District News
ചുങ്കപ്പാറ: നിര്‍മലപുരം കരുവള്ളിക്കാട് കുരിശുമലയിലേക്ക് തീര്‍ഥാടക പ്രവാഹം. ഈശോയുടെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകള്‍ അയവിറക്കുന്ന നാളുകളില്‍ ധ്യാനചിന്തകളോടെ ചങ്ങനാശേരി, തിരുവല്ല അതിരൂപതകളില്നിന്നും കാഞ്ഞിരപ്പള്ളി, പാലാ, വിജയപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ രൂപതകളില്‍നിന്നും നൂറുകണക്കിന് വിശ്വാസികളാണ് പ്രതിദിനം മല ചവിട്ടാന്‍ എത്തുന്നത്.
നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അതിരൂപത മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിവിധ രൂപതകളിലെ സന്യസ്തരോടൊപ്പം കരുവള്ളിക്കാട് മലകയറി കുര്‍ബാന അര്‍പ്പിക്കും. ചങ്ങനാശേരി അതിരൂപത യുവദീപ്തി, കെസിവൈഎം പ്രവര്‍ത്തകര്‍ പാറേല്‍ പള്ളിയില്‍നിന്നു പദയാത്രയായി കുരിശുമലയിലേക്കെത്തും.
തീര്‍ഥാടനത്തിന് എത്തുന്ന മുഴുവനാളുകള്‍ക്കും കഞ്ഞിവിതരണം നടന്നുവരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിശുദ്ധവാര ദിനങ്ങളില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് കരുവള്ളിക്കാട് കുരിശുമലയിലേക്കുള്ളതെന്ന് ഡയറക്ടര്‍ ഫാ. മോബന്‍ ചൂരവടിയും പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. ടോണി മണിയംചിറയും പറഞ്ഞു. പെസഹ, ദുഃഖവെള്ളി, ശനി ദിനങ്ങളിലും തിരക്കേറും.
പകല്‍ ചൂടുകാരണം വൈകുന്നേരം മൂന്നു മുതല്‍ രാവേറും വരെയാണ് തീര്‍ഥാടകര്‍ എത്തുന്നത്. നിര്‍മലപുരം പള്ളിവക സ്റ്റാളുകളില്‍ തീര്‍ഥാടക പാതയില്‍ കുടിവെള്ളവും ലഘുഭക്ഷണവും മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ആലുക്കാസ് തിരുവല്ലയുടെ ചുമതലയില്‍ സൗജന്യ കുടിവെള്ള വിതരണവും തീര്‍ഥാടകര്‍ക്ക് ആശ്വാസമാണ്.
ഒരു തീര്ഥാടകന് ഒരു ചുടുകട്ട എന്ന നിലയില്‍ ഇക്കൊല്ലം എത്തിയ തീര്‍ഥാടകര്‍ മലമുകളില്‍ എത്തിച്ചതോടെ അവിടെ നിര്‍മിക്കുന്ന ചാപ്പല്‍ നിര്‍മാണം അടുത്ത തീര്‍ഥാടനത്തിനു മുമ്പായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. പുതുഞായറാഴ്ചയോടെ ഇക്കൊല്ലത്തെ കരുവള്ളിക്കാട് തീര്‍ഥാടനം അവസാനിക്കും.
District News
മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുനാളിനും മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുതുഞായർ തിരുനാൾ ഏപ്രിൽ ഒമ്പതു മുതൽ 12 വരെയാണ്. എട്ടാമിടം 17 മുതൽ 19 വരെയും.
തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മലയാറ്റൂർ പള്ളി വികാരിയും കുരിശുമുടി വൈസ് റെക്ടറുമായ ഫാ. ജോസ് ഒഴലക്കാട്ടും ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.
വരുംദിവസങ്ങളിൽ കൂടുതൽ പോലീസിന്റെ സേവനം ഉണ്ടാകും. ഗതാഗത നിയന്ത്രണം, സിസിടിവി നിരീക്ഷണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പുഴയോരത്തും തടാകത്തിന് സമീപവും സുരക്ഷാ ഫയർഫോഴ്സും സ്കൂബ ടീമും ഉണ്ടാകും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും, സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ് നൽകിയിട്ടുണ്ട്.
തീർഥാടകർക്കായി മുഴുവൻ സമയങ്ങളിലും മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിവാരത്ത് മാർത്തോമാശ്ലീഹയുടെ രൂപത്തിന് സമീപവും ഒന്നാം സ്ഥലത്തും കുരിശുമുടിയിലും ഡോക്ടർമാരും നഴ്സും അടങ്ങുന്ന മെഡിക്കൽ സംഘമുണ്ടാകും.
മലകയറുന്നതിനിടെ തീർഥാടകർക്ക് അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്ട്രെച്ചറിന്റെ സഹായത്തോടെ ഉടൻ അടിവാരത്തേക്ക് എത്തിക്കാൻ കുരിശുമുടിയിലെ വിവിധ ഭാഗങ്ങളിൽ വോളന്റിയർമാരെയും വിന്യസിച്ചിട്ടുണ്ട്. ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. പുതുഞായർ തിരുനാളിന്റെ എട്ടാമിടം വരെ മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാകും. പ്രാഥമിക ശുശ്രൂഷകൾക്കുള്ള മരുന്നുകളും മെഡിക്കൽ സംഘത്തിൽ നിന്ന് ലഭ്യമാണ്. തീർഥാടകർക്ക് ഇൻഷ്വറൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ ഒമ്പതിന് രാവിലെ ആറിന് ആഘോഷമായ പാട്ടു കുർബാനയെത്തുടർന്ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് പുതുഞായർ തിരുനാളിന് കൊടിയേറ്റും. കുരിശുമുടിയിൽ വൈകിട്ട് 5.30 നാണ് കൊടി ഉയർത്തുന്നത്.
പത്രസമ്മേളനത്തിൽ അസി. വികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ, കുരിശുമുടി സ്പിരിച്വൽ ഡയക്ടർ ഫാ. ആന്റണി നടുവത്തുശേരി, കൈക്കാരൻമാരായ ജോർളി ഈരത്തറ, ആബേൽ കപ്യാരുകുട്ടിയിൽ, ടിനു തറയിൽ തുടങ്ങിയവരും പങ്കെടുത്തു.ബൈബിൾ കൺവൻഷൻ 26 മുതൽ
മലയാറ്റൂർ തിരുനാളിനൊരുക്കമായ 43-ാമത് ബൈബിൾ കൺവൻഷൻ ഈ മാസം 26, 27, 28 തീയതികളിൽ നടക്കും.
26ന് വൈകുന്നേരം അഞ്ചിന് എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ.ഡോ. ജോസ് പുതിയേടത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മലയാറ്റൂർ ദർശന ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനീഷ് മാങ്കുന്നേൽ കൺവൻഷൻ നയിക്കും. ദിവസവും ജപമാല, വിശുദ്ധ കുർബാന, തിരുവചന സന്ദേശം, പരിശുദ്ധ കുർബാനയുടെ ആരാധന ആശീർവാദം എന്നിവ ഉണ്ടാകും.വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പതു വരെയാണ് കൺവൻഷൻ. കൺവൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടാകും.
Kerala
മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുനാളിനും മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുതുഞായർ തിരുനാൾ ഏപ്രിൽ ഒമ്പതു മുതൽ 12 വരെയാണ്. എട്ടാമിടം 17 മുതൽ 19 വരെയും.
തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മലയാറ്റൂർ പള്ളി വികാരിയും കുരിശുമുടി വൈസ് റെക്ടറുമായ ഫാ. ജോസ് ഒഴലക്കാട്ടും ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.
വരുംദിവസങ്ങളിൽ കൂടുതൽ പോലീസിന്റെ സേവനം ഉണ്ടാകും. ഗതാഗത നിയന്ത്രണം, സിസിടിവി നിരീക്ഷണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പുഴയോരത്തും തടാകത്തിന് സമീപവും സുരക്ഷാ ഫയർഫോഴ്സും സ്കൂബ ടീമും ഉണ്ടാകും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും, സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ് നൽകിയിട്ടുണ്ട്.
തീർഥാടകർക്കായി മുഴുവൻ സമയങ്ങളിലും മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിവാരത്ത് മാർത്തോമാശ്ലീഹയുടെ രൂപത്തിന് സമീപവും ഒന്നാം സ്ഥലത്തും കുരിശുമുടിയിലും ഡോക്ടർമാരും നഴ്സും അടങ്ങുന്ന മെഡിക്കൽ സംഘമുണ്ടാകും.
മലകയറുന്നതിനിടെ തീർഥാടകർക്ക് അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്ട്രെച്ചറിന്റെ സഹായത്തോടെ ഉടൻ അടിവാരത്തേക്ക് എത്തിക്കാൻ കുരിശുമുടിയിലെ വിവിധ ഭാഗങ്ങളിൽ വോളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്.
ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. പുതുഞായർ തിരുനാളിന്റെ എട്ടാമിടം വരെ മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാകും. പ്രാഥമിക ശുശ്രൂഷകൾക്കുള്ള മരുന്നുകളും മെഡിക്കൽ സംഘത്തിൽനിന്ന് ലഭ്യമാണ്. തീർഥാടകർക്ക് ഇൻഷ്വറൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ ഒമ്പതിന് രാവിലെ ആറിന് ആഘോഷമായ പാട്ടു കുർബാനയെത്തുടർന്ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് പുതുഞായർ തിരുനാളിന് കൊടിയേറ്റും. കുരിശുമുടിയിൽ വൈകിട്ട് 5.30 നാണ് കൊടി ഉയർത്തുന്നത്.
ബൈബിൾ കൺവൻഷൻ 26 മുതൽ
മലയാറ്റൂർ തിരുനാളിനൊരുക്കമായ 43 -ാമത് ബൈബിൾ കൺവൻഷൻ ഈമാസം 26, 27, 28 തീയതികളിൽ നടക്കും.
26 ന് വൈകുന്നേരം അഞ്ചിന് എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ.ഡോ. ജോസ് പുതിയേടത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മലയാറ്റൂർ ദർശന ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനീഷ് മാങ്കുന്നേൽ കൺവൻഷൻ നയിക്കും. ദിവസവും ജപമാല, വിശുദ്ധ കുർബാന, തിരുവചന സന്ദേശം, പരിശുദ്ധ കുർബാനയുടെ ആരാധന ആശീർവാദം എന്നിവ ഉണ്ടാകും.
വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പതു വരെയാണ് കൺവൻഷൻ. കൺവൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടാകും.
District News
കൊടകര: കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിനെത്തുന്ന വിശ്വാസികള്‍ക്ക് ദിവസവും നേര്‍ച്ചക്കഞ്ഞി ഒരുക്കി നല്‍കുകയാണ് ഇടവകയിലെ വിവിധ ഭക്തസംഘടനകളുടേയും കുടുംബയൂണിറ്റുകളുടേയും കൂട്ടായ്മ. കനകമല തീര്‍ഥാടനം തുടങ്ങിയ ഫെബ്രുവരി 15 മുതല്‍ ഈസ്റ്റര്‍ദിനം വരെ അമ്പതുദിവസങ്ങളിലും മുടങ്ങാതെ നേര്‍ച്ചക്കഞ്ഞിവിതരണം നടത്തുന്നതിനുള്ള വിപുലമായ സംവിധാനമാണ് തീര്‍ഥാടനകേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്.
മലകയറി കുരിശുമുടിയിലെത്തി വിശുദ്ധനെ വണങ്ങിയശേഷം ഇറങ്ങിവരുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അടിവാരം പള്ളിയുടെ അങ്കണത്തില്‍ നേര്‍ച്ച ക്കഞ്ഞിയും ചമ്മന്തിയും ഒരുക്കിനല്കുന്നുണ്ട്. ഇടവകയിലെ വിവിധ ഭക്തസംഘടനകളിലെ പ്രവര്‍ത്തകരും പതിനഞ്ചോളം വരുന്ന കുടുംബകൂട്ടായ്മകളിലെ അംഗങ്ങളും ഊഴമനുസരിച്ചാണ് നേര്‍ച്ചകഞ്ഞി തയാറാക്കി നല്‍കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പാചകപുരയില്‍ ഇവര്‍ സേവനം ചെയ്യുന്നത്. ഇടവകാംഗങ്ങളുടെ ഒരുമയോടുകൂടിയ ചിട്ടയായ പ്രവര്‍ത്തനമാണ് മുടങ്ങാതെ നേര്ച്ചകഞ്ഞിവിതരണം ചെയ്യാന്‍ കഴിയുന്നതിനു പിന്നിലുള്ളതെന്ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഡെയ്സണ്‍ കവലക്കാട്ട് പറഞ്ഞു.
പാചകം ചെയ്യുന്നവര്‍ ആവശ്യമായ ഹെല്‍ത്ത് കാര്‍ഡുകള്‍ തീര്‍ഥാടനം ആരംഭിക്കുന്നതിനു മുമ്പുതന്നെ അധികൃതരില്‍ നിന്ന് കൈപ്പറ്റിയിരുന്നു. സാധാരണദിവസങ്ങളില്‍ ശരാശരി ആയിരത്തോളം പേരും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അയ്യായിരത്തിലേറെ പേരും കുരിശുമുടി കയറാനായി കനകമലയിലെത്തുന്നുണ്ട്. വൈകീട്ട് ഏഴുമണി മുതല്‍ പത്തുമണിവരെയാണ് നേര്‍ച്ചക്കഞ്ഞി വിതരണം.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി പതിനൊന്നുവരേയും നേര്‍ച്ചക്കഞ്ഞി നല്കി വരുന്നുണ്ട്. ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് കള്ളിയത്ത്പറമ്പില്‍ , ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സൈമണ്‍ കറുകുറ്റിക്കാരന്‍, പിആര്‍ഒ ഷോജന്‍ ഡി. വിതയത്തില്‍, കൈക്കാരന്മാരായ ജോസ് വെട്ടുമണിക്കല്‍, ജോസ് കറുകുറ്റിക്കാരന്‍, പൗലോസ് ഗോപുരം, ജോജു ചുള്ളി എന്നിവരാണ് നേര്ച്ചക്കഞ്ഞിവിതരണത്തിന് നേതൃത്വം നല്‍കുന്നത്.
International
അസീസി (ഇറ്റലി): വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം മരണവാർഷികത്തോടനുബന്ധിച്ച് വിശുദ്ധന്റെ ഭൗതികാവശിഷ്ടം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു.
പ്രാദേശികസമയം ഇന്നലെ വൈകുന്നേരം നാലിന് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം അസീസിയിലെ പേപ്പൽ ബസിലിക്കകളുടെ പൊന്തിഫിക്കൽ പ്രതിനിധി കർദിനാൾ എയ്ഞ്ചൽ ഫെർണാണ്ടസ് ആർത്തിമേയുടെ മുഖ്യകാർമികത്വത്തിലാണ് താഴത്തെ ബസിലിക്കയിലേക്ക് ആഘോഷമായി സംവഹിക്കപ്പെട്ടത്. തുടർന്ന് ബസിലിക്കയുടെ മുകളിലെ പള്ളിയിൽ കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയുമുണ്ടായിരുന്നു.
തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനായി നൂറുകണക്കിന് തീർഥാടകരാണ് ബസിലിക്കയ്ക്കുള്ളിലും പുറത്തുമായി തിങ്ങിനിറഞ്ഞത്. മാർച്ച് 22 വരെയാണ് ഭൗതികാവശിഷ്ടങ്ങൾ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുക.
തിരക്ക് ഒഴിവാക്കാൻ തിരുശേഷിപ്പുവണക്കത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനോടകം നാലു ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്തമാസം 22 വരെ ഉണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ചും വിവിഐപികളുടെ സന്ദർശനം മുൻനിർത്തിയും അസീസി നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ധനികകുടുംബത്തിൽ 1182ൽ ജനിച്ച് തന്റെ സ്വത്തുവകകളെല്ലാം ദരിദ്രർക്കായി ദാനം ചെയ്ത് സന്യാസജീവിതം തെരഞ്ഞെടുത്ത വിശുദ്ധ ഫ്രാൻസിസ് അസീസി 1226 ഒക്ടോബർ മൂന്നിനാണ് ഇഹലോകവാസം വെടിഞ്ഞത്.
കത്തോലിക്കാസഭയിലെ ഏറ്റവും ആദരണീയനായ വിശുദ്ധരിൽ ഒരാൾ, ഫ്രാൻസിസ്കൻ സഭയുടെ സ്ഥാപകൻ എന്നീ സവിശേഷതകൾക്കുപുറമെ ദാരിദ്ര്യം, പ്രകൃതിയോടും ജീവജാല ങ്ങളോടുമുള്ള സ്നേഹം, ഈശോമിശിഹായോടുള്ള തീവ്രമായ ഭക്തി, സമാധാനസന്ദേശം, പരിസ്ഥിതി സംരക്ഷണം എന്നീ സവിശേഷതകൾ ഈ വിശുദ്ധനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളാണ്. ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷകനായും വിശുദ്ധ ഫ്രാൻസിസ് അറിയപ്പെടുന്നു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട പ്രമുഖരിൽ ഒരാളാണു ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫ്രാൻസിസ് എന്ന പേരു സ്വീകരിക്കാൻ കർദിനാൾ ഹൊർഗെ മാരിയോ ബർഗോളിയോയെ പ്രേരിപ്പിച്ചത് ഈ വിശുദ്ധനോടുള്ള പ്രത്യേക ഭക്തിതന്നെയായിരുന്നു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാത്ര ചെയ്ത ശബരിമല തീർഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ടെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വയോധികരും കുട്ടിയും ഉൾപ്പെടുന്ന13 അംഗ സംഘത്തിനാണ് ദുരനുഭവമുണ്ടായത്.
സംഭവത്തെ തുടർന്ന് താത്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും, കണ്ടക്ടറെ സ്ഥലം മാറ്റാനും മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പൂവാറിൽ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്.
എന്നാൽ ബസ് സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറമുള്ള വനമേഖലയിൽ തീര്‍ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഏറെ നേരം വനമേഖലയിൽ കാത്തുനിന്നശേഷം മറ്റൊരു വാഹനം വിളിച്ചുവരുത്തിയ ശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടരാനായത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Kerala
തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരിക്ക്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.
തമിഴ്നാട് ഈറോഡ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച വെളുപ്പിന് 4.20നായിരുന്നു സംഭവം. പരിക്കേറ്റവർ തൃശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്.
ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Kerala
തിരുനാവായ: ഭാരതപ്പുഴയുടെ ഇരുകരകളിലായി നടന്ന ദിവസങ്ങള്‍ നീണ്ടുനിന്ന മഹാമാഘ മഹോത്സവത്തിന് അമൃത സ്നാനത്തോടെ ഇന്നു കൊടിയിറങ്ങും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്.
സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്നാനം രാവിലെ എട്ട് മുതല്‍ ആരതി ഘാട്ടില്‍ തുടങ്ങി. നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും നിരവധി ഭക്തജനങ്ങളും സ്നാനത്തില്‍ അണിനിരക്കും. വൈകിട്ട് നടക്കുന്ന നിള ആരതിയോടെ തിരുനാവായയിലെയും തവനൂരിലും നടക്കുന്ന മാഘമക മഹോത്സവത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
പിന്നീട് ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സംന്യാസിവര്യന്മാര്‍ക്കു സമൃദ്ധമായ അന്നദാനം നടത്തുന്ന ചടങ്ങിന് ആത്മീയ പ്രാധാന്യമുള്ളതുകൊണ്ട് ഭക്തജനങ്ങളും പങ്കുചേരും. ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണ് 'പംഗത്'. - രാജാവും സാധാരണക്കാരനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന സങ്കല്‍പ്പമാണിത്. എല്ലാവരും നിലത്ത് ഒരേ നിരയില്‍ ഇരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കും. തുടര്‍ന്ന് നിളാ ആരതി നടക്കും. തവനൂര്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ സമാപന ദിവസം അമൃത സ്നാനത്തിനു ശേഷം ത്രിമൂര്‍ത്തി സംഗമ സ്ഥലത്ത് ലക്ഷദീപ സമര്‍പ്പണവും മഹാ ആരതിയും നടക്കും.
മേളയുടെ ഭാഗമായി കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടന്ന കലാര്‍പ്പണം ശ്രദ്ധേയമായി. വാദ്യവും കഥകളിയും സംഗീതവും നൃത്തവുമടക്കം വളര്‍ന്നു വികസിച്ചനിളയുടെ തീരങ്ങളിലെ കലാകേന്ദ്രങ്ങളുടെ പാരമ്പര്യത്തിനനുസരിച്ച കലാപരിപാടികളാണ് മാഘ മഹ വേദിയില്‍ അരങ്ങേറിയത്.തിരുനാവായ, തവനൂര്‍ എന്നിവിടങ്ങളിലെ രണ്ട് വേദികളിലായി നടന്ന കലാസാംസ്കാരിക പരിപാടികളില്‍ പങ്കെടുത്തത് കേരളം, തമിഴ്നാട്, കർണടക സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരായിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന് ശേഷമായിരുന്നു അപകടം
ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തന്മാരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
District News
നെടുമ്പാശേരി: തുടർച്ചയായ മൂന്നാം വർഷവും ഒരു കോടി യാത്രക്കാരുമായി സിയാൽ അഭിമാനകരമായ നേട്ടത്തിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ തുടർച്ചയായി മൂന്നാം വർഷവും ഒരു കോടി യാത്രക്കാർ പറന്നു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഏക വിമാനത്താവളവും.
2025 ജനുവരി–ഡിസംബർ കാലയളവിൽ 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ വന്നുപോയത്. 2024–ലെ 1,09,86,296 യാത്രക്കാരെ അപേക്ഷിച്ച് ഏകദേശം 4.85 ശതമാനം വർധനയുമുണ്ട്. ഏകദേശം 5.33 ലക്ഷം യാത്രക്കാരാണ് കൂടുതലുള്ളത്.
2025–ൽ ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോയ മാസം മേയ് ആയിരുന്നു. 11.07 ലക്ഷം യാത്രക്കാരാണ് ആ മാസത്തിൽ സിയാൽ വഴി സഞ്ചരിച്ചത്. ആദ്യമാസമായ ജനുവരിയിൽ 10.44 ലക്ഷം യാത്രക്കാരും ഡിസംബറിൽ 10.06 ലക്ഷം യാത്രക്കാരുമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 55.17 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരുമാണ്. ആകെ 74,689 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. 2024-ൽ ഇത് 75,074 സർവീസുകൾ ആയിരുന്നു. ചില എയർലൈനുകളുടെ സർവീസ് നടത്തിപ്പിലുണ്ടായ പ്രശ്നങ്ങൾ കുറവിന് കാരണമായി.
കഴിഞ്ഞ മേയിൽ ഉദ്ഘാടനം ചെയ്ത സിയാൽ 2.0 എന്ന പദ്ധതി യാത്രക്കാർക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ഡിജിയാത്ര സൗകര്യം, ആഭ്യന്തര ടെർമിനലിലൂടെയുള്ള ട്രാൻസിറ്റ് വേഗത്തിലാക്കി. മെച്ചപ്പെട്ട സൗകര്യങ്ങൾ, ആധുനിക ടെർമിനൽ അന്തരീക്ഷം, സ്മാർട്ട് മാനേജ്മെന്റ് എന്നീ ഡിജിറ്റലൈസ്ഡ് സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സാധിച്ചുവെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
Kerala
തൊടുപുഴ: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേർക്ക് പരുക്കേറ്റു. തൊടുപുഴ - പാല റോഡിലായിരുന്നു അപകടം.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന തൃശൂർ സ്വദേശികളായ തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപെട്ടത്. റോഡിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഇരുപതോളം പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Kerala
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. രാവിലെ ആറ് മണിയോടെയാണ് സംഭവം.
ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
Kerala
പെരുവന്താനം: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു.
തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Kerala
പാലാ: പാലാ- തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു.
കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഏഴ് വയസുകാരിയുമുണ്ട്. ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
മെക്സിക്കോ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണംകൊണ്ടു പ്രസിദ്ധമായ മെക്സിക്കോയിലെ ഗ്വാഡലൂപ്പ തീർഥാടനകേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് എത്തിയത് ഒരു കോടി 80 ലക്ഷം വിശ്വാസികൾ.
ഈമാസം 11നും 12നുമിടയിലാണ് ഇത്രയും വിശ്വാസികൾ എത്തിയത്. വിവിധ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെത്തിയിരുന്നു. മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി തീർഥാടകർ കാൽനടയായാണു തിരുനാളിൽ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞവര്‍ഷം തിരുനാളിനോടനുബന്ധിച്ച് ഒന്നര കോടി വിശ്വാസികളാണ് ഇവിടെയെത്തിയത്.
ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരുന്നു.
1531ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്കു പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിലൂടെ ആഗോള ശ്രദ്ധ നേടിയ തീർഥാടനകേന്ദ്രമാണു ഗ്വാഡലൂപ്പ.
Kerala
പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരിക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിൽ തീർഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പനമ്പയിലേയും നിലയ്ക്കലിലേയും ആശുപത്രികളിലേയ്ക്കും മാറ്റി. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ ഒമ്പത് പേരെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാക്കിയുള്ളവരെയാണ് പമ്പയിലും നിലയ്ക്കലിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.
District News
കുറ്റിപ്പുറം: ദേശീയപാതയിൽ പന്തേപാലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ടെന്പോ ട്രാവലർ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. നിരവധി അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. കർണാടക ഹസൻ ജില്ലക്കാരനായ ഉമേഷ് (43) ആണ് മരിച്ചത്.
കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു ടെന്പോ ട്രാവലറിലുണ്ടായിരുന്നവർ. ഇന്നലെ പുലർച്ചെ 5.15ന് പന്തേപാലത്തിന് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിറകിലാണ് ട്രാവലർ ഇടിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കുറ്റിപ്പുറം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
പത്തനംതിട്ട: കൈപ്പട്ടൂരിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്.
കൈപ്പട്ടൂര്‍ പോലീസ് ഫിംഗര്‍ പ്രിന്റ് ഓഫീസിനു സമീപം ഇന്നുരാവിലെയാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ കൈപ്പട്ടൂര്‍ കാവുംകോട്ട് ജോര്‍ജിന്റെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഹേമന്ത്, യാത്രക്കാരായ സുനില്‍ (50), മണികണ്ഠന് (45), അര്ജുന് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തില്‍ നിന്നു തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റവരെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.
Kerala
കാഞ്ഞിരപ്പള്ളി: സ്കൂള്‍ ബസിന്റെ പിന്നിൽ ശബരിമല തീര്‍ഥാടകരുടെ മിനി ബസിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്നു രാവിലെ 7.45നാണു അപകടം.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. സ്കൂള്‍ ബസിന്റെ പിന്നിലിടിച്ചശേഷം റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയാണ് മിനി ബസ് നിന്നത്.
സ്കൂള്‍ ബസ് ഡ്രൈവര്‍ പി.കെ. ചന്ദ്രന് (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളും ശബരിമല തീര്ഥാടകരുമായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: ശബരിമലയില്‍ തീർഥാടകർക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് ദിവസേന 5,000 പേർക്ക് മാത്രമായി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം തുടരുക.
ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ച ദേവസ്വം ബെഞ്ചാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. കൂടാതെ, കാനനപാത വഴിയുള്ള പ്രവേശനത്തിനായി വനംവകുപ്പ് നൽകുന്ന പാസും 5,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനമായി.
ഒരുക്കങ്ങൾ ആറ് മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നുവെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.
തിരക്ക് നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ, സ്പോട്ട് ബുക്കിംഗ് നേരത്തെ 20,000 ആയി കുറയ്ക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തിരുന്നു. പമ്പയിലെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ, തിരക്ക് പൂർണമായി നിയന്ത്രിക്കാനായി തിങ്കളാഴ്ച വരെ പ്രതിദിനം 5,000 സ്പോട്ട് ബുക്കിംഗ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ. രാജാവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ പുതിയ നിർദേശം.
തീർഥാടക പ്രവാഹം നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന് കോടതി രാവിലെ നിർദേശിച്ചിരുന്നു.
International
ജിദ്ദ: മക്കയിൽ ഇന്ത്യൻ തീർഥാടകർ യാത്ര ചെയ്ത ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർ മരിച്ചു. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം.
മക്കയിൽ നിന്ന് മദീനയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.
മദീനയിൽ നിന്ന് 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം.
സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.