Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.P. John

സം​സ്ഥാ​ന​ത്ത് 28 ഓ​ട്ടോ​മേ​റ്റ​ഡ് വെ​ഹി​ക്കി​ൾ ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കും: മ​ന്ത്രി സി.പി. ജോ​ൺ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 28 ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് വെ​​​ഹി​​​ക്കി​​​ൾ ടെ​​​സ്റ്റിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ (എ​​​ടി​​​എ​​​സ്) ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി. ​​​പി. ജോ​​​ൺ പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് തൈ​​​ക്കാ​​​ട് പോ​​​ലീ​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന പ​​​തി​​​നേ​​​ഴാ​​​മ​​​ത് ബാ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ ട്രെ​​​യി​​​നി​​​ക​​​ളു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ച് സം​​​സാ​​​രി​​​ക്കു​​കയാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫി​​​റ്റ്‌​​​ന​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഓ​​​രോ ജി​​​ല്ല​​​യി​​​ലും ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ്, മെ​​​ഷീ​​​ൻ നി​​​യ​​​ന്ത്രി​​​ത, ഔ​​​ട്ട്‌​​​സോ​​​ഴ്‌​​​സ് പി​​​ൻ​​​തു​​​ണ​​​യു​​​ള്ള ര​​​ണ്ട് എ​​​ടി​​​എ​​​സ് വീ​​​ത​​​മാ​​​യി​​​രി​​​ക്കും സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്. വാ​​​ഹ​​​ന ഫി​​​റ്റ്‌​​​ന​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത രീ​​​തി​​​ക​​​ൾ​​​ക്ക് പ​​​ക​​​രം മെ​​​ഷീ​​​ൻ അ​​​ധി​​​ഷ്ഠി​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് മാ​​​റ്റ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​ക്ര​​​ഡി​​​റ്റ​​​ഡ് ഡ്രൈ​​​വിം​​​ഗ് ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​സ്റ്റിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ വ​​​ഴി കൂ​​​ടു​​​ത​​​ൽ സു​​​താ​​​ര്യ​​​വും ആ​​​ധു​​​നി​​​ക​​​വു​​​മാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. നി​​​കു​​​തി വെ​​​ട്ടി​​​പ്പ് ത​​​ട​​​യു​​​ക​​​യും നി​​​കു​​​തി ശേ​​​ഖ​​​ര​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്ക​​​ണം.

സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡു​​​ക​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി ഓ​​​ടു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ ക​​​ണ​​​ക്ക് ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വാ​​​ഹ​​​ന സെ​​​ൻ​​​സ​​​സ് ആ​​​രം​​​ഭി​​​ക്കും. വാ​​​ഹ​​​ൻ ഡാ​​​റ്റ കൂ​​​ടു​​​ത​​​ൽ കൃ​​​ത്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സെ​​​ർ​​​വ​​​ർ ഡൗ​​​ൺ​​​ടൈം കു​​​റ​​​യ്ക്കാ​​​നും സേ​​​വ​​​ന​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നും സാ​​​ധി​​​ക്കും.

വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​എ​​​ൻ​​​പി​​​ആ​​​ർ (automatic number plate recognition) അ​​​ധി​​​ഷ്ഠി​​​ത ഡാ​​​ഷ് കാ​​​മ​​​റ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് റോ​​​ഡ് സു​​​ര​​​ക്ഷാ നി​​​ർ​​​വ​​​ഹ​​​ണ​​​വും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും. അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up