തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഫുട്ബോൾ ശുചിത്വ പ്രശ്നോത്തരി മത്സര വിജയികൾക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട്
തളിപ്പറമ്പ്: ശുചിത്വ മിഷൻ കണ്ണൂര് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട ഒന്പതു ഗ്രാമപഞ്ചായത്തുകളെയും ഉൾപ്പെടുത്തി ബ്ലോക്ക്തല ഫുട്ബോൾ ശുചിത്വ പ്രശ്നോത്തരി മത്സരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ ടീം അൽത്താഫ് റഹ്മാൻ, അഖിൽ ബാബു എന്നിവർ ഒന്നാംസമ്മാനത്തിന് അർഹരായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ടീം ഡയാന തോമസ്, ജിതിൻ കണ്ണൻ രണ്ടാംസമ്മാനം നേടി.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് ടീം പി.വി. രാജേഷ്, എ. രജീഷ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ടീം ജെസി ഷിജി വട്ടക്കാട്ട്, വി.കെ. വിഷ്ണു എന്നിവര് മൂന്നും നാലും സ്ഥാനവും കരസ്ഥമാക്കി. ഓരോ പഞ്ചായത്തുകളിൽനിന്നും രണ്ടുവീതം ടീം അംഗങ്ങളാണു പങ്കെടുത്തത്. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.