മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ അറ്റലാന്റയെ സമനിലയിൽ തളച്ച് ഫിയോറെന്റീന. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഫിറോറെന്റീനയ്ക്ക് വേണ്ടി റോബെർട്ടോ പിക്കോളിയാണ് ഗോൾ നേടിയത്. ഫിയോറെന്റീന താരം പിയറ്റ്റോ കൊമൂസോയുടെ ഓൺ ഗോളാണ് അറ്റലാന്റയുടെ ഏക ഗോൾ.
മത്സരം സമനിലയായതോടെ ഫിയോറെന്റീനയ്ക്ക് 42 പോയിന്റും അറ്റലാന്റയ്ക്ക് 59 പോയിന്റും ആയി. ലീഗ് ടേബിളിൽ ഫിയോറെന്റീന 14-ാം സ്ഥാനത്തും അറ്റലാന്റ ഏഴാമതുമാണുള്ളത്.