മിലാൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ ജർമൻ കരുത്തരായ ഫ്രെയ്ബർഗിന് മിന്നും ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സ്പാനിഷ് ടീമായ സെൽറ്റ വിഗോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ഫ്രെയ്ബർഗിന് വേണ്ടി വിൻസെൻസോ ഗ്രിഫോ, ജാൻ നിക്ലസ് ബെസ്റ്റെ, മാത്തിയാസ് ജിന്റർ എന്നിവകരാണ് ഫ്രെയ്ബർഗിന് ഗോളുകൾ നേടിയത്. ഗ്രിഫോ 10-ാം മിനിറ്റിലും ബെസ്റ്റെ 32-ാം മിനിറ്റിലും ജിന്റർ 78-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. സ്പെയ്നിലെ വിഗോയിലുള്ള ബലെയ്ഡോസ് സ്റ്റേഡിയമാണ് വേദി.
Tags : uefa europa league football freiburg sc beats celta vigo