x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് അ​ഞ്ചാം തോ​ല്‍​വി


Published: March 21, 2026 11:05 PM IST | Updated: March 21, 2026 11:05 PM IST

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് അ​ഞ്ചാം തോ​ല്‍​വി.

ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബ് എ​ഫ്‌​സി​യോ​ട് 3-1നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്.

ബോ​സ്‌​നി​യ​ന്‍ ഡി​ഫെ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​റാ​യ സ​മീ​ര്‍ സെ​ല്‍​ജ്‌​കോ​വി​ച്ചി​ലൂ​ടെ ഏ​ഴാം മി​നി​റ്റി​ല്‍ പ​ഞ്ചാ​ബ് ലീ​ഡ് നേ​ടി. 18-ാം മി​നി​റ്റി​ല്‍ നൈ​ജീ​രി​യ​ക്കാ​ര​ന്‍ ബേ​ഡെ അ​മ​രാ​ച്ചി ഒ​സു​ജി സ​ന്ദ​ര്‍​ശ​ക​രു​ടെ ലീ​ഡ് ഉ​യ​ര്‍​ത്തി. സ്പാ​നി​ഷ് അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​റാ​യ ഡാ​നി റാ​മി​റെ​സി​ന്‍റെ (38’) ഗോ​ള്‍​കൂ​ടി എ​ത്തി​യ​തോ​ടെ പ​ഞ്ചാ​ബി​ന് 3-0ന്‍റെ ​ലീ​ഡ്.

ബി​ജോ​യ് ഡി​ഫെ​ന്‍​സ്

ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മു​ന്‍​താ​ര​മാ​യ ബി​ജോ​യ് വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ പ്ര​തി​രോ​ധം. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ സെ​ന്‍റ​ര്‍ ബാ​ക്കാ​യ സെ​ന​ഗ​ല്‍ താ​രം ഫ​ലൗ എ​ന്‍​ഡി​യാ​യെ (65’) ഒ​രു ഗോ​ള്‍ മ​ട​ക്കി.

ആ​റു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബ്ലാ​സ്റ്റേ​ഴ്‌​സിന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്. 14 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ലീ​ഗി​ല്‍ 13-ാം സ്ഥാ​ന​ത്താ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്.

Tags : Kerala Blasters FC ISL Football Punjab FC

Recent News

Corehub Up