x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​ക്കു രണ്ടാം ജയം


Published: April 19, 2026 01:15 AM IST | Updated: April 19, 2026 01:15 AM IST

കൊ​​ച്ചി: നാ​​ട്ട​​ര​​ങ്ങു​​മാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​ക്കു 2025-26 സീ​​സ​​ണ്‍ ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ ര​​ണ്ടാം ജ​​യം. ഹോം ​​ഗ്രൗ​​ണ്ടാ​​യ ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി 2-0ന് ​​ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി.

ലീ​​ഗ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ത​​ങ്ങ​​ളേ​​ക്കാ​​ള്‍ മു​​ന്നി​​ലു​​ള്ള ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി​​യെ​​യാ​​ണ് മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ നി​​ഹാ​​ല്‍ സു​​ധീ​​ഷ്, വി​​ബി​​ന്‍ മോ​​ഹ​​ന​​ന്‍ എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി നി​​ഷ്പ്ര​​ഭ​​മാ​​ക്കി​​യ​​ത്. ഈ ​​സീ​​സ​​ണി​​ല്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ദ്യ ഹോം ​​ജ​​യ​​മാ​​ണ്.

ആ​​ദ്യ​​പ​​കു​​തി​​യി​​ല്‍ ലീ​​ഡ്

തു​​ട​​ക്കം മു​​ത​​ല്‍ ത​​ന്നെ പ​​ന്തി​​നു​​മേ​​ല്‍ പൂ​​ര്‍​ണ നി​​യ​​ന്ത്ര​​ണം ഏ​​റ്റെ​​ടു​​ത്ത ബ്ലാ​​സ്റ്റേ​​ഴ്സ് 12-ാം മി​​നി​​റ്റി​​ല്‍ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. കെ​​വി​​ന്‍ യോ​​ക്ക് ന​​ല്‍​കി​​യ മ​​നോ​​ഹ​​ര​​മാ​​യ ത്രൂ ​​ബോ​​ള്‍ സ്വീ​​ക​​രി​​ച്ച ബെ​​നാ​​രി​​ഫ് ബോ​​ക്‌​​സി​​നു​​ള്ളി​​ലേ​​ക്ക് പാ​​സ് ന​​ല്‍​കി. കൃ​​ത്യ​​മാ​​യി ത​​ല​​വ​​ച്ച നി​​ഹാ​​ല്‍ സു​​ധീ​​ഷ് പ​​ന്ത് വ​​ല​​യി​​ലാ​​ക്കി. പ​​രി​​ക്കേ​​റ്റ ക​​രീം ബെ​​നാ​​രി​​ഫി​​ന് പ​​ക​​രം 27-ാം മി​​നി​​റ്റി​​ല്‍ വി​​ബി​​ന്‍ മോ​​ഹ​​ന​​ന്‍ ക​​ള​​ത്തി​​ല്‍.

ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഈ ​​സ​​ബ്സ്റ്റി​​റ്റ്യൂഷ​​ന്‍ ക​​രു​​ത്താ​​യി. 36-ാം മി​​നി​​റ്റി​​ല്‍ വി​​ബി​​ന്‍ ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി​​യു​​ടെ വ​​ല കു​​ലു​​ക്കി. വ​​ല​​തു​​വ​​ശ​​ത്തു​​നി​​ന്നും ഫ്രാ​​ഞ്ചു​​വും നി​​ഹാ​​ലും ചേ​​ര്‍​ന്ന് ന​​ട​​ത്തി​​യ നീ​​ക്ക​​ത്തി​​നൊ​​ടു​​വി​​ല്‍ ബോ​​ക്‌​​സി​​നു​​ള്ളി​​ലേ​​ക്ക് ക്രോ​​സ്. വി​​ബി​​ന്‍റെ ഹെ​​ഡ​​ര്‍ ല​​ക്ഷ്യം തെ​​റ്റി​​യി​​ല്ല. 2-0ന്‍റെ ​​ലീ​​ഡു​​മാ​​യി ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ആ​​ദ്യ പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ചു.

ആ​​ഷ്‌​​ലി ആ​​ശാ​​ന്‍

ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ തി​​രി​​ച്ച​​ടി​​ക്കാ​​നാ​​യി ജം​​ഷ​​ഡ്പു​​ര്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ബ്ലാ​​സ്റ്റേ​​ഴ്സ് പ്ര​​തി​​രോ​​ധ​​വും ഗോ​​ള്‍ കീ​​പ്പ​​ര്‍ അ​​ര്‍​ഷ് ഷെ​​യ്ഖും അ​​ന​​ങ്ങി​​യി​​ല്ല. 84-ാം മി​​നി​​റ്റി​​ല്‍ എ​​സെ ചു​​വ​​പ്പ് കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ ജം​​ഷ​​ഡ്പു​​രി​​ന്‍റെ അം​​ഗ​​ബ​​ലം പ​​ത്തി​​ലേ​​ക്കു ചു​​രു​​ങ്ങി.

ഇം​​ഗ്ലീ​​ഷ് കോ​​ച്ച് ആ​​ഷ്ലി വെ​​സ്റ്റ് വു​​ഡി​​നു കീ​​ഴി​​ല്‍ നാ​​ലു മ​​ത്സ​​ര​​ത്തി​​നി​​ടെ ര​​ണ്ട് ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും നേ​​ടാ​​ന്‍ ഇ​​തോ​​ടെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​ക്കു സാ​​ധി​​ച്ചെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 10 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യി 11-ാം സ്ഥാ​​ന​​ത്തേ​​ക്കും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഉ​​യ​​ര്‍​ന്നു. 23ന് ​​ഒ​​ഡീ​​ഷ എ​​ഫ്‌​​സി​​ക്ക് എ​​തി​​രേ കൊ​​ച്ചി​​യി​​ലാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.

Tags : Kerala Blasters ISL Football

Recent News

Corehub Up