x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് പാ​ലാ രൂ​പ​ത പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം


Published: June 16, 2026 06:46 AM IST | Updated: June 16, 2026 06:46 AM IST

മു​ട്ടു​ചി​റ: ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് പാ​ലാ രൂ​പ​ത പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം മു​ട്ടു​ചി​റ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ട്ടു​ചി​റ റൂ​ഹാ​ദ്ക്കു​ദ്ശാ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ന്നു. ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് അ​ന്ത​ര്‍​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് വ​ല്ലൂ​രാ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പാ​ലാ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മു​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ.​ഏ​ബ്രഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, രൂ​പ​താ ഡ​യ​റ​ക്‌​ട​ര്‍ റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, മേ​ഖ​ലാ ഡ​യ​റ​ക്‌​ട​ര്‍ ഫാ.​ആ​ന്‍റ​ണി ഞ​ര​ള​ക്കാ​ട്ട്, രൂ​പ​താ വൈ​സ് ഡ​യ​റ​ക്‌​ട​ര്‍ സി​സ്റ്റ​ര്‍ അ​ന​റ്റ് എ​സ്എ​ബി​എ​സ്, ജ​സ്റ്റി​ന്‍ വ​യ​ലി​ൽ, ഷി​ബു മു​ക​ളേ​പ്പ​റ​മ്പി​ല്‍, സി​ജോ സ്‌​ക​റി​യ ചേ​മ്പാ​ല​യി​ൽ, ഡോ.​ടോം ജോ​സ് ഒ​ട്ട​ലാ​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Inauguration Cherupushpa Mission League

Recent News

Corehub Up