x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ്: നി​ര​ണം ചു​ണ്ട​ന്‍ ജേ​താ​ക്ക​ള്‍


Published: December 31, 2025 08:42 AM IST | Updated: December 31, 2025 08:42 AM IST

കൊ​ച്ചി: മ​റൈ​ന്‍​ഡ്രൈ​വി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന്‍റെ അ​ഞ്ചാം പാ​ദ​ത്തി​ലെ പ​ത്താം മ​ത്സ​ര​ത്തി​ല്‍ നി​ര​ണം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ നി​ര​ണം ചു​ണ്ട​ന്‍ ജേ​താ​ക്ക​ളാ​യി.

സീ​സ​ണി​ല്‍ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് മു​ന്നേ​റു​ന്ന വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബി​ന്‍റെ വീ​യ​പു​രം ചു​ണ്ട​നെ അ​ട്ടി​മ​റി​ച്ചാ​ണ് നി​ര​ണം ചു​ണ്ട​ന്‍ ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. സി​ബി​എ​ലി​ന്‍റെ ഒ​രു സീ​സ​ണി​ലെ മു​ഴു​വ​ന്‍ മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ക​ളാ​കു​ന്ന ആ​ദ്യ ടീം ​എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് വീ​യ​പു​ര​ത്തി​ന് ന​ഷ്ട​മാ​യ​ത്.

ക​ഴി​ഞ്ഞ 9 മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ക​ളാ​യി ട്രി​പ്പി​ള്‍ ഹാ​ട്രി​ക് നേ​ടി​യാ​യി​രു​ന്നു വീ​യ​പു​രം കൊ​ച്ചി​യി​ലെ​ത്തി​യ​ത്. പു​ന്ന​മ​ട ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ ആ​യി​രു​ന്നു ആ​വേ​ശം നി​റ​ച്ച ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ഇ​രു ടീ​മു​ക​ളു​ടെ​യും എ​തി​രാ​ളി. ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്ക് വ​ന്ന മ​ത്സ​ര​ത്തി​ല്‍ മൈ​ക്രോ സെ​ക്ക​ന്‍​ഡു​ക​ളു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ല്‍ ആ​യി​രു​ന്നു നി​ര​ണം ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്.

നാ​ല് മി​നി​റ്റും 10 സെ​ക്ക​ന്‍​ഡ് 0.064 മൈ​ക്രോ സെ​ക്ക​ന്‍​ഡും എ​ടു​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ വീ​യ​പു​രം നാ​ല് മി​നി​റ്റും 10 സെ​ക്ക​ന്‍​ഡ് 0.119 മൈ​ക്രോ സെ​ക്ക​ന്‍​ഡും സ​മ​യ​മെ​ടു​ത്താ​യി​രു​ന്നു മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നാ​ല് മി​നു​ട്ടും 11 സെ​ക്ക​ന്‍​ഡ് 0.159 മൈ​ക്രോ സെ​ക്ക​ന്‍​ഡു​മാ​യി​രു​ന്നു ന​ടു​ഭാ​ഗം ചു​ണ്ട​ന് വേ​ണ്ടി വ​ന്ന​ത്.

പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മേ​ലേ​പ്പാ​ടം ചു​ണ്ട​ന്‍, ഇ​മ്മാ​നു​വ​ല്‍ ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ന​ടു​വി​ലെ പ​റ​മ്പ​ന്‍ ചു​ണ്ട​ന്‍, കാ​രി​ച്ചാ​ല്‍ ചു​ണ്ട​ന്‍, തെ​ക്കേ​ക്ക​ര ബോ​ട്ട് ക്ല​ബ്ബി​ൻ​രെ ചെ​റു​ത​ന ചു​ണ്ട​ന്‍, ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ച​മ്പ​ക്കു​ളം ചു​ണ്ട​ന്‍, കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ്ബി​ന്‍റെ പാ​യി​പ്പാ​ട​ന്‍ ചു​ണ്ട​ന്‍ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം നാ​ലു മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.


ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ല്‍ നാ​ല് മി​നി​റ്റും 15 സെ​ക്ക​ന്‍​ഡ് 0.781 മൈ​ക്രോ സെ​ക്ക​ന്‍​ഡി​ൽ ഫി​നി​ഷ് ചെ​യ്ത ഗ​രു​ഡ​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തും നാ​ല് മി​നി​റ്റും 32 സെ​ക്ക​ന്‍​ഡ് 0.087 മൈ​ക്രോ സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും നാ​ല് മി​നി​റ്റും 50 സെ​ക്ക​ന്‍​ഡ് 0.646 മൈ​ക്രോ സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത സെ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ന​മ്പ​ര്‍. ഒ​ന്ന് മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

Tags : nattu vishesham Champions Boat League

Recent News

Corehub Up