആ​റി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്തു​ ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കാ​ൻ ഇ​ഡി​ക്ക് ആ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​റ്റും ഭാ​ഗം കേ​ട്ടി​രു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സു​പ്രീം​കോ​ട​തി, തി​ടു​ക്ക​ത്തി​ൽ ഉ​ത്ത​ര​വി​ട്ട ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ​യും വി​മ​ർ​ശി​ച്ചു.
ഇ​ഡി ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​യ​മ​പ​ര​മാ​യി ബാ​ധ്യ​സ്ഥ​രാ​ണോ അ​തോ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന ഏ​ജ​ൻ​സി​ക്ക് അ​ധി​കാ​ര​മു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up