x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ഗം​ഭീ​ര ജ​യം


Published: March 11, 2026 08:12 AM IST | Updated: March 11, 2026 08:12 AM IST

ബെ​ർ​ഗാ​മൊ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​റ്റ​ലാ​ന്‍റ​യെ ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബ​യേ​ൺ മ്യൂ​ണി​ക്കി​ന് വേ​ണ്ടി മൈ​ക്ക​ൽ ഒ​ലി​സെ ര​ണ്ട് ഗോ​ളു​ക​ളും ജോ​സി​പ് സ്റ്റാ​നി​സി​ക്ക്, സെ​ർ​ജി നാ​ബ്രി, നി​ക്കോ​ളാ​സ് ജാ​ക്ക്സ​ൺ, ജ​മാ​ൽ മു​സി​യാ​ള എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി. മ​രി​യോ പ​സാ​ലി​ക്ക് ആ​ണ് അ​റ്റ​ലാ​ന്‍റ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഈ ​മാ​സം 18നാ​ണ് ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ. മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യാ​ണ് വേ​ദി.

Tags : uefa champions league football bayern munich beats atalanta

Recent News

Corehub Up