x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ന്‍ ബ​ഗാ​ന്‍ x ഈ​സ്റ്റ് ബം​ഗാ​ള്‍ കോ​ല്‍​ക്ക​ത്ത​ന്‍ ഡെ​ര്‍​ബി ഇ​ന്ന്


Published: May 17, 2026 01:56 AM IST | Updated: May 17, 2026 01:56 AM IST

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ എ​ല്‍ ക്ലാ​സി​ക്കോ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന, മോ​ഹ​ന്‍ ബ​ഗാ​ന്‍ x ഈ​സ്റ്റ് ബം​ഗാ​ള്‍ പോ​രാ​ട്ടം ഇ​ന്ന്.

ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ കി​രീ​ടം ആ​ര്‍​ക്കെ​ന്ന് ഏ​ക​ദേ​ശം നി​ശ്ചി​യി​ക്കു​ന്ന പോ​രാ​ട്ടംകൂ​ടി​യാ​ണ് ഇ​ന്നു രാ​ത്രി 7.30നു ​കി​ക്കോ​ഫ് ന​ട​ക്കു​ന്ന ഈ ​കോ​ല്‍​ക്ക​ത്ത​ന്‍ ഡെ​ര്‍​ബി.

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും ആ​ക​ര്‍​ഷ​ണ​വേ​ദി​യാ​യ കോ​ല്‍​ക്ക​ത്ത സാ​ള്‍​ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഈ ​സൂ​പ്പ​ര്‍ ക്ലാ​ഷ്. ഐ​എ​സ്എ​ല്ലി​ല്‍ ഇ​രു​ടീ​മും നേ​ര്‍​ക്കു​നേ​ര്‍​ വ​ന്ന​തി​ല്‍ ഒ​രു ജ​യം പോ​ലും ഈ​സ്റ്റ് ബം​ഗാ​ളി​നു നേ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

സം​പ്രേ​ഷ​ണാവ​കാ​ശ​ ത​ര്‍​ക്ക​ങ്ങ​ളാ​ല്‍ വൈ​കി ആ​രം​ഭി​ച്ച 2025-26 സീ​സ​ണ്‍ ഐ​എ​സ്എ​ല്ലി​ല്‍ ഇ​രു ടീ​മി​ന്‍റെ​യും 12-ാം മ​ത്സ​ര​മാ​ണ് ഇ​ന്ന് അ​ര​ങ്ങേ​റു​ക. 11 മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി​യ ഈ​സ്റ്റ് ബം​ഗാ​ളി​നും മോ​ഹ​ന്‍ ബ​ഗാ​നും 22 പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്. സീ​സ​ണി​ല്‍ 13 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ന്‍റ​ര്‍ കാ​ശി​ക്ക് എ​തി​രേ​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ അ​വ​സാ​ന മ​ത്സ​രം. മോ​ഹ​ന്‍ ബ​ഗാ​ന്‍റെ അ​വ​സാ​ന എ​തി​രാ​ളി​ക​ള്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ഡ​ല്‍​ഹി​യാ​ണ്.

ഇ​ന്നു ജ​യി​ക്കു​ന്ന ടീ​മി​ന് കി​രീ​ടസാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കാം. മ​റി​ച്ച് സ​മ​നി​ല​യാ​ണെ​ങ്കി​ല്‍ 21നു ​ന​ട​ക്കു​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ലൂ​ടെ മാ​ത്ര​മേ 12-ാം സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ചാ​മ്പ്യ​ന്‍ ആ​രെ​ന്നു വ്യ​ക്ത​മാ​കൂ. 12 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 22 പോ​യി​ന്‍റു​ള്ള മും​ബൈ സി​റ്റി എ​ഫ്‌​സി​യും കി​രീ​ട​പോ​രാ​ട്ട രം​ഗ​ത്തു​ണ്ട്. മും​ബൈ സി​റ്റി​ക്ക് ഒ​രു മ​ത്സ​രം മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. പ​ഞ്ചാ​ബ് എ​ഫ്‌​സി​ക്ക് എ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മും​ബൈ സി​റ്റി ജ​യി​ക്കു​ക​യും, മോ​ഹ​ന്‍ ബ​ഗാ​നും ഈ​സ്റ്റ് ബം​ഗാ​ളും അ​വ​രു​ടെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും സ​മ​നി​ല വ​ഴ​ങ്ങു​ക​യും ചെ​യ്താ​ല്‍ മും​ബൈ​ക്കു കി​രീ​ടം സ്വ​ന്ത​മാ​ക്കാം.

സീ​സ​ണി​ല്‍ 10 ഗോ​ളു​മാ​യി ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ യൂ​സ​ഫ് എ​സെ​ജ്ജാ​രി​യാ​ണ് ടോ​പ് സ്‌​കോ​റ​ര്‍ സ്ഥാ​ന​ത്ത്. ഒ​മ്പ​ത് ഗോ​ളു​മാ​യി മോ​ഹ​ന്‍ ബ​ഗാ​ന്‍റെ ജാ​മി മ​ക്‌ലാ​രെ​ന്‍ ര​ണ്ടാ​മ​തു​ണ്ട്. ഇ​വ​ര്‍ ന​യി​ക്കു​ന്ന ആ​ക്ര​മ​ണ​മാ​ണ് ഇ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​ന്‍റെ ആ​ക​ര്‍​ഷ​ണീ​യ​ത​ക​ളി​ലൊ​ന്ന്.

ച​രി​ത്ര വൈ​ര്യം

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഡെ​ര്‍​ബി​യാ​ണ് മോ​ഹ​ന്‍ ബ​ഗാ​ന്‍ x ഈ​സ്റ്റ് ബം​ഗാ​ള്‍. ലോ​ക​ത്തി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ ഡെ​ര്‍​ബി​ക​ളി​ല്‍ ഒ​ന്ന്. ലോ​ക ഫു​ട്‌​ബോ​ളി​ലെ ഡെ​ര്‍​ബി​ക​ളി​ല്‍ പ​ല​തും വം​ശീ​യം, മ​തം, രാ​ഷ്‌​ട്രീ​യ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലാ​ണ് പി​റ​വി​യെ​ടു​ത്ത​ത്. സ്പാ​നി​ഷ് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡ് x എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ എ​ല്‍ ക്ലാ​സി​ക്കോ​യു​ടെ ജ​ന​നം.

പ​ദ്മ ന​ദി​ക്ക് ഇ​രു​ക​ര​യി​ലു​ള്ള​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ബോ​റോ എ​ന്ന് ബം​ഗാ​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന കോ​ല്‍​ക്ക​ത്ത​ന്‍ ഡെ​ര്‍​ബി. പ​ദ്മ​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ത്തു​ള്ള​വ​രോ​ട്, കോ​ല്‍​ക്ക​ത്ത​യി​ലു​ള്ള​വ​ര്‍​ക്കു​ള്ള വം​ശീ​യ എ​തി​ര്‍​പ്പി​ല്‍​നി​ന്നാ​ണ് 1920ല്‍ ​ഈ​സ്റ്റ് ബം​ഗാ​ള്‍ എ​ന്ന ക്ല​ബ് ത​ന്നെ രൂ​പ​പ്പെ​ട്ട​ത്.

1889ല്‍ ​രൂ​പം​കൊ​ണ്ട മോ​ഹ​ന്‍ ബ​ഗാ​ന് എ​തി​രേ, 1920ല്‍ ​അ​ര​ങ്ങേ​റി​യ കൂ​ച്ച്‌​ബെ​ഹ​ര്‍ ക​പ്പി​ല്‍ ജോ​റ​ബ​ഗാ​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍​നി​ന്ന് ര​ണ്ട് കി​ഴ​ക്ക​ന്‍ ബം​ഗാ​ളു​കാ​രെ അ​കാ​ര​ണ​മാ​യി ക​ളി​പ്പി​ക്കാ​തി​രു​ന്ന​താ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ പി​റ​വി​യി​ലേ​ക്കു ന​യി​ച്ച​തെ​ന്ന​തു ച​രി​ത്രം.

Tags : Mohun Bagan East Bengal Kolkata Derby ISL Football

Recent News

Corehub Up